2015, നവംബർ 20, വെള്ളിയാഴ്‌ച

ഗ്ലാസ്സുകളുടെ ചരിത്രം





ലോക ചരിത്രം പരിശോധിച്ചാല്‍ അതില്‍ മനുഷ്യവംശത്തെ സ്വധീനിചിടുള്ള കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് ഗ്ലാസ്സിന്റെ കണ്ടുപിടുത്തവും ഉള്പെടുക. അഗ്നിപർവത സ്ഫോടനങ്ങളുടെയും മറ്റും ഫലമായി പ്രകൃതിയില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന ഗ്ലാസ്‌, ശിലായുഗ മനുഷ്യര്ക്ക് ‌ എന്നും ഒരു അത്ഭുതമായിരുന്നു. അന്ന് കൌതുകത്തോടെ ഗ്ലാസ്സിനെ വീക്ഷിച്ചിരുന്ന അവര്‍ അതുപയോഗിച് വേട്ടയാടാനുള്ള ആയുധങ്ങളും ആഭരണങ്ങളും കൈമാറ്റത്തിനുള്ള നാണയങ്ങളും നിര്മിച്ചു. എന്നാല്‍ മനുഷ്യന്‍ സ്വന്തമായി ഗ്ലാസ്‌ നിര്മിക്കുന്നത് അതിനും ഒരുപാട്  വര്ഷങ്ങൾക്ക് ശേഷമാണ്. ഏതാണ്ട് ബി സി 3500 ഓടുകൂടി ഈജിപ്തുകാരും മെസപോട്ടെമിയക്കാരും ഗ്ലാസ്‌ നിര്മിക്കുന്ന വിദ്യ കണ്ടുപിടിച്ചതായി വിശ്വസിക്കപെടുന്നു. എന്നാല്‍ കണ്ടെടുക്കപെട്ട, ഏറ്റവും പഴക്കമേറിയ ഗ്ലാസ്‌ ബി സി 2000 കാലഘട്ടങ്ങളിലെതാണ്. തുടർന്ന് ബി സി 1200 ഇല്‍ ഈജിപ്തുകാര്‍ തന്നെയാണ് അച്ചുകളില്‍ ഉരുക്കിയൊഴിച് ഉണ്ടാക്കുന്ന  ഗ്ലാസ്സുകളും നിര്മിച് തുടങ്ങിയത്.

ഈ കാലങ്ങളിലോക്കെ തന്നെ ഗ്ലാസ്‌ എന്നാല്‍ വളരെ വിലപിടിപ്പുള്ള ഒരു വസ്തു ആയിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതരും മാത്രമായിരുന്നു ഗ്ലാസ്‌ ഉപയോഗിച്ചിരുന്നത്.  തുടര്ന് ഒന്നാം നൂറ്റണ്ടോടുകൂടി ഊതിവീര്പിച്ച ഗ്ലാസ്‌ നിര്മിക്കുന്ന വിദ്യ സിറിയക്കാര്‍ കണ്ടുപിടിച്ചു. ഗ്ലാസ്സുകളുടെ വില വളരെ കുറയാനും, ഒരു ദൈനംദിന ആവശ്യങ്ങള്ക്കുള്ള വസ്തുവായി മാറാനും ഈ കണ്ടുപിടുത്തം കാരണമായി.

