2015, നവംബർ 19, വ്യാഴാഴ്‌ച

കൊപിയാപോ ഖനി ദുരന്തം




വടക്കന്‍ ചിലിയിലെ  അറ്റക്കാമ മരുഭൂമിയില്‍ കൊപിയപോ എന്നാ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സന്ജോസ്  ചെമ്പ് ഖനിയില്‍ നടന്ന ദുരന്തമാണ് കൊപിയപോ ഖനി അപകടം. 121 വര്ഷം പഴക്കം ഉള്ളതായിരുന്നു ഈ ഖനി. അപകടത്തിനു 6 മാസം മുന്പ് ഉണ്ടായ ഭൂകമ്പവും സുനാമിയും ഈ അപകടത്തിനു കാരണമായതായി വിശ്വസിക്കപെടുന്നു.

ചിലിയുടെ ദീര്‍ഘകാല ചരിത്രം പരിശോധിച്ചാല്‍ ലോകത്തിലെ മുന്‍നിര ചെമ്പ് ഉല്പതകരാണ്  അവര്‍ എന്ന് മനസിലാക്കാം.ഈ മേഖലയുമായി ബന്ധപെട് ഒരുപാട് ഖനികള്‍ ചിലിയില്‍  പ്രവര്തിക്കുന്നുണ്ട്. ഏതാണ്ട് 34 ഓളം പേര്‍ വര്‍ഷവും ഖനി അപകടങ്ങളില്‍ ചിലിയില്‍ കൊല്ലപെടാറുണ്ട്. അപകടം നടന്ന പ്രസ്തുത ഖനി സാന്‍ എസ്ടബാന്‍ കമ്പനി യുടെ കീഴില്‍ ഉള്ളതാണ്. സുരക്ഷിതമല്ലാത്ത ഖനി പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി കേട്ട  കമ്പനി 2004-2010 കാലഘട്ടത്തിൽ 42 തവണ പിഴ ഒടുക്കിയിട്ടുണ്ട്. 2007 ഇല്‍ ജോലികള്‍ താല്‍കാലികമായി നിര്‍ത്തി  വയ്കേണ്ടിയും വന്നിടുണ്ട്. ജോലിക്കാരുടെ പരിവേധനങ്ങള്‍ക്ക് കമ്പനി ഒരു പ്രാധാന്യവും കൊടുത്തിരുന്നില്ല. തെക്കേ അമേരിക്ക യിലെ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നവരാണ് ചിലിയിലെ ഖനി തൊഴിലാളികള്‍. ഈ അപകടത്തെ തുര്‍ന്നു  ചിലിയിലെ ഖനി തോഴിലുകളെ സംബന്ധിച്ച ഒട്ടെരെ സംശയങ്ങള്‍ ഉയരുന്നുണ്ട്. സന്ജോസ് പോലുള്ള ഖനികള്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യപതതമൂലം കുപ്രസിദ്ധി നേടുകയും ചെയ്തിടുണ്ട്. ഈ സുരക്ഷാ പ്രശ്നങ്ങള്‍ മറികടക്കനെന്നോണം ഇവിടുത്തെ തൊഴിലാളികള്‍ക്ക് മറ്റ് ഖനികലെതിനെക്കാള്‍ 20 ശതമാനം വരെ കൂടുതല്‍ വേതനമാണ് നല്‍കിവരുന്നത്.


