2015, നവംബർ 19, വ്യാഴാഴ്‌ച

ചര്ഖി ദാധ്രി വിമാന ദുരന്തം (Charkhi Dadri mid-air collision)

ഡല്ഹിക്ക് പടിഞ്ഞാറ് ചര്ഖി ദാധ്രി എന്ന ഹരിയാന ഗ്രാമത്തിന് മുകളില്‍ 1996 നവംബര്‍ 12 ന് ആകാശത്ത് വച്ച് നടന്ന 2 വിമാനങ്ങളുടെ കൂട്ടി ഇടി ആണ് ചാർഖി ദാധ്രി ആകാശ ദുരന്തം. സൌദി അറേബ്യന്‍ എയര്‍ലൈൻസിന്റെ  ബോയിംഗ്  747 വിമാനവും കസാഖിസ്ഥാന്‍ എയര്‍ലൈൻസ് ന്റെ ഇലുഷിന്‍ IL-76  വിമാനവും ആണ് അന്ന് കൂട്ടി മുട്ടി  തകര്ന്നത്. ഭീകരമായ ഈ ഏവിയേഷന്‍ ദുരന്തത്തിൽ 2 വിമാനങ്ങളിലേയും യാത്രക്കാരും ജീവനക്കാരും അടക്കം മുഴുവന്‍ ആളുകളും -349 പേര്‍- മരണമടഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആകാശ കൂട്ടി ഇടി ആയാണ് ഇത് കണക്കാക്കുന്നത്. കൂടാതെ ലോകത്തിലെ തന്നെ മൂന്നാമ്മത്തെ ഭീകരമായ വിമാന ദുരന്തവും ഇതുതന്നെ.

അപകടം
----------------

          സൌദി അറേബ്യന്‍ എയര്‍ലൈൻസ്  ന്റെ യാത്ര വിമാനമായ ബോയിംഗ് 747- 168B ൽ ജീവനക്കാര്‍ അടക്കം അകെ 312 പേരാണ്  ഉണ്ടായിരുന്നത്. ഡല്ഹിയില്‍ നിന്നും സൌദിയിലെ ജിദ്ദയിലേക്ക് പറക്കുകയായിരുന്നു ഇത്. ക്യാപ്ടന്‍ ഖാലിദ്‌ അല്‍ സുബൈദിയും ഫസ്റ്റ് ഓഫീസര്‍ നസീം ഖാനും ഫ്ലൈറ്റ് എഞ്ചിനീയര്‍ ഇദ്രീസും ആയിരുന്നു വിമാനം നിയcന്തിച്ചിരുന്നത്. കസാഖിസ്ഥാനിൽ നിന്നും ഡല്ഹിക് വരികയായിരുന്ന കസാഖിസ്ഥാന്‍  എയർലൈൻസിന്റെ ഇലുഷന്‍ IL-76 TD എന്നാ വിമാനം ഒരു ചാർട്ടർ സർവ്വിസ് ആയിരുന്നു. പൈലറ്റ്‌ അടക്കം അകെ 37 പേരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഗെന്നടി ചെരപനോവ് എന്ന പൈലറ്റും ഈഗര്‍ റെപ് എന്ന റേഡിയോ ഓപ്പറേറ്റര്‍ ഉം ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.

