2015, നവംബർ 18, ബുധനാഴ്‌ച

കഥ പറയുന്ന ചിത്രങ്ങൾ - 2


അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റ് ആയ ജോ ഡോണൽ 1945 സെപ്റ്റംബർ ൽ നാഗസാക്കിയിൽ വച്ച് പകർത്തിയ ചിത്രം. അണുബോംബ് സ്ഫോടനത്തിൽ കൊല്ലപെട്ട തന്റെ സഹോദരനെയും ചുമലിലേറ്റി ശ്മശാനത്തിൽ ദഹിപ്പിക്കാൻ കാത്തു നിൽക്കുന്ന ഒരു ജപ്പാൻ ബാലനാണ് ചിതത്തിൽ. യുദ്ധത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട്, സ്വന്തമെന്ന് പറയാൻ ഒരു പേരു പോലും ബാക്കി ഇല്ലാതെ, അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപെടുന്ന നഷ്ട ബാല്യങ്ങളുടെ ദൈന്യതയുടെ നേർക്കാഴ്ച. തന്റെ കുഞ്ഞനുജന്റെ മൃതദേഹവും വഹിച്ച്, നഗ്നപാദനായ് കിലോമീറ്ററുകൾ താണ്ടി വന്ന  ഈ ബാലൻ, ചോര വാർന്ന് കട്ടപിടിച്ച തന്റെ കിഴ് ചുണ്ടും കടിച്ച് പിടിച്ച് നിർനിമേഷനായി നോക്കി നിന്നു. ഒടുവിൽ അസ്തമയ സൂര്യ നൊപ്പം എരിഞ്ഞsങ്ങുന്ന ചിതയിലേക്ക് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ എങ്ങോ പോയ് മറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