                       ഇവരാണ് ആ 33 പേർ


അപകടം
--------------

2010 ഓഗസ്റ്റ് 5. പതിവുപോലെ ജോലിക്കാര്‍ എല്ലാം തങ്ങളുടെ പണികളില്‍ വ്യപ്രുതരായി. 2 സംഘമായിട്ടയിരുന്നു സാധാരണ ജോലികള്‍ നടത്തിയിരുന്നത്. ഒരു സംഘം - 33 പേര്‍- ഖനിയുടെ ഉള്ളറയിലും മറ്റൊന്ന് -17 പേര്‍-  പ്രവേശനകവാടതിലും. ആ സമയം പ്രവര്‍ത്തനം നടന്നിരുന്ന ഉള്ളറ ഏകദേശം 5 kM പ്രവേശനകവാടത്തില്‍ നിന്നും ഉള്ളിലെക്കയിരുന്നു. കൂടാതെ 700 മീടര്‍ ഓളംഭൂമിക്കുള്ളിലും ആയിരുന്നു ഇത്. സമയം ഏതാണ്ട് ഉച്ചക്ക്  2 മണി കഴിഞ്ഞു. വലിയൊരു സ്ഫോടന ശബ്ധതോടുകൂടി ഖനിയുടെ ഉള്‍ഭാഗം താഴേക്ക്‌ അമര്‍ന്നിരുന്നു. പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ല. ജീവനും കയ്യില്‍ പിടിച്ച അവരെല്ലാം പുറത്തേക്ക്  ഓടി. പോടിപടലങ്ങളെല്ലാം ഒന്നടങ്ങിയപ്പോള്‍  ആണ് അവര്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. ഖനിയുടെ ഉള്ളിലേക്കുള്ള വഴി വലിയ പാരക്കൂമ്ബാരങ്ങള്‍ വീണു മുഴുവനായി അടഞ്ഞിരിക്കുന്നു. സംഭവിച്ച ദുരന്തത്തിന്റെ ആഴം അപ്പോഴാണ് അവര്‍ക്ക് മനസിലായത്.ദുരന്തത്തില്‍ വാര്‍ത്ത‍ വിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും വിച്ചെധിക്കപെട്ടു. ഉള്ളറയില്‍ ഉള്ളവര്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാനാവാത്ത അവസ്ഥ. മനസാന്നിധ്യം വീണ്ടെടുത്ത രക്ഷപെട്ട തൊഴിലാളികള്‍ എത്രയും പെട്ടെന്ന് ലോക്കല്‍ അതോരിടി യെ വിവരം അറിയിച്ചു.

അപകടത്തിനിരയായ 33 പേരും ചിലിയന്‍ വംശജര്‍ ആയിരുന്നു.  അപകടം നടന്നു നിമിഷങ്ങള്‍ക്കകം വെന്റിലെഷന്‍ സിസ്ടത്തിലെ കോണികള്‍ വഴി രക്ഷപെടാന്‍ ഇവര്‍ ഒരു വിഫല ശ്രമം നടത്തി. എന്നാല്‍ കോണികള്‍ അല്പധൂരതെക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.  തുടര്‍ന്ന് വീണ്ടും പാറ ഇടിച്ചില്‍ ഉണ്ടാവുകയും ഈ വഴിയും കൂടി പൂര്‍ണമായി തടസപെടുകയുണ്ടായി.

 ലോറന്‍സ് ഗോള്ബോന്‍ ആയിരുന്നു ചിലിയന്‍ ഖനന കാര്യാ വകുപ്പ് മന്ത്രി .ഈ സമയത്ത് അദ്ദേഹം ഇക്വഡോര്‍ ഇല്‍ ആയിരുന്നു. അപകടം അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം അപകടസ്ഥലത്തേക്ക് കുതിച്ചെത്തി. രക്ഷ പ്രവര്‍ത്തകര്‍  അഭിമുഖീകരിച്ച ആദ്യ പ്രശ്നം അപകടതിനിരയയവര്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന സംശയം ആയിരുന്നു. ആശയ വിനിമയത്തിനുള്ള എല്ലാ സാധ്യതകളും അടക്കപെട്ടതിനാല്‍ അറിയാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ വേഗം തന്നെ ഒരു രക്ഷസംഘത്തെ രൂപികരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ചെയ്തത് എമര്‍ജന്‍സി എക്സിറ്റ് കളിലേക്ക് ഒരു പാത ഉണ്ടാക്കാനായിരുന്നു. എന്നാല്‍ ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഓരോ തവണ ശ്രമിക്കുമ്പോളും പാറയിടിച്ചില്‍ മൂലം ശ്രമങ്ങള്‍ പരാജയപെട്ട്കൊണ്ടിരുന്നു.  തുടര്‍ന്ന് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി അവര്‍ ഈ തരത്തിലുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു.

