2015, നവംബർ 20, വെള്ളിയാഴ്‌ച

എയര്‍ ഫോഴ്‌സ് വൺ




അമേരിക്കന്‍ പ്രസിഡന്റിനെ വഹിക്കുന്ന അമേരിക്കന്‍ എയര്ഫോഴ്സിന്റെ എതു വിമാനത്തെയും എയര്‍ ഫോഴ്‌സ് വൺ എന്ന് വിളിക്കുന്നു.  ബോയിംഗ് 747-200B V C 25 A  വിഭാഗത്തിലുള്ള ജമ്പോ ജെറ്റ് വിമാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.  ഈ ശ്രേണിയില്‍ പെട്ട വിമാനത്തില്‍ തന്നെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റും സഞ്ചരിക്കുന്നത്. എന്നാല്‍ വൈസ് പ്രസിടന്റ്റ് സഞ്ചരിക്കുമ്പോള്‍ ഈ വിമാനത്തെ എയര്‍ ഫോഴ്‌സ് 2 എന്ന് വിളിക്കുന്നു. 1962 മുതലാണ് എയര്‍ഫോഴ്സ് 1 ആ പേരില്‍ അറിയപെട്ടുതുടങ്ങിയത്.

പറക്കും വൈറ്റ് ഹൌസ് എന്ന് അറിയപെടുന്ന ഈ വിമാനം ഒരു മിനി വൈറ്റ് ഹൌസ് തന്നെ ആണ്. ലോകത്തിന്റെ ഏത് കൊണിലയിരുന്നാലും വൈറ്റ് ഹൌസിലിരുന്നു ഭരണം നിയന്ത്രിക്കുന്നത് പോലെ തന്നെ പ്രസിടന്റിന് ഇതിലിരുന്നും ചെയ്യാനാകും.1963 നവംബര്‍ 22 നു പ്രസിടന്റ്റ് ജോണ് എഫ് കെന്നഡി വെടിയേറ്റ് മരിച്ചതിനു മണിിക്കൂരുകള്‍ക്ക് ശേഷം, അടുത്ത പ്രസിടന്റായി ലിണ്ടേ ജോന്സന്‍ സ്ത്യപ്രതിജ്ഞ ചെയ്തത് ഇതില്‍ വച്ചായിരുന്നു. കൂടാതെ 2001 സെപ്തംബര്‍ 11 ലെ ഭീഗരക്രമണത്തിനു ശേഷം പ്രസിടന്റ്റ് ജോര്‍ജ് ബുഷ്‌ ഈ വിമാനത്തിലേക്ക് മാറുകയുണ്ടായി.

ചരിത്രം
-------------

ഫ്രാങ്ക്ലിന്‍ റൂസ് വേല്ടിന്റെ  കാലത്താണ് ആദ്യമായി പ്രസിടന്റിനു സഞ്ചരിക്കാന്‍ മാത്രമായി ഒരു വിമാനം പ്രത്യേകം രൂപപെടുതുന്നത്. C-87 A വിഭാഗത്തില്‍പെട്ട ഒരു എയര്‍ക്രാഫ്റ്റ് ആയിരുന്നു അത്. ഇതിന്റെ സുരക്ഷിതത്വത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വിമാനം വൈറ്റ് ഹൌസിലെ ഉധ്യോഗസ്തരുടെ ഉപയോഗതിലെക്ക് മാറ്റുകയും പ്ര്സിടെന്റിനുവേണ്ടി ഡൗഗ്ലാസ് C 84 സ്കൈമാസ്ടര്‍ ഇനത്തില്‍പെട്ട മറ്റൊരു വിമാനം മേടിക്കുകയും ഉണ്ടായി. ( ഈ വിമാനം ഇപ്പോള്‍ അമേരിക്കന്‍ എയര്‍ഫോഴ്സിന്റെ നാഷണല്‍ മ്യുസിയം ആയി മാറ്റിയിരിക്കുന്നു). തുടര്‍ന്ന് 1947 ഇല്‍ പ്രസിടന്റ്റ് ട്രുമാന്റെ കാലത്ത് വീണ്ടും വിമാനം മാറുകയും ടൌഗ്ലാസ് ഡി സി 6 ലൈഫ്മാസ്റെര്‍ എയര്‍ക്രഫ്റ്റ് വാങ്ങുകയും ചെയ്തു. തുടര്‍ന്നിങ്ങോട്റ്റ് 1958 ഇല്‍ ഐസന്‍ഹോവര്‍ പ്രസിടന്റയപ്പോള്‍, ബോയിംഗ് 707  V C 137  ശ്രേണിയില്പെട്ട 3 വിമാനങ്ങള്‍ ഉള്പെടുത്തുകയുണ്ടായി. ഇതായിരുന്നു പ്രസിടന്റിനുവേണ്ടി തയാറാക്കിയ ആദ്യത്തെ ജെറ്റ് വിമാനം. തുടര്‍ന്നിങ്ങോറ്റ് 1998  വരെ എല്ലാ പ്രസിടന്റുമാരും  ഈ ശ്രേണിയില്‍ പെട്ട ജെറ്റ് വിമാനങ്ങളാണ് ഉപയോഗിച്ച പോന്നത്.


