2015, നവംബർ 19, വ്യാഴാഴ്‌ച

കമ്പി ഇല്ലാ കമ്പി, അഥവാ വയർലെസ്സ് ടെലിഗ്രഫി. - വാര്ത്ത വിനിമയ മേഘലയില്‍ വിസ്ഫോടനവും അതിന്റെ പിതൃത്വതില്‍ ആശയകുഴപ്പവും സൃഷ്‌ടിച്ച കണ്ടെത്തല്‍.
   ഇലെക്ട്രോ മഗ്നെടിക് തരംഗങ്ങള്‍  പ്രയോജനപെടുത്തി  ശബ്ദ പ്രക്ഷേപണതിനുള്ള ആദ്യത്തെ ഉപാധിയായിരുന്നു റേഡിയോ. അതിന്റെ പ്രാചീന രൂപമായിരുന്നു കമ്പിയില്ലാ കമ്പി. മോഴ്സ് കോഡ് വഴി ഇലെക്ട്രോ മഗ്നെടിക് വേവ്സ്നെ കടത്തിവിടുകയായിരുന്നു അന്ന് ചെയ്തിരുന്നത്. നടപ്പിലായ ആദ്യത്തെ ഭൂഗണ്ടാന്തര കമ്പിയില്ല കമ്പി പ്രക്ഷേപണം നടന്നത് 1901 ഡിസംബര്‍  12 നു  ആയിരുന്നു. ഇന്ഗ്ലണ്ടില്‍ നിന്നും കാനഡയിലെക്ക് ഒരു വയർലെസ്സ് സന്ദേശംഅയച്ചത് ഇറ്റലികാരനായ ഗുഗ്ലില്മോ മർകോണി ആയിരുന്നു. അതിനും വര്ഷങ്ങള്ക് മുന്പ് പലരും ചെറു ദൂരത്തേക്കു സന്ദേശങ്ങള്‍ അയച്ചിരുന്നു.

          കമ്പിയില്ലാകമ്പിയുടെ കണ്ടുപിടുതത്തില്‍ ഒട്ടേറെ പ്രഗല്ഭ ശാസ്ത്രജ്ഞന്മാര്‍ ഉള്പെട്ടിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് പ്രധാനമായും 3 പേരുകളാണ്. ഗുഗ്ലില്മോ മർക്കോണി. ജെ. സി. ബോസ്, നിക്കോള ടെസ്ല എന്നിവരാണ്‌ അവർ.