ഈ സമയം ചിലിയന്‍ സര്‍ക്കരിനുനെരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് ചിലിയന്‍ പ്രസിടന്റ്റ് തന്റെ ഔദ്യോഗിക പരുപടികള്‍ മുഴുവന്‍ റദ്ധാക്കി മുഴുവന്‍ സമയം രക്ഷപ്രവര്തനതിനു നേതൃത്വം വഹിച്ചു. ചിലിയന്‍ ജനത ഒന്നാകെ  പ്രാർത്ഥനകളുമായി സാക്ഷ്യം വഹിച്ചു.  സമ്മര്‍ദം സഹിക്കാനാവാതെ ബന്ധുക്കളില്‍ ചിലര്‍ പൊട്ടികരഞ്ഞു, ചിലര്‍ ബോധരഹിതരായി. ഈ സമയം അത്രയും രക്ഷ പ്രവര്‍ത്തകര്‍ ജീവനക്കാര്‍ അകപ്പെട്ടുപോയ  സ്ഥലത്തേക്ക് ഒരു വഴി ഉണ്ടാക്കാന്‍ കഷ്ടപെടുകയായിരുന്നു. പെര്‍കുഷന്‍  ഡ്രില്ലിന്റെ സഹായത്തോടെ മുകളില്‍ നിന്നും നേരെ താഴേക്ക്‌ ഡ്രില്‍ ചെയ്യുകയാണ് ഉണ്ടായതു. എന്നാല്‍ കൃത്യമല്ലാത്ത മൈന്‍  ഷാഫ്റ്റ് മാപ് മൂലം പല ഡ്രില്ലിംഗ് കളും  ഫലം കാണാതെ പോയി. കൂടാതെ ആ ഭാഗത്തെ പാറയുടെ കാഠിന്യം ഫലപ്രദമായ  ഡ്രില്ലിംഗിനെ പ്രധിരോധിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ മുന്പോട്ട് പൊയ്കൊണ്ടിരുന്നു. തങ്ങളുടെ ഉറ്റ്വര്‍ മുഴുവന്‍ മരണത്തിന്  കീഴടങ്ങി എന്ന് തന്നെ ബന്ധുക്കള്‍ കരുതി. എല്ലാവരുടെയും പ്രതീക്ഷ നശിച്ചു. ദുരന്തം നടന്നതിന്റെ പതിനാലാം ദിവസം ജീവനക്കാര്‍ കുടുങ്ങികിടക്കുന്നു എന്നെ കരുതപെട്ടതിന്റെ അടുത്ത വരെ ഡ്രില്‍ ചെയ്തു. എന്നാല്‍ ഒരു  സൂചനയും ലഭിച്ചില്ല.

22 ഓഗസ്റ്റ് 2010 അപകടം നടന്നിട്ട് 17 നാള്‍. അവസാന ശ്രമം എന്നാ നിലയില്‍ ഒരുതവണ കൂടി ഡ്രില്‍ ചെയ്യാന്‍ തീരുമാനിച്ചു. ഏതാണ്ട് 668 മീടര്‍ എത്തിയപ്പോള്‍ Schramm T688 ഡ്രില്‍ ന്റെ 6.5 inch  ഡ്രില്‍ ബിറ്റ് ജീവനക്കാര്‍ കുടുങ്ങി കിടക്കുന്ന അറ ഭേദിച്ചു എന്ന് മെയിന്‍ ഡ്രില്ലിംഗ് ഓഫീസര്‍ ക്ക് മനസിലായി.


ഡ്രില്‍ ബിറ്റ് തിരിച്ചെടുത്ത രക്ഷാപ്രവര്‍ത്തകര്‍ സ്ഥഭ്തരായി പൊയി. അതിന്റെ അടിയില്‍ ഒരു കടലാസ്സ്‌ തുണ്ട് ഒട്ടിച്ചിരിക്കുന്നു. അതില്‍ ചുവന്ന വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു,  "Estamos bien en el refugio los 33" (We are well in the shelter , the 33 of us).  ചിലിയന്‍ പ്രസിടന്റ്റ് പത്രസമ്മേളനം വിളിച്ച കൂട്ടി.  ഈ വാചകങ്ങള്‍ ലോകത്തെ കാണിച്ചു. തങ്ങളുടെ പ്രിയപെട്ടവര്‍ ജീവനോടെ അവശേഷിക്കുന്നു എന്ന് മനസിലാക്കിയ ബന്ധുക്കള്‍ സന്തോഷത്താല്‍ മതിമറന്നു.