        സൌദി വിമാനത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം ആള്ക്കാരും, ജീവിതം കരുപിടിപ്പിക്കാനായി സൌദിയിലേക്ക് പോകുന്ന  വീട്ടുജോലിക്കാരും അതുപോലുള്ള താഴ്ന്ന വരുമാനക്കാരും ആയിരുന്നു. വിമാനത്തില്‍ കേറുമ്പോള്‍ അതില്‍ ഒരാള്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തങ്ങള്‍ കേറാന്‍ പോകുന്നത് വ്യോമയാന മേഖലയില്‍ ചരിത്രം അകാന്പോകുന്ന ഒരു ഭീകര ദുരന്തത്തിലെക്കാണ് എന്ന്. പതിവുപോലുള്ള സുരക്ഷാ പരിശോധനകള്ക്കും  നടപടികള്ക്കും ശേഷം, പ്രാദേശിക സമയം വൈകിട്ട് 6.32 നു സൌദി എയര്ലൈിന്സ്ന്റെ എയര്ബസ് 747, ഡല്ഹി  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൌദിയിലെ ധഹ്രാന്‍ ലക്ഷ്യമാക്കി പറന്ന് പൊങ്ങി. എന്നാല്‍ ഇതേ സമയം തന്നെ കസഖിസ്തന്റെ  ചാർട്ടർ സ ർവിസ് നടത്തുന്ന IL 76 വിമാനം  ലാൻടിങ്ങിനുള്ള മുന്നോരുക്കത്തിലായിരുന്നു. 2 വിമാനങ്ങളും ATC ഇല്‍ നിന്നും നിയന്ത്രിച്ചിരുന്നത് അപ്പ്രോച് കന്ദ്രോളർ അയ V K Dutta ആയിരുന്നു. 6.30 pm നു കസാഖിസ്ഥാന്‍ വിമാനത്തിന്റെ altitude 15000 ft (4600 mt) ആയി താഴ്ത്താനുള്ള അനുവാദം ATC ഇല്‍ നിന്നും ലഭിച്ചു. അപ്പോള്‍ വിമാനം ലക്ഷ്യസ്ഥാനത് നിന്നും ഏകദേശം 74 നോടികല്‍ മൈല്‍  (137km)  ദൂരത്തിലായിരുന്നു. ഇതേ സമയം ഇതേ സഞ്ചാര പാതയില്‍ ഇതേ altitude ലേക്ക് പറന്നു പൊന്തുകയായിരുന്നു സൌദി വിമാനം.  ATC ഇല്‍ നിന്നുള്ള നിര്ദേശ പ്രകാരം ക്യാപ്റ്റന്‍ ഖാലിദ്‌ അല് സുബൈദി വിമാനം 14000 ft (4300 mt) ആക്കി ഉയര്ത്തി . ഏതാണ്ട് 5 മിനുട്ട് നു ശേഷം കസാഖിസ്ഥാന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ വിമാനം 15000 ft (4600mt) ലേക്ക് താഴ്ത്തി എന്ന് ATC ഇല്‍ അറിയിച്ചു. എന്നാല്‍ യഥാര്ത്ഥ ത്തില്‍ വിമാനത്തിന്റെ altitude 14500 ft (4400mt)  ആയിരുന്നു. തന്നെയുമല്ല കസാഖിസ്ഥാന്‍ വിമാനത്തിന്റെ പൈലെറ്റ് വിമാനം വീണ്ടും താഴ്ത്തുകയും ചെയ്തു. അപകടം മണത്ത  അപ്രോച് കാന്ട്രോല്ലര്‍ V K Dutta വിമാനത്തിന്റെ altitude കൂട്ടാന്‍ ആവശ്യപെട്ടു. എന്നാല്‍ അതിന് പ്രതികരണം ഉണ്ടായില്ല. തുടര്ന്ന്  നിമിഷങ്ങള്ക് ശേഷം വീണ്ടും dutta "Identified traffic 12 o'clock, reciprocal Saudia Boeing 747, 10 nautical miles (19 km). Report in sight." ഇങ്ങനെ നിര്ദേശം കൊടുത്തു. എന്നാല്‍ അത് വളരെ താമസിച് പോയിരുന്നു. 2 വിമാനങ്ങളും ആകാശത് വച്ച് കൂട്ടി ഇടിച്ചു.

 കസാഖിസ്ഥാന്‍ വിമാനത്തിന്റെ വാലറ്റം  സൌദി വിമാനത്തിന്റെ ഇടതുഭാഗത്തെ ചിറകും തകര്ത്താണ് മുന്പോട്ട് പോയത്. ഇതോടെ നിയന്ത്രണം നഷ്ടപെട്ട സൌദിയ എയർലൈൻസിന്റെ വിമാനം പൊടുന്നനെ താഴേക്ക് പതിക്കാന്‍ ആരംഭിച്ചു. തുടര്ന്നു   ചുഴുയില്‍ അകപ്പെട്ടതുപോലെ കറങ്ങാന്‍ തുടങ്ങിയ വിമാനത്തിന്റെ ചിറകിന് ഈ സമയം തീ പിടിച്ചു. അതോടെ വിമാനം ആകാശത്ത് വച്ച് തന്നെ നെടുകെ പിളര്ന്നു.  ഏതാണ്ട് 1135km/hr  (705mile/hr) വേഗതയിലാണ് വിമാനം കുത്തനെ  താഴെക്ക് പതിച്ചത്.

