2015, ഡിസംബർ 7, തിങ്കളാഴ്‌ച

റഫ്ലെഷ്യ അര്‍നോള്‍ഡി - സസ്യലോകത്തെ ഭീമന്‍ പുഷ്പം.

റഫ്ലെഷ്യ അര്‍നോള്‍ഡി  - സസ്യലോകത്തെ  ഭീമന്‍ പുഷ്പം.
--------------------------------------------------------------------------------------------


സസ്യലോകത്തിലെ ഏറ്റവും വലിയ ഏകപുഷ്പമാണ് റഫ്ളെഷ്യ വര്‍ഗത്തില്‍ പെടുന്ന റെഫ്ളെഷ്യ അര്നോലടി.  അസഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ഈ പുഷ്പം കോര്‍പ്സ് ഫ്ലവര്‍ (corpse flower) എന്ന അപരനാമത്തിലും അറിയപ്പെടുന്നു.  - Amorphophallus Titanum എന്ന പുഷ്പതിനും ഈ വിളിപ്പേരുണ്ട്-.  മാംസം ചീഞ്ഞളിയുന്നതിന്റെ ഗന്ധമാണ് ഈ പുഷ്പത്തിനു. ബോര്‍ണിയോ, (മലേഷ്യ, ബ്രുണയ്, ഇന്തോനേഷ്യ എന്നിവ ഉള്‍പെടുന്ന ഭാഗം) സുമാത്ര മഴക്കാടുകൾ എന്നിവയാണ് ഈ പുഷ്പത്തിന്റെ ജൻമദേശം. ഇന്തോനെഷ്യയുടെ 3  ദേശീയ പുഷ്പങ്ങളില്‍ ഒന്നാണ് റഫ്ളെഷ്യ അര്നോല്ടി.



ചരിത്രം
--------------

ഫ്രഞ്ച് ഗവേഷകനായ ടെഡ് പാര്‍ക്ക്‌ ആണ് ഈ പുഷ്പത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുരംലോകതിനുമുന്പില്‍ എത്തിച്ചത്. ഇദ്ദേഹം അംഗമായ French scientific expedition to  asia and pacific സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആണ് ടെഡ് പാര്‍ക്ക്‌ ജാവയില്‍ എത്തുന്നത്. ഇതിനുവേണ്ടി അദ്ദേഹം 3 വര്‍ഷങ്ങള്‍ അവിടെ ചിലവഴിച്ചു. അങ്ങനെ 1797 ഇല്‍ അദ്ദേഹം ജാവയിലെ മഴക്കാടുകളില്‍ നിന്നും ലോകത്തെ ഏറ്റവും വലിയ പുഷ്പം കണ്ടുപിടിച്ചു. തുടര്‍ന്ന് ഇതിനെപറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ രേഗകലുമായി ഫ്രാന്‍സിനു കപ്പല്‍ കയറിയ ടെഡ് പാര്‍ക്കിനെയും സംഘത്തെയും കപ്പല്‍ സഹിതം ബ്രിട്ടീഷ്‌ നാവികസേന പിടിച്ചടക്കുകയുണ്ടായി. തുടര്‍ന്ന് ഈ രേഖകള്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ സൈന്യം അവ ഒക്കെയും കൈവശം വച്ച്. ടെഡ് പാര്‍ക്കിന്റെ ജീവിതകാലത്ത് ഈ രേഖകള്‍ വെളിച്ചം കണ്ടില്ല. പിന്നീട് 1954 ഇല്‍ ഈ രേഖകള്‍ കണ്ടെടുക്കുകയും ലണ്ടനിലെ National history meusium ലേക്ക് മാറ്റുകയും ഉണ്ടായി.



എന്നാല്‍ ഇതിനു വര്‍ഷങ്ങള്‍ക്ക് ശേഷം 1818 ഇല്‍  റഫ്ലെഷ്യ കുടുംബത്തില്‍ പെട്ട,  ഒരു പുഷ്പം സുമാത്രന്‍ മഴാക്കാടുകളില്‍ നിന്നും ബ്രിട്ടീഷ്‌ ഗവേഷകരായ Sir Thomas stamford Bingley Rafles, (ഇദ്ദേഹമാണ് മോഡേണ്‍ സിന്ഗപുരിന്റെ സ്ഥാപകന്‍.) Joseph Arnold എന്നിവര്‍  കണ്ടെത്തി. തുടര്‍ന്ന് ഈ വിവരങ്ങള്‍ അവര്‍ ബ്രിടനില്‍ എത്തിക്കുകയും പുഷ്പം ബ്രിട്ടീഷ്‌ മുസിയത്തില്‍ പ്രഥര്‍ശനത്ത്തിനു  വയ്ക്കുകയും ചെയ്തു. Rafles ന്റെയും Joseph Arnold ന്റെയും  ബഹുമാനാര്‍ത്ഥം അങ്ങനെ പുഷ്പത്തിന് രഫ്ലെഷ്യ അര്നോലടി എന്ന് നാമകരണവും നടത്തി.