ഖനിയിൽ നിന്നും കിട്ടിയതുണ്ട് കടലാസുമായി ചിലിയൻ പ്രസിഡന്റ് സെബാസ്ത്യൻ പിനേറേ


ജീവനക്കാര്‍ 33 പേരും ജീവനോടെ ഉണ്ടെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ഒരു അടിയന്തിര രക്ഷ പദ്ധതിക്ക് രൂപം കൊടുത്തു. ആ സംഘത്തില്‍ 3 അന്തര്‍ദേശീയ റിഗ് ഡ്രില്ലിംഗ് ടീം , ചിലിയന്‍ സര്‍ക്കാരിന്റെ എല്ലാ മന്ത്രലയങ്ങളുടെയും പ്രതിനിധികള്‍, NASA  യില്‍ നിന്നും ഉള്ള ഒരു വിദഗ്ധ സംഘം, മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനി കളില്‍ നിന്നും ഉള്ള ഒരു ഡസനോളം വിദഗ്ധര്‍ എന്നിവര്‍ ഉള്പെട്ടിരുന്നു. പ്രധാനമായും 2 പ്രധാന ധൌത്യങ്ങളായിരുന്നു അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നത്, 1, കുടുങ്ങി കിടക്കുന്നവരുടെ ശാരീരികവും മാനസികവുമായ  ആരോഗ്യം നില നിര്‍ത്തുക. 2, അവരെ സുരക്ഷിതമായി പുറത്തെത്തിക്കുക. എന്നാല്‍ അത് കരുതുന്നത് പോലെ എളുപ്പം ആയിരുന്നില്ല.

ഭൂഗര്‍ഭ നിലവറയിലെ അവസ്ഥ.
----------------------------------------------

ലുയിസ് ഉരസുഅ ആയിരുന്നു ആ 33 പേരുടെ ഡ്യൂട്ടി ഷിഫ്റ്റ്‌ സുപര്‍ വൈസര്‍. അപകടം ഉണ്ടായ ഉടന്‍ അതിന്റെ കാഠിന്യം മനസിലാക്കിയ അദ്ദേഹം മുഴുവന്‍ ജോലിക്കാരെയും വിളിച്ച കൂട്ടി സുരക്ഷിതമായ ഒരു അറ യിലേക്ക് മാറ്റി. തുടര്‍ന്ന് അതില്‍ കഴിവുറ്റ ഏതാനും പേരെ തിരഞ്ഞെടുത്ത്, തങ്ങള്‍ സ്ഥിതി ചെയ്യുന്ന അറക്ക് പുറത്തെ സ്ഥിതിഗതികള്‍ മനസിലാക്കുവാന്‍ അവരെ അയച്ചു. സാഹചര്യം മനസിലാക്കിയ അവര്‍ ആകെ തകര്‍ന്നുപോയി. പുറത്ത് കടക്കാനുള്ള എല്ലാ വാതിലുകളും അടക്കപെട്ടുകഴിഞ്ഞിരുന്നു.. ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗം പോലും പ്രവര്തിക്കുന്നുണ്ടയിരുന്നില്ല. എന്നാല്‍ മനോദൈര്യം വീണ്ടെടുത്ത ഉരസുഅ പരമാവധി സമയം ഈ അറയില്‍ ജീവനോടെ കഴിയാന്‍ വേണ്ട മാര്‍ഗങ്ങളെപറ്റി ആലോചിക്കാന്‍ തുടങ്ങി.  അങ്ങനെ അതിലെ കഴിവുറ്റ ഏതാനുംപേര്‍ക്ക് അറ യിലെ നിയന്ത്രണം അദ്ദേഹം വീതിച് കൊടുത്തു.