എന്നാല്‍ പുരാതന റോമന്‍ ചരിത്രകാരന്‍ പ്ളിനിയുടെ വാക്കുകള്‍ പ്രകാരം ഗ്ലാസ്  കണ്ടുപിടിച്ചത് ഫിനീഷ്യക്കാരാണ്. അതും വളരെ യാത്രിശ്ചികമായി. ഈജിപ്തില്‍ നിന്നും അലക്കുകാരവുമായി ഫിനീഷ്യയിലേക്ക്‌ പോയ നാവികര്‍ ആണ് അദ്ധേഹത്തിന്റെ കഥയിലെ നായകര്‍. ഫിനീഷ്യയിലൂടെ ഒഴുകുന്ന ബിലാസ് നദിമുഖത്താണ് അവര്‍ ഈ കണ്ടുപിടുത്തം നടത്തിയത്.ബീലാസ് ഒഴുകി മെഡിട്ടരെനിയനില്‍  ചെന്നുപതിക്കുന്നതിനു  മുന്പുള്ള നദീമുഖമാണ് രംഗം. നാവികര്‍ കപ്പല്‍ നദീമുഖത്തെ കരയിലേക്കടുപിച്ചു. നീണ്ടുകിടക്കുന്ന പഞ്ചസാര മണല്‍. എന്നും വേലിയേറ്റത്തില്‍ കടല്‍ കഴുകി ഇടുന്ന മണലാണ്‌.വെള്ളിപോലെ തിളങ്ങുന്നു.അവര്‍  ആ മണലില്‍ വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനും തുടങ്ങി. ഒരു അടുപ്പ് കൂട്ടാനായി മൂന്നുകല്ലുകള്ക്ക് വേണ്ടി അവര്‍ മണല്പരപ്പിലെങ്ങും പരതി. എന്നാല്‍ ഒരു കല്ലുപോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.  കൂട്ടത്തില്‍ ഒരു നാവികന്റെ തലയില്‍ ഒരു ബുദ്ധി ഉധിച്ചു. അയാള്‍ നേരെ കപ്പലിലെക്കുചെന്നു. 3 വലിയ കാരക്കട്ടകള്‍  എടുത്തുകൊണ്ട് വന്നു. കാരക്കട്ടകള്‍ മണലില്‍ വച്ച്. അവയ്ക്കുനടുവില്‍ തീകത്തിച് ഭക്ഷണം പാകം ചെയ്തു. തുടര്ന് തണുപകറ്റ നായി വീണ്ടും നന്നായി തീകത്തിച്ചു. അങ്ങനെ അടുപ്പുനന്നായി ചൂടായി. അപ്പോളാണ് ഒരു നാവികന്റെ കണ്ണില്‍ അത് പെട്ടത്. അടുപ്പില്‍ നിന്നും വെള്ളം പോലെ ഒരു ദ്രാവകം പുറത്തേക്ക് ഒഴുകുന്നു.  ചൂടില്‍ അലക്കുകാരക്കട്ടയും മണലും കൂടി ഒന്നായി ഉരുകി പുറത്തേക്ക് ഒഴുകുകയാണ്.ഒഴുകി പുറത്തേക്ക് വന്ന ആ ദ്രാവകം ഒരു ചാലുതീര്ത്തു . തുടര്ന്ന്  പുറത്തെ തണുപ്പില്‍ അത് തണുത്തുറഞ്ഞു. എടുത്ത് പരിശോധിച്ച നാവികര്‍ അധ്ഭുതപെട്ടു. ഒരു പുതിയ വസ്തു. തികച്ചും സുതാര്യം. തങ്ങളുടെ കണ്ടുപിടുത്തം ശരിയോ എന്നറിയാന്‍ അവര്‍ വീണ്ടും വീണ്ടും പരീക്ഷണം നടത്തി. ഗ്ലാസ്സ്കൊണ്ട് ചെറിയ ചെറിയ വസ്തുക്കള്‍ ഉണ്ടാക്കിത്തുടങ്ങി.

ഇതാണ് റോമന്‍ ചരിത്രകാരനായ പ്ലിനി ഗ്ലാസ്സിന്റെ ഉത്ഭവത്തെ പറ്റി പറയുന്ന കഥ.. ഇതിന്റെ കാലഘട്ടം പ്ലിനി വ്യക്തമായി സൂചിപിക്കുന്നില്ല. അതുകൊണ്ട് തന്നെ ചരിത്രകാരന്മാര്കിടയില്‍ ഇതിനെപറ്റി 2 അഭിപ്രായം ഉണ്ട്. എങ്കിലും ബി സി 2500 നു മുന്പന്നു കണക്കാക്കുന്നു.