ഘടന
---------

4000 ചതുരശ്ര അടി വിസ്തീര്‍ണവും 70.4 മീടര്‍ നീളവും 59.6 മീറ്റര്‍ വീതിയുമുള്ള ബോയിംഗ് 747-200 ജമ്പോ ജെറ്റ് വിമാനമാണ് ഇത്.  മൂന്ന് നിലകളായി തിരിച്ചിടുള്ള ഈ വിമാനത്തില്‍ പ്രസിടന്റിനുമാത്രമായി  ആഡംബരപൂര്വം ഒരു സ്യുട്ട് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഈ മുറിയില്‍ ബെഡ് റൂം, ബാത് റൂം ഡ്രസ്സിംഗ് റൂം, ജിം, എന്നിവയും ഉള്‍കൊള്ളിച്ചിരിക്കുന്നു.  അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പുറമേ ഏതാണ്ട് 80 ഓളം ടെലിഫോണുകള്‍, 19 LCD സ്ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമാണ്. ഇതില്‍ പരമാവധി 102 പേര്‍ക്ക് സഞ്ചരിക്കാനാകും. മുതിര്‍ന്ന ഉധ്യോഘസ്തര്‍ക്കുള്ള പ്രത്യേക കാബിനുകള്‍ കൊണ്ഫരന്‍സ് ഹാള്‍, സുരക്ഷാ ഉധ്യോഗസ്തര്‍ക്കുള്ള കാബിനുകള്‍, മാധ്യമാപ്രവര്തകര്‍ക്കുള്ള റൂം, ജീവനക്കര്കുള്ള റൂം, എന്നിവയും  സജ്ജീകരിച്ചിരിക്കുന്നു. വിമാനത്തിലെ ഡൈനിങ്ങ്‌ ഹാള്‍ ഇല്‍ ഒരേ സമയം 100 പേര്‍ക്ക് ഭക്ഷണം കഴിക്കനാകും. സാറ്റലൈറ്റ് ഫോണ്‍ സംവിധാനം വഴി വിമാനത്തില്‍ ഉള്ളില്‍ വച്ചുതന്നെ പ്രസിടെന്റിന് എതുലോകനേതവുമായും ആശയവിനിമയം നടത്താനും സാധിക്കുന്നു.



ഡോക്ടറും നേഴ്സും അടങ്ങിയ ഒരു മെഡിക്കല്‍ ടീം സാധാ ജാഗരൂകരായി വിമാനത്തില്‍ തന്നെ ഉണ്ടാകും. കൂടാതെ അടിയന്തരഘടങ്ങളില്‍ ഉപയോഗിക്കാനായി ചെറിയ ഓപറേഷന്‍ തിയേറ്റരും ബ്ലഡ് ബാങ്കും  സജ്ജികരിച്ചിരിക്കുന്നു.

വിമാനത്തില്‍ നിന്നും ഇറങ്ങുന്ന പ്രസിടന്റിന് സഞ്ചരിക്കാനുള്ള ബീസ്റ്റ് എന്നാ കാറും സര്‍വ സജ്ജികരണങ്ങലോടും കൂടിയ അമ്ബുലന്സും സദാസമയവും ഈ വിമാനത്തില്‍ ഉണ്ടാകും.

സുരക്ഷ
---------

ഭൂമിയിലും ആകാശത്തില്‍നിന്നും ഉള്ള എല്ലാ ആക്രമണങ്ങളെയും ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും  ശേഷിയുള്ള സ്വയം നിയന്ത്രിത ആയുധങ്ങള്‍ ഒക്കെ ഇതില്‍ ഘടിപ്പിചിടുണ്ട്. ആണവായുധം ഉപയോഗിച്ചുള്ള ഒരു ആക്രമണത്തിനുപോലും ഈ വിമാനത്തെ തകര്‍ക്കാനാവില്ല. ശത്രുവിന്റെ റഡാരുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയുന്ന ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം വിമാനത്തില്‍ ഘടിപിചിരിക്കുന്നു.ശത്രുവിന്റെ മിസൈല്‍ സംവിധാനത്തെ കണ്ണന്ജിപ്പിച്  ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാന്‍ ഈ വിമാനത്തിലെ മിറര്‍ ബോള്‍ ഡിഫന്സിലൂടെ സാധിക്കുന്നു. ആണവായുധം കൊണ്ടുള്ള ആക്രമണം ചെറുക്കുക മാത്രമല്ല, വിമാനത്തില്‍ ഇരുന്നുകൊണ്ട്തന്നെ ലോകത്തെവിടെയും ആണവ പ്രത്യക്രമണവും നടത്താന്‍ പ്രസിടന്റിന് കഴിയും. യാത്രക്കിടയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ധനം നിറക്കാനും ആകും.



. ഏതാണ്ട് 25 കോടി ഡോളര്‍ ആണ് ഈ ഒരു വിമാനത്തിന്റെ ചിലവ്. ഇതുപോലുള്ള 2 വിമാനങ്ങള്‍ ആണ് പ്രസിഡന്റിനുവേണ്ടി സദാ സജ്ജീകരിച്ചുവചിരിക്കുന്നത്. മണിക്കൂറില്‍ 1014 കിമി വേഗതയില്‍ പറക്കുന്ന ഇവയ്ക്ക് 12550 മീറ്റ്‌ര്‍ വരെ ഉയരത്തില്‍ പറക്കനുമാകും. ഏത് പ്രതികൂല കാലവസ്ഥയിലും പറക്കുന്ന ഇവയ്ക്ക്  ഏത് അക്രമണങ്ങളിലും യന്ത്രതകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറില്‍ 100000 ഡോളറാണ് ഈ വിമാനത്തിന്റെ ചിലവ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