ഏതാണ്ട് 540 ചതുരശ്ര അടി വലുപ്പം ഉള്ളതായിരുന്നു ഈ അറ. കൂടാതെ രണ്ട് ഭാഘതെക്കും ഏതാണ്ട് 1 KM വീതം തുരങ്കങ്ങളും ഇതിന്റെ ഭാഗമായിരുന്നു.  അതുകൊണ്ട് അത്യാവശ്യം വ്യായാമങ്ങള്‍ ചെയ്യാനുള്ള സ്ഥലവും സ്വകാര്യതയും ഇവര്‍ക്ക് ലഭ്യമായി. പക്ഷെ ഗുരുതരമായ ഭക്ഷണ ധൌര്ലഭ്യത്തെ ഇവര്‍ നേരിടേണ്ടി വന്നു. റേഷന്‍ കണക്കിലാണ് എല്ലാവര്ക്കും ഭക്ഷണം വീതിചിരുന്നത്. അതുകൊണ്ട് തന്നെ ഏതാണ്ട് 8 kg യോളം ഭാരം ആണ് ഓരോരുത്തരും കുറഞ്ഞത്.  ഇവരിലെ മാരിയോ സെപുല്‍വട പറയുന്നത് ശ്രദ്ധിക്കുക. " ഞങ്ങള്‍ 33 പേരും ഒരുമിച്ച് ഒരേ മനസോടെ നില്കുന്നതിന് പരമാവധി ശ്രദ്ധിച്ചിരുന്നു. എല്ലാവതും ദിനംപ്രതി രക്ഷപെടാനുള്ള മാര്‍ഗത്തെ പറ്റി ചിന്തിക്കുകയും അതിനുള്ള സാദ്ധ്യതകള്‍ തിരയുകയും ചെയ്തുകൊണ്ടിരുന്നു.ഞങ്ങള്‍ ഒരു ടീം ആയി അത്മവിശ്വസതോട് കൂടി നിലനില്കാന്‍ നോക്കി. എന്നാല്‍ ദിനംപ്രതി എന്നോണം കൂട്ടത്തില്‍ ഒരാളുടെ എങ്കിലും മനസ്സിടിഞ്ഞ് പോകുന്നത് പതിവായിരുന്നു. എങ്കിലും ബാക്കിയുള്ളവര്‍ എല്ലാം കൂടി അയാളെ മോടിവേറ്റ് ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു.  സംഘത്തിലെ പ്രായം ഏറിയവരായിരുന്നു  ചെറുപ്പക്കാരെക്കാള്‍  മനോധൈര്യം ഉണ്ടായിരുന്നത്. അവര്‍  മറ്റുള്ളവരെക്കൂടി കൈ പിടിച്ച നടത്തി".

സംഘത്തെ കണ്ടെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഒരു വീഡിയോ ക്യാമറ അറയിലേക്ക് ഇറക്കുകയുണ്ടായി. 40 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ അത് വച്ച് ചിത്രീകരിച്ചു. അതുപ്രകാരം എല്ലാവരും ശാരീരികമായും മാനസികമായും ആരോഗ്യവന്മാരയിരുന്നു. എന്നാല്‍ എല്ലാവരും വളരെ അധികം  ഭാരക്കുറവ് നേരിടിരുന്നു.  അറയിലെ കഠിനമായ ഹ്യുമിടിടി കാരണം എല്ലാവരും വിയര്‍പ്പില്‍ കുളിച്ചയിരുന്നു ഇരുന്നത്. ചിലര്‍ സഭാകമ്പം മൂലം ക്യാമറ യിലേക്ക് മുഖം കാണിച്ചതെയില്ല.ആകെ 28 പേരാണ് ആ വീഡിയോ യില്‍ കാണാനായത്. ആകെകൂടി നോക്കിയാല്‍ എല്ലാവരും ആ സമയം പ്രത്യശഭരിതരയിരുന്നു.

സംഘത്തില്‍ നേത്രത്വം വഹിച്ചവര്‍ ഇവരായിരുന്നു

1, ലുയിസ് ഉരസുഅ (54) - ഷിഫ്റ്റ്‌ സൂപര്‍ വൈസര്‍. എല്ലാ കാര്യങ്ങളുടെയും നേതൃത്വം ഇദ് ദേഹതിനയിരുന്നു. അറയുടെ വിശദമായ മാപ് നിര്‍മിച്ച ഇദ്ദേഹം അവിടെ നിന്നും രക്ഷപ്രവര്തനതിനു വേണ്ട മര്‍ഘനിര്ധേശങ്ങള്‍ നല്‍കി.