1, ഗുഗ്ലില്മോ മര്കോണി.
------------------------------------------------
ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ ചരിത്രത്തില്‍ ഒട്ടേറെ കോലാഹലം ഉണ്ടാക്കിയ കണ്ടുപിടുത്തം ആയിരുന്നു വയർലെസ്സ് ടെലിഗ്രഫി . ആദ്യമായി വിജയകരമായ ഭൂഗണ്ടാന്തര പരീക്ഷണം നടത്തിയത് ഇദ്ദേഹം ആയിരുന്നു. 1874 ജൂലൈ 20  നു  ഇറ്റലി യിലാണ് മര്കോനി ജനിച്ചത്‌. സമ്പന്ന കുടുംബത്തില്‍ പിറന്ന മര്കോനി പ്രൈവറ്റ് ട്യൂഷന്‍ വഴിയാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്തിയക്കിയത്.  പിന്നീട് യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ തോറ്റതിനാല്‍ വീട്ടിലിരുന്നു തന്നെ ആ ചെറുപ്പക്കാരന്‍ പഠിച്ചു.സയന്സില്‍ വലിയ താല്പര്യം ആയിരുന്നു. എഡിസന്‍ ആയിരുന്നു ആവേശം. അങ്ങനെ ഏകദേശം 20  വയസു മാത്രം ഉള്ളപ്പോള്‍ വൈദ്യുത കാന്തിക തരംഗങ്ങളെ പറ്റി ഗവേഷണം തുടങ്ങി.അങ്ങനെയാണ് അദ്ദേഹം കമ്പിയില്ല കമ്പി കണ്ടുപിടിക്കുന്നത്. അതിന് ഇറ്റലി യില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അതിനാല്‍ അദ്ദേഹം ഇന്ഗ്ലണ്ടിലെക്ക് പോയി.അവിടുത്തെ തപാല്‍ വിദഗ്ധര്‍ മര്കൊനിയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം മനസിലാക്കി. ആവേശോജ്ജ്വല സ്വീകരണമാണ് അവിടെ നിന്നും ലഭിച്ചത്. 1896 ഇല്‍ 6 കിലോമിടര്‍ ദൂരത്തേക്ക് സന്ദേശം അയക്കാന്‍ മാര്കോണി ക്ക് കഴിഞ്ഞു.അങ്ങനെ ഇന്ഗ്ലണ്ടില്‍ അദ്ദേഹത്തിന് പെറ്റന്റും ലഭിച്ചു. 1897  ഇല്‍ ഇംഗ്ലണ്ടില്‍ ആദ്യത്തെ വയര്ലെസ്സ് ടെലെഗ്രഫ് സ്റ്റേഷന്‍ സ്ഥാപിച്ചു. 1901  ഇല്‍ മര്കോനി യുടെ ഏറ്റവും പ്രസിദ്ധമായ പ്രദര്ശ്നം ഇന്ഗ്ലണ്ടില്‍ നടന്നു. ഒരു സന്ദേശം ഇന്ഗ്ലണ്ടില്‍ നിന്നും കാനഡയിലേക്ക് അയച്ചു. അങ്ങനെ അത്ലന്റിക് കടലും കടന്ന് ആദ്യത്തെ വയര്ലെസ്സ് സന്ദേശം ഭൂഗണ്ടാന്തര യാത്ര നടത്തി. മോഴ്സ് കൊഡ് വഴിയാണ് അദ്ദേഹം സന്ദേശം അയച്ചത്. അതോടെ മര്കൊനിയുടെ ഉപകരണം പ്രചാരം നേടി. കടലില്‍ മുങ്ങുന്ന കപ്പലില്‍ നിന്നും സന്ദേശ വിനിമയത്തിന് ഇത് ഉപയോഗിക്കാമെന്ന് തെളിഞ്ഞു. ടൈറ്റാനിക് ഇല്‍ നിന്നും അതുപോലുള്ള അപകടങ്ങളില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ കഴിഞ്ഞത് വയര്ലസ്സ് വഴി ആയിരുന്നു. അങ്ങനെ മാര്കോണി ലോക പ്രശസ്തനായി.     1909 ഇല്‍ മാര്കോണി ഈ കണ്ടുപിടുത്തത്തിന്റെ പേരില്‍ നോബല്‍ സമ്മാനവും നേടി.

 2,   നികോള ടെസ്ല

വൈദ്യുതി യുമായി ബന്ധപെട്ട പ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയ സെര്ബിയന്‍ എഞ്ചിനീയര്‍ ആയിരുന്നു നികോള ടെസ്ല. 1856 ഇല്‍ ഇന്നത്തെ സെര്ബിയ യില്‍ ജനിച്ച അദ്ദേഹം ഓസ്ട്രിയന്‍ പൌരനായിരുന്നു. തുടർന്ന് അമേരികയിലെക് കുടിയേറുകയും അവിടുത്തെ പൌരത്വം നേടുകയും ചെയ്തു.   വൈദ്യുതി യുടെ  വ്യവസായികൊപയോഗത്തിന്  പ്രധാന സംഭാവനകള്‍ നല്കിയ അദ്ദേഹം ഭൂമിയില്‍ വെളിച്ചം വിതറിയ വ്യക്തി എന്നും അറിയപ്പെടുന്നു. ടെസ്ല യുടെ പേറ്റന്റ്‌ കളും സൈദ്ധാന്തിക  ഗവേഷണങ്ങളുമാണ് ഇന്നത്തെ പ്രത്യവര്തിധാര വൈധ്യുതോപകരനങ്ങല്ക് അടിസ്ഥാനം. അദ്ധേഹത്തിന്റെ AC മോട്ടോര്‍ കണ്ടുപിടുത്തം രണ്ടാം വ്യാവസായിക വിപ്ലവത്തിന് വഴി തെളിച്ചു.