              എന്നാല്‍ കസഖിസ്തന്റെ ഇലുഷിന്‍ വിമാനം കുറച്ച ദൂരം കൂടി മുന്പോട്ട് നീങ്ങി. നിമിഷങ്ങള്ക്കകം ഇതിന്റെയും നിയന്ത്രണം നഷ്ടപെട്ടു. തുടർന്ന്  താഴേക്ക്‌ പതിക്കുകയും ചര്ഖി ദാധ്രി യുടെ പാടത്ത് ഇടിച്ച്തകരുകയും ചെയ്തു.

          ചര്ഖി ദാധ്രി ഹരിയാനയിലെ ഒരു ഉള്നാടന്‍ ഗ്രാമം ആയിരുന്നു. ഗോതമ്പും കടുകും ആയിരുന്നു പ്രഥാന കൃഷികള്‍.  വിളഞ്ഞ് കിടന്നിരുന്ന ഗോതമ്പ് കടുക് പടങ്ങളിലെക്കാണ്  ഈ 2 വിമാനങ്ങളും ഇടിച്ചിറങ്ങി കത്തി അമര്ന്ന്ത്. ആദ്യം രക്ഷപ്രവർത്തനത്തിന് ഓടി എത്തിയത് തദ്ദേശീയരായ ഗ്രാമവാസികള്‍ ആയിരുന്നു. ആര്കും എന്താണ് സംഭവിച്ചത് എന്നു  പോലും മനസിലായില്ല. സൌദിയ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 2 പേരെ രക്ഷാപ്രവർത്തകർക്ക്  ജീവനോടെ കണ്ടെടുക്കാനായി.പുറമേ മുറിവുകള്‍ ഇല്ലായിരുന്നെങ്കിലും ആന്തരികമുറിവുകള്‍ കാരണം ഇവര്‍ താമസിയാതെ മരണത്തിനു കീഴടങ്ങി. കൂടാതെ കസാഖിസ്ഥാന്‍ വിമാനത്തില്‍ നിന്നും മറ്റ് 4 പേരെക്കൂടി ജീവനോടെ കണ്ടുകിട്ടി. ഇവരും താമസിയാതെ മരിച്ചു. അങ്ങനെ 2 വിമാനങ്ങളിലും കൂടി 349 പേരാണ് വിളഞ്ഞ് കിടന്നിരുന്ന ആ പാടത്ത് മരണത്തെ പുല്കികയത്.

യാത്രക്കാര്‍
------------------

സൌദിയ എയര്‍ക്രാഫ്റ്റ് ബോയിംഗ് 747-168B

 :  45 കാരനായ ഖാലിദ്‌ അല്‍ സുബൈലി ആയിരുന്നു ക്യാപ്റ്റന്‍ . പരിച്ചയസമ്പന്നന്‍ ആയിരുന്ന ഇദ്ദേഹം ആകെ 9500 മണിക്കൂറുകള്‍  വിമാനം പറത്തിയിട്ടുണ്ടായിരുന്നു.ആകെ  215  യാത്രക്കാരാണ് ഇന്ത്യക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സൌദിയിലേക്ക് വീട്ടുജോലി പോലുള്ള ചെറുകിട തൊഴിലിനായി പോകുന്നവര്‍ ആയിരുന്നു.ബാക്കി യാത്രക്കാരില്‍ ഭൂരിഭാഗവും നെപാളികള്‍ ആയിരുന്നു. കൂടാതെ 2 അമേരികന്‍ പൌരന്മാര്‍, 3 പാകിസ്ഥാനികള്‍, 1 ബംഗ്ലാദേശി, 1 ബ്രിട്ടീഷ്‌ പൌരന്‍, 12 സൌദി സ്വദേശികള്‍ എന്നിവരും ഉള്പെട്ടിരുന്നു.

കസാഖിസ്ഥാന്‍ എയർലൈൻസ് ഇലുഷിന്‍ IL 76:

44 കാരനായ ക്യാപ്റ്റന്‍ ഗെന്നടി ചെരപനോവ് ആയിരുന്നു പൈലറ്റ്‌. പരിചയസമ്പന്നനായ ഇദ്ദേഹത്തിന് 9200 മണിക്കൂര്‍ വിമാനം പറത്തി വൈദഗ്ധ്യം ഉള്ള ആള്‍ ആയിരുന്നു. ഷോപ്പിങ്ങിനും മറ്റുമായി ഇന്ത്യയിലേക്ക്‌ വരുന്ന റഷ്യന്പൌരന്മാരും കസാഖിസ്ഥാന്‍ വ്യാപാരികളും ആയിരുന്നു ഇതിലെ യാത്രികര്‍.