2, ഫ്ലോരെന്ഷിയോ അവലസ്.(31) - സംഘത്തിലെ  രണ്ടാമന്‍. ഉയര്‍ന്ന ശാരീരിക മാനസിക ക്ഷമത പ്രകടിപിച്ച ഇയാള്‍ എല്ലാ കാര്യങ്ങളിലും ഉരസുഅ യെ സഹായിച്ചു. ആദ്യമായി ഘനിക്ക് പുറതെതിയ വ്യക്തി ഇദ്ദേഹമാണ്.

3, യോന്നി ബാരിയോസ് (50) - സംഘത്തിലെ ഡോക്ടര്‍ ഹൌസ് എന്ന് അറിയപെട്ട ഇദ്ദേഹം എല്ലാ ആരോഗ്യ കാര്യങ്ങളും നോക്കി. മുന്പ് നേടിയിരുന്ന 6 മാസത്തെ പ്രഥമ ശിശ്രുഷ പരിശീലനമായിരുന്നു ഏക കൈമുതല്‍.

4, മാരിയോ ഗോമസ് (63) - സംഘത്തിലെ പ്രായം ഏറിയ ആള്‍.മതപരമായ നേത്രത്വം എറെടുത് കൌണ്സിലിംഗ് നല്കിപോന്നു.

5, ജോസ് ഹെന്രികാസ് (54) -  ഡെയിലി പ്രയര്‍ നെ നേത്രത്വം നല്‍കി.

6, മാരിയോ സെപുല്‍വട (40) - എപ്പോളും ഉര്ജ്ജസ്വലനായ ഇദ്ദേഹം ബാകി എല്ലാവര്ക്കും ഒരു പ്രചോദനം ആയിരുന്നു. താന്‍ ആയിരിക്കുന്ന ഇടം തമാശകള്‍ കൊണ്ട് നിറക്കാന്‍ അസാമാന്യ പാടവം.

7, ഏറിയല്‍ ടികൊന (29) - കമ്യൂണിക്കേഷൻ വിദഗ്ധൻ . രക്ഷപ്രവര്തകരുമായി ആശയവിനിമയത്തില്‍ പ്രധാന പങ്ക് വഹിച്ചു.

 തുടര്‍ന് രക്ഷ പ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ രൂപികരിക്കാന്‍ തുടക്കം കുറിച്ചു. രക്ഷ പ്രവര്ടകര്‍ക്ക് മുന്‍പിലുള്ള പ്രധാന പ്രധിബന്ധം ആഴവും പാറയുടെകടുപ്പവും ആയിരുന്നു. മുകളില്‍ 24 മണിക്കുറും എല്ലാ സംവിധാനങ്ങലോടുകുടിയ മെഡിക്കല്‍ ടീം  ക്യാമ്പ് ചെയ്തു.  ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എല്ലാവര്ക്കു സ്ഥിരമായി 5% ഡെക്സ്ട്രോസ് സ്ഥിരമായി നല്‍കി പോന്നു. രക്ഷ പദ്ധതികള്‍ ആദ്യം തന്നെ അറയില്‍ കുടുങ്ങി പോയവര്‍ക്ക് വിവരിച് കൊടുത്തു. ഏതാണ്ട് ഡിസംബര്‍ ഓടുകൂടി മാത്രമേ പുറതെത്താന്‍ പറ്റു എന്ന് ആദ്യമേ അവരെ ബോധ്യപെടുത്തി. മാനസികമായ ആരോഗ്യം നിലനിര്‍ത്താന്‍ രക്ഷ സംഘം സധാ ജഗരൂകരായിരുന്നു. സാനിടേഷൻ ആയിരുന്നു തുടര്‍ന്ന് അഭിമുഘീകരിച്ച പ്രധാന പ്രശ്നം.  ചിലി ആരോഘ്യ വകുപ്പ് മന്ത്രി ഇങ്ങനെ പറഞ്ഞു, "ബഹിരാകാശ സഞ്ചരികളുടെതിനു തുല്യമായ സാഹചര്യമാണ് ഇവിടെ.  അവര്‍ ഒരു പേടകത്തില്‍ മാസങ്ങള്‍ ചിലവഴിക്കും പോലെ" തുടര്‍ന് അമേരിക്കയോട് അഭ്യര്ധിച്ചതിന്റെ ഫലമായി നാസ യില്‍ നിന്നും ഒരു വിധഘ്ധ ടീമിനെ രക്ഷപ്രവര്തനതിനായി അമേരിക്ക വിടുകൊടുത്തു.