തുടര്നും    ഗ്ലാസ്സുകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ചെന്ന് നില്ക്കുകക ഇസ്രയെല്ക്കരികിലാണ്.  കാടിന് തീ ഇടുകയയിരുന്ന അവര്‍ മണലും കാരത്തിന്റെ അവശിഷ്ടങ്ങളും കൂടിചെര്‍ന്നുരുകി  ഗ്ലാസ്‌ ആയി രൂപപെടുന്നതായി മനസിലാക്കി.. അതിന്റെയും യാഥാര്ത്ഥ്യം  ആര്ക്കും അറിയില്ല. തുടര്ന്ന്  ക്രിസ്തുവിന്റെ കാലത്ത് റോമ ഭരിച്ചിരുന്ന ടൈബീരിയസ് ചക്രവര്ത്തി  ഈജിപ്തില്നിന്നും വിദഗ്ദ്ധരായ ഗ്ലാസ്‌ നിര്മാതാക്കളെ വിളിച്ചുവരുത്തി ഗ്ലാസ്‌ നിര്മാണശാലകള്‍ തുടങ്ങി. അങ്ങനെ റോമാക്കാരും ഗ്ലാസ്‌ കലയില്‍ മിടുക്കരായി. രാജാവിന്റെ കാലത്തേ ചരിത്രകാരന്മാര്‍ വേറൊരു കഥ എഴുതി വച്ചിടുണ്ട്.ആ സമയത്തെ ഒരു തൊഴിലാളി പൊട്ടാത്ത ഗ്ലാസ്‌ ഉണ്ടാക്കുന്നതില്‍ വിജയിച്ചു. അത് ലോഹം  പോലെ ഇരുന്നു, ചുളിവുകള്‍ അടിച്ച നിവര്ത്താ ന്‍ സാധിച്ചിരുന്നു. തനിക്ക് വലിയ സമ്മാനങ്ങളും പദവികളും കിട്ടും എന്ന് കരുതി ആ പാവം ഇത് രാജസന്നിധിയില്‍ ഹാജരാക്കി. എന്നാല്‍ രാജാവ്‌ അയാളുടെ തല വെട്ടനാണ് കല്പിച്ചത്.തന്റെ ഭണ്ഡാരത്തിലെ അമൂല്യമായ സ്ഫടിക പാത്രങ്ങളുടെ മൂല്യം ഇടിയരുതല്ലോ. എന്നാല്‍ ചരിത്രകാരന്മാര്‍ ഈ കഥയ്ക്കും വലിയ പ്രാധാന്യം കല്പിക്കുന്നില്ല. നാം അനുഭവിക്കാത്ത  ജീവിതങ്ങളൊക്കെ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണല്ലോ. (കടപ്പാട്- ബെന്യാമിന്‍). കാരണം ഇന്നത്തെ സാങ്കേതിക വിദ്യയില്‍ പോലും അങ്ങനെ അടിച്ചു ചുളിവുകള്‍ നിവര്ത്തു ന്ന ഗ്ലാസ്‌ അപ്രാപ്യമാണ്.

മണലും സോഡിയം കര്ബനെറ്റും കാത്സ്യം കാര്ബെനെറ്റും അടങ്ങുന്ന മിശ്രിതം 1400 ഡിഗ്രീ ചൂടക്കിയായിരുന്നു ആദ്യകാലത്ത് ഗ്ലാസ് ഉണ്ടാക്കിയിരുന്നത്. തുടര്ന്ന്  സോഡിയം കര്ബനെടിനുപകരം പകരം പൊടസ്യം കര്ബനെറ്റ് ഉപയോഗിച്ച് തുടങ്ങി.ഇതുമൂലം ഗ്ലാസ്സിനുകൂടുതല്‍ ചൂടുതങ്ങാന്‍ കഴിയുമായിരുന്നു.തുടര്ന്ന്  മറ്റുപല വസ്തുക്കളും ചേര്ത്ത്  പലതരം ഗ്ലാസ്‌ ഉണ്ടാക്കാന്‍ തുടങ്ങി.ഉരുകിയ ഗ്ലാസ്‌ സൂക്ഷ്മ സുഷിരങ്ങളില്കൂടി കടത്തിവിട്ടാണ് ഫൈബര്‍ ഗ്ലാസ്‌ ഉണ്ടാക്കുന്നത്. ഇതോടെ ഗ്ലാസ്‌ വ്യവസായത്തില്‍ വലിയ വിപ്ലവങ്ങള്ക്ക്  കാരണമായി. ഫൈബര്‍ ഒപ്ടിക്സിന്റെ വളര്ച്ചണ തുടര്ന്ന്  വന്ന ചരിത്രം.

ഇന്ന് ഗ്ലാസ് ഒഴിവാക്കി ഒരു ദിവസം നമുക്ക് ചിന്തിക്കനേ സദ്യമല്ല. ഇപ്പൊ നമ്മള്‍ ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ സ്ക്രീന്‍ പോലും സംരക്ഷികുന്നത് പുതിയതരം കോണിംഗ് ഗോറില്ല ഗ്ലാസ്സുകള്‍ ആയിരിക്കും.  അങ്ങനെ കാലം മാറുന്നതോടെ ഗ്ലാസ്സുകളുടെ കോലവും മാറി വരുന്നു. പുതിയ ഗ്ലാസ്‌, പുതിയ ഉത്പന്നങ്ങള്‍, പുതിയ സാങ്കേതിക വിദ്യകള്‍, ഇങ്ങനെ ഒരു കുതിച്ചുകയറ്റം. ആരെയും അധ്ഭുതപെടുതുന്ന വളര്ച്ച്. ഗ്ലാസ്സിന് ഇന്നും എന്നും ആ പഴയ യുവത്വം തന്നെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