         ദുരന്തത്തിന്  ശേഷം ഇതിന്റെ കാരണങ്ങളെ പറ്റി പഠിക്കാന്‍ കേന്ദ്രസര്ക്കാര്‍ ഡല്ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന രമേശ്‌ ചന്ദ്ര ലഹോട്ടി  അധ്യക്ഷനായ ഒരു കമ്മിഷനെ (ലഹോട്ടി കമ്മിഷന്‍) രൂപികരിച്ചു. അപകടത്തില്‍ പെട 2 എയർലൈൻസ് കളില്‍ നിന്നും ATC ഗില്ഡ് ഇല്‍ നിന്നും കമ്മിഷന്‍ തെളിവെടുത്തു. കൂടാതെ 2 വിമാനങ്ങളിലേയും ഫ്ലൈറ്റ് ഡാറ്റ റക്കോഡര്‍ വീണ്ടെടുത്ത് റഷ്യയിലെ മോസ്കോയിലും ഇന്ഗ്ലണ്ടിലെ ഫാന്ബരോയിലും അയച്ച് വിശദ പരിശോദനകള്‍ നടത്തി. തുടര്ന്ന്  അപകടകാരണമായി കമ്മിഷന്‍ കണ്ടെത്തിയത്

1) കസാഖിസ്ഥാന്‍ പൈലറ്റ്‌ന് ആശയവിനിമയത്തില്‍ സംഭവിച്ച പിഴവ് മൂലം ATC ഉടെ നിര്ദേശങ്ങള്‍ പിന്തുടരാന്‍ കഴിഞ്ഞില്ല.
2) ക്യാപ്റ്റന്റെ യും റേഡിയോ ഒപറേടര്‍ ടെയും ഇന്ഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനകുറവ്.
3) കസാഖിസ്ഥാന്‍ പൈലറ്റ്‌ മാര്‍ ചില സമയങ്ങളില്‍ altitude അളക്കാന്‍ ഏകകമായി മീടരും കിലോമീടരും ഉപയോഗിച്ചിരുന്നു, എന്നാല്‍ മറ്റുരജ്യങ്ങളിലെ പൈലട്മാര്‍ നോടികല്‍ മൈലും ഫീടുമാണ്  ഏകകമായി സാദാരണ ഉപയോഗിക്കാര്. ഇതുമൂലം ഉണ്ടായ കണ്ഫ്യൂഷന്‍ ഒരു കാരണമായി.

     കൂട്ടിയിടി നടക്കുന്നതിനു നിമിഷങ്ങള്ക്ക്  മുന്പ്് മാത്രം കസാഖിസ്ഥാന്‍ എയര്‍ ക്രാഫ്റ്റ് റേഡിയോ ഓപ്പറേറ്റര്‍ തങ്ങള്‍ പറക്കുന്നത് 15000 ft ഇല്‍ അല്ല 14000 ft ഇല്‍ ആണ് എന്ന് തിരിച്ചറിയുകയും പൈലറ്റ്‌ നോട്‌ altitude കൂട്ടാന്‍ ആവശ്യപെടുകയും ചെയ്തു. തുടര്ന്ന്  പൈലറ്റ്‌ പെട്ടന്നു തന്നെ altitude കൂട്ടി. ഇതാണ് യഥാർത്ഥത്തിൽ കൂട്ടിയിടിക്ക് കാരണമായത്. റേഡിയോ ഓപ്പറേറ്റര്‍ ആ പിഴവ് തിരിച്ചരിഞ്ഞില്ലരുന്നു എങ്കില്‍ ഒരുപക്ഷെ ആ അപകടം  സംബവിക്കില്ലയിരുന്നു.

             ഈ അപകട സമയത്ത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ secondary surveillance radar system ഉണ്ടായിരുന്നില്ല. ഇത് ഉണ്ടായിരുന്നെങ്കില്‍ വിമാനത്തിന്റെ altitude കണ്ടുപിടിക്കാന്‍ കഴിഞ്ഞേനെ. ഈ അപകടത്തിന് ശേഷമാണു secondary surveillance radar system ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എര്പെടുത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