 മതപരമായ വശം.
-----------------------------

മൈനെര്സില്‍ ഏതാണ്ട് എല്ലാവരും റോമന്‍ കാത്തോലിക് വിഭാഗക്കാരായിരുന്നു. അവര്‍ ആവശ്യപെടതിന്‍ പ്രകാരം അന്നത്തെ മാര്‍പ്പാപ്പ ബെനദിക്റ്റ് പതിനാറാമന്‍ എല്ലാവര്ക്കും വെഞ്ചരിച്ച കൊന്ത കൊടുത്തയച്ചു. കൂടത്തില്‍ ഒരാള്‍ മാരിയോ സിപുല്‍വട ഇങ്ങനെ പറഞ്ഞു " ഞാന്‍ ദൈവതോടോപ്പമാണ്. എന്നാല്‍ കൂടെ സാത്താനും ഉണ്ട്. എങ്കിലും ദൈവം എന്നെ കൈവിടില്ല. സെപ്ടംബര്‍ 8 ലെ ബ്രിട്ടീഷ്‌ ന്യൂസ്‌ പേപ്പര്‍ ഡെയിലി മെയില്‍ ഇല്‍ ഇങ്ങനെ പറയുന്നു, ആഴമേറിയതും അടിയുരച്ചതുമായ ദൈവ വിശ്വാസമാണ്  ഇത്രയും ദുര്‍ഘട സാഹചര്യങ്ങളെ മറികടക്കാന്‍ ഇവര്‍ക്ക് കരുത്തായത്".

രക്ഷ പദ്ധതി.
-------------------

3 പദ്ധതികല്‍ക്കയിരുന്നു രക്ഷാപ്രവര്‍ത്തകര്‍ രൂപം നല്‍കിയത്.ഉപരിതലത്തില്‍ നിന്നും പാറ  തുരന്നു അറയില്‍ പ്രവേശിക്കാനായിരുന്നു പ്ലാന്‍.

Plan A  - The  strata 95 ( 702 meter targeted depth at 90 degree)

Plan B - The schramm T130 XD ( 638 meter targeted depth at 82 degree)

Plan C - The Rig 421 Drill (597 meter target depth at 85 degree)

ഇതില്‍ പ്ലാന്‍ B ആണ് ആദ്യം വിജയം അണിഞ്ഞത്. ഏതാണ്ട് സെപ്തംബര്‍ 5 ഓടുകൂടി ഇത് അറയില്‍ എത്തി. തുടര്ന് ഡ്രില്‍ ഹോള്‍ വലുതാക്കുകയും, വശങ്ങള്‍ ഇടിയാതെ സംരക്ഷിക്കുന്ന പ്രവര്തിയും ആയിരുന്നു നടന്നത്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം അതിവേഗം തരണം ചെയ്യാനായി.  രാപകല്‍ ഭേദമില്ലാതെ 24 മണികൂരും നടന്ന പണികളിലൂടെ മണിക്കൂറില്‍ ഏതാണ്ട് 500 കിലോയോളം പാറയായിരുന്നു നീ ക്കം ചെയ്തിരുന്നത്.

 അതെ സമയം രക്ഷപ്രവര്തനത്തില്‍ ആളുകളെ മുകളില്‍ എത്തിക്കനായിട്ട് ഒരു പേടകം രൂപകല്‍പന ചെയ്യുന്ന തിരക്കിലായിരുന്നു ചിലിയന്‍ നേവി. അതിന് അമേരിക്കയുടെ നാസയുടെയും സഹായം അവര്‍ക്ക് ലഭിച്ചു. ഫീനിക്സ് എന്ന് പേരിട്ട  53 cm വ്യാസം ഉണ്ടായിരുന്ന ഈ സ്റ്റീല്‍ പേടകത്തില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ടായിരുന്നു.