     ഗുഗ്ലിയെല്മോ മാര്കാണി ആണ് പൊതുവേ റേഡിയോ യുടെ ഉപജ്ഞതവായി പ്രചരിപിക്കപെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടുതതിന്മേലുള്ള പ്രധാന പേറ്റന്റ്‌ ഇപ്പോള്‍ നിലവിലുള്ളത് ടെസ്ല യുടെ പേരിലാണ്. 1895 ഇല്‍ 80 km ദൂരെ വരെ റേഡിയോ സന്ദേശം അയക്കാനുള്ള ടെസ്ല യുടെ ഒരു പദ്ധതി ഒരു തീപിടുത്തത്തെ തുടര്ന്ന്  മുടങ്ങുകയുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്ഷം 6 km ദൂരേയ്ക് സന്ദേശം അയക്കാന്‍ മാര്കോണി ക്ക് കഴിഞ്ഞു. അങ്ങനെ ലോകത്തില്‍ ഈ കണ്ടുപിടുത്തത്തിന്റെ പേരില്‍ നല്കപെടുന്ന ആദ്യത്തെ പേറ്റന്റ്‌ ഇന്ഗ്ലണ്ടില്‍ മാര്കോണി കൈപറ്റുകയുണ്ടായി. എന്നാല്‍ ഈ കണ്ടുപിടുത്തം ടെസ്ല കോയില്‍ എന്നാ ടെസ്ല യുടെ തന്നെ കണ്ടുപിടുതത്തെ ആശ്രയിച്ചാണ്‌ നിലനിന്നിരുന്നത്. അതിനാല്‍ അമേരിക യില്‍ ഇതുമായി ബന്ധപെട് മാര്കോണി നല്കിയ പേറ്റന്റ്‌ അപേക്ഷ നിരസികപെട്ടു. 3 വര്ഷങ്ങള്ക്കു ശേഷം മാര്കോണി യുടെ നിരന്തര ശ്രമങ്ങളെ തുടരന് ഈ പേറ്റന്റ്‌ അദ്ദേഹം നേടിയെടുത്തു. അങ്ങനെ 1909 ഇല്‍ ഈ കണ്ടുപിടുത്തത്തിന് മാര്‍കോണി നോബല് സമ്മാനവും നേടി. ഇത് ടെസ്ല യില്‍ വാശി ഉണ്ടാക്കുകയും മാര്കോണി യുമായി ഒരു നിയമ യുദ്ധത്തിനെ ഇറങ്ങി പുരപെടുകയും ചെയ്തു. തുടര്ന്ന് നടന്ന രാഷ്ട്രീയ നിയമ കോലാഹലങ്ങളെ തുടര്ന് അമേരിക്കന്‍ സുപ്രീം കോടതി 1943 ഇല്‍ ടെസ്ല യെത്തന്നെ ഈ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതവായി അംഗീകരിച്ചു.

 3,  ജഗതീഷ് ചന്ദ്ര ബോസ്

ഭൌതീക ശാസ്ത്രത്തിനും സസ്യ ശാസ്ത്രത്തിനും മികച്ച സംഭാവനകള്‍ നല്കി യ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു J C ബോസ്. ബംഗാളിലെ മുന്ഷീ ഗന്ജ്ജ് ജില്ലയില്‍ 1858 ലാണ് അദ്ദേഹം ജനിച്ചത്‌. കൊല്ക്കത്ത യിലെ ബോസ് ഇന്സ്റ്റി റ്റ്യൂട്ട് ന്റെ സ്ഥാപകനാണ് അദ്ദേഹം. സസ്യങ്ങള്ക്ക്  ജീവനുണ്ടെന്നു തെളിയിച്ച ഈ മഹാ പ്രതിഭ റേഡിയോ ശാസ്ത്രത്തിലും തന്റെതായ മുദ്ര  പതിപ്പിച്ചു.

റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കാനുള്ള വളരെ മെച്ചപ്പെട്ട ഒരു ഡിറ്റ്ക്റ്റര്‍ -Mercury coherer with a telephone- ബോസ് കണ്ടുപിടിച്ചു. 1899 ഇല്‍ ബോസ് തന്റെ കണ്ടുപിടുത്തം ലണ്ടന്‍ റോയല്‍ സൊസൈറ്റി യില്‍ അവതരിപിച്ചു. പ്രോസിഡിങ്ങ്സ് ഓഫ് റോയല്‍ സൊസൈറ്റി യില്‍ ആ വര്ഷം തന്നെ അതു  പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വര്ഷം അവസാനത്തോടെയാണ് മാര്കോണി അത്ലാന്റികിനു പുറത്തേക്ക് സന്ദേശം അയക്കാനുള്ള പ്രവര്തനം രഹസ്യമായി തുടങ്ങിയത്. ബോസിന്റെ ഈ ഉപകരണം ഇല്ലായിരുന്നെങ്കില്‍ അക്കാലത്തു മാര്കോണിക്ക് അത്ര അകലേക്ക്‌ സന്ദേശം എത്തിക്കാന്‍ കഴിയുമായിരുന്നില്ല. മാര്കോണി പക്ഷെ ബോസിന്റെ ഉപകരണത്തെ പറ്റി ആരോടും പറഞ്ഞില്ല.

      ഈ ശാസ്ത്ര രംഗത്ത് ബോസിന്റെ പാണ്ടിത്യം മർക്കോനിയുടെതിനെക്കാള്‍ വളരേ കൂടുതലായിരുന്നു. എന്നാല്‍ ബോസ് ഒരിക്കലും പേറ്റന്റ്‌ ചെയ്യുന്നതില്‍ വിശ്വസിച്ചില്ല. യുരോപിലെ വൻ കിട കമ്പനികള്‍ ബോസിനെ അതിനു  നിര്ബന്ധിചിട്ടും അദ്ദേഹം അത് ചെയ്തില്ല. അങ്ങനെ വിശാലമായ മനസ്ഥിതിയും അന്ഗീകരതിനുള്ള തല്പര്യമില്ലയ്മയും മൂലം  ബോസിന് വയര്ലെിസ്സ് ടെലെഗ്രഫി രംഗത്ത് പേരെടുക്കാന്‍ കഴിഞ്ഞില്ല.

    വാസ്തവത്തില്‍ എല്ലാ കണ്ടുപിടുത്തങ്ങല്ക് പിന്നിലും അനേകരുടെ സംഭാവനകള്‍ ഉണ്ട്. അനേകം ആള്കാര്‍ വര്ഷങ്ങള്‍ ഉറക്കം കളഞ്ഞ നേടിയെടുത്തവയാണ് നാമിന്നു അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍. വയര്ലെടസ്സ് ടെലെഗ്രഫിക് പിന്നിലും അങ്ങനെ പലരുണ്ട്. അതില്‍ 3 പേരെ മാത്രമാണ് മുകളില്‍ പരാമർശിച്ചിരികുന്നത്. അതില്‍ മാര്കോണി തന്റെ വൈധഗ്ത്യം  വേണ്ട വിധം ഉപയോഗിച്ച് പേരും പ്രശസ്തിയും അന്ഗീകാരവും പണവും  നേടിയെടുത്തു. എന്നാല്‍ ദൌർഭാഗ്യം മൂലം ടെസ്ലക്ക് അത് സാധിച്ചില്ല. അദ്ദേഹം ജീവിചിരുന്നപോള്‍ തന്റെ  ഭ്രമകല്പനകള്‍ മൂലം വെറും ഭ്രാന്തനായാണ്‌ നാട്ടുകാര്‍ കണകാക്കിയിരുന്നത്. എന്നാല്‍ ബോസാവട്ടെ ഒരിക്കലും  ഒരു കച്ചവടക്കരനയിരുന്നില്ല. ശാസ്ത്ര ലോകത്തെ ഒരു മഹര്ഷി ആയിരുന്നു അദ്ദേഹം. മഹര്ഷിമാര്ക് സാധാരണ പട്ടും വളയും കിട്ടാറില്ലല്ലോ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