                           ഫിനിക്സ് പേടകം


ഓപറേഷന്‍ സെന്റ്‌ ലോറന്‍സ്.
----------------------------------------------

ഖനി തൊഴിലാളികളുടെ മദ്യസ്ഥനായ സെന്റ് ലോറൻസിന്റെ പേരാണ് രക്ഷാ പദ്ധതിക്ക് നൽകിയത് . ഒക്ടോബര്‍ 12 പ്രാദേശിക സമയം വൈകിട്ട് 7 മണി. ഖനി മനുഷ്യരെ രക്ഷപെടുത്താനായി ഫീനിക്സ് എന്ന് അറിയപെട്ട ആ പേടകം ഒരു രക്ഷ പ്രവര്തകനെയും കൊണ്ട് അഗധതയിലെക്ക് നൂഴ്ന്നിറങ്ങി.  ചിലിയന്‍ ജനത മുഴുവന്‍ ശ്വാസം അടക്കി കാത്തിരുന്ന്.  ലോകം മുഴുവനുമുള്ള ന്യൂസ്‌ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം നടത്തി.  എതാണ്ട് 12 മിനിറ്റ് കൊണ്ട് പേടകം ഖനിയിലെ ആ അറയില്‍ എത്തി.  പേടകത്തില്‍ നിന്നും പുറത്തിറങ്ങിയ രക്ഷ പ്രവര്‍ത്തകന്‍  തയാറായി നിന്ന ആദ്യത്തെ ആളെ പെടകതിനുല്ലിലാക്കി നിര്‍ദേശങ്ങള്‍ കൊടുത്തു. തുടര്‍ന്ന് മുകളിലേക്ക് സഞ്ചാരം ആരംഭിച്ച ഫീനിക്സ് 14 മിനിട് കൊണ്ട് പുറതെത്തി.  പുറത്ത് കാത്തുനിന്ന ജനങ്ങള്‍ ആഹ്ലധാരവങ്ങലോടെ അവരെ സ്വീകരിച്ചു. ചിലിയിലെ പള്ളിമണികള്‍ ഒന്നാകെ കൂട്ടത്തോടെ മുഴങ്ങി. ചിലര്‍ സന്തോഷം കൊണ്ട് പൊട്ടികരഞ്ഞു. ചിലിയന്‍ പ്രസിടന്റ്റ്  സെബാസ്ട്യൻപിനെരയും ഭാര്യയും ബൊളിവിയന്‍ പ്രസിഡന്റും ഈ അസുലഭ ദൃശ്യം കാണാന്‍  അപ്പോള്‍ അവിടെ സന്നിഹിതരായിരുന്നു. അങ്ങനെ ഏതാണ്ട് 21 മണിക്കൂര്‍ കൊണ്ട് ആകെ ഉള്ള 33 പേരെയും ഫീനിക്സ്‌  പുരതെതിച്ചു. തുടര്‍ന്ന് എല്ലാവരെയും 4 ഹെലികൊപ്ടരുകളിലായി 60 കിലോമീറ്റര്‍ അകലെയുള്ള കൊപിയപോ ഹോസ്പിറ്റലിലെക്ക് മാറ്റുകയുണ്ടായി .2 പേര്‍ക്ക് ചില ഡെന്റല്‍ ഇന്ഫെക്ഷൻ അല്ലാതെ വേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു . അത്യാവശ്യം ചില സൈകൊ ളജി ക്കൽ കൗൺസലിംഗിനു ശേഷം എല്ലാവരെയും വീടുകളിലേക്ക് പോകാന്‍ അനുവധിച്ചു.

അങ്ങനെ 69 ദിവസത്തെ ഖനീവാസത്തിന് ശുഭകരമായ പര്യവസാനമായി. ലോകചരിത്രത്തിലെ ഏറ്റവും  വലിയ ഖനീ രക്ഷപ്രവർത്തനമായി ഇത് കണക്കാക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