ഘടന
----------

പൂര്നവലര്ച്ചയെതിയ പുഷ്പത്തിന് എതാണ്ട് 1 മീടര്‍ വ്യാസവും  11 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഇലയോ തണ്ടോ വേറൊ ഒന്നും തന്നെ ഈ ചെടിക്കും പുഷ്പതിനും കാണാറില്ല. മറ്റ് സസ്യങ്ങളില്‍ നിന്നും മറ്റും പോഷകങ്ങള്‍ സ്വീകരിക്കുന്ന പരസൈറ്റ് ഇനത്തില്‍ പെട്ട സസ്യമാണ് ഇത്. ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറത്തിലാണ് ഈ പുഷ്പം കാണപെടുന്നത്. മാംസം ജീര്നിച്ചതിന്റെ അസഹ്യമായ ഗന്ധവും ഇതിനെ മറ്റ് പുഷ്പങ്ങളില്‍ നിന്നും വേറിട്ട നിര്ത്തുന്നു.



പ്രത്യുല്പാദനം
-----------------------

വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു പുഷ്പമാണ്‌ ഇത്. സുമാത്രന്‍ മഴക്കാടുകളില്‍ പോലും വളരെ വിരളമായെ ഇത് കണ്ടുപിടിക്കാന്‍ സാധിക്കു. ചെറിയ മൊട്ടില്‍ നിന്നും ഈ പുഷ്പം പൂര്‍ണ വളര്‍ച്ച എത്താന്‍  6  മാസം എടുക്കും. അതിനുശേഷം ദിവസങ്ങള്‍ക്കകം തന്നെ ഇത് നശിക്കുന്നു. യുനിസെക്ഷ്വല് സ്വഭാവം പ്രകടിപിക്കുന്ന ഇതില്‍ പരാഗണം നടക്കല്‍ വളരെ വിരളമാണ്. പരാഗണം നടക്കണമെങ്കില്‍ ഒരേ ഷഡ്പദം തന്നെ ആണ്‍ പൂവും പെണ്പൂവും സന്ദര്‍ശിക്കണം. രൂക്ഷമായ ഗന്ധവും കടുത്ത നിറവും ഉള്ളതുകൊണ്ട്  ചില ഷഡ്പദങ്ങള്‍ ഇവ തേടി എത്താറുണ്ട്.
ലോകത്തൊട്ടാകെ ആകെ എത്ര പുഷ്പങ്ങള്‍  ഉണ്ട് എന്നത് ഇപ്പോള്‍ അജ്ഞാതമാണ്. എങ്കിലും സുമാത്രന്‍ മഴാക്കാടുകളില്‍ ഒക്കെ ഇതിന്റെ എണ്ണം ചുരുങ്ങി വരികയാണ്‌. ചില ഗവേഷകര്‍ ഈ പുഷ്പം കൃത്രിമമായി പുഷ്പിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയതിലെതുകയുണ്ടായില്ല.

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?
---------------------------------------------------------------------



കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ്, ആക്രമണമോ അപകട മോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഒരു തരിമ്പും ഇല്ല എന്നതാണ്  സത്യം . ശാസ്ത്രജ്ഞൻമാരും പക്ഷിനിരീക്ഷകരും അടങ്ങിയ ഒരു കൂട്ടം ഗവേഷകർ , 80 വരഷ കാലയളിൽ 200000 ഒട്ടകപക്ഷികളെ നിരീക്ഷിച്ചതിൽ നിന്നും അവയിൽ ഒന്നുപോലുo തല മണലിൽ പൂഴ്ത്തുകയോ പൂഴ്ത്താൻ ശ്രമിക്കുകയോ ചെയ്യുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ അവ ചെയ്തിട്ടുണ്ടങ്കിൽ ശ്വാസതടസം അനുഭവപെട്ട് ഒട്ടകപക്ഷി ഇഹലോകവാസം വെടിഞ്ഞേനെ. എന്നിട്ടും നമ്മളൊക്ക ഈ മിത്ത് ഇപ്പോഴും വിശ്വസിക്കുകയും കുട്ടികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇതൊരു മിഥ്യാദർശം ( Optical illusion) മാത്രമാണ്. AD ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗൈയസ് പ്ളീനിയസ് സെകൻഡസ് (AD 23- AD79) എന്ന റോമൻ പണ്ഡിതൻ ആണ് ആദ്യമായി ഈ മിത്ത് അവതരിപ്പിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എൻസൈക്ലോപീഡിയ എന്ന മഹത്തായ ആശയത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന് കുറഞ്ഞത് ഒട്ടകപക്ഷിയുടെ കാര്യത്തിലെങ്കിലും തെറ്റ് പറ്റി. ഏതായാലും നാമൊക്കെ കുട്ടിക്കാലം തൊട്ടെ വിശ്വസിച്ചിരുന്ന ഈ അബദ്ധം തിരുത്താൻ തയാറെടുത്തോളൂ.

ടിയന്സി പര്‍വതം.

ടിയന്സി പര്‍വതം.
-------------------------------



ഹോളിവുഡ് സിനിമ അവതാര്‍ കണ്ട് നാമൊക്കെ അത്ഭുതപെട്ടിടുണ്ടാകും. എന്നാല്‍ഇതുപോലൊരുസ്ഥലംഭൂമിയില്‍ ഉണ്ട്. ചൈനയിലെഹുനാന്‍ പ്രവിശ്യയിലെ സന്ഗ്ജിയാജി എന്ന സ്ഥലത്തെ ടിയന്സി പര്വതമാണ് നമ്മെഅത്ഭുതപെടുതുന്ന രൂപത്തിലും ഭാവത്തിലും നിലകൊള്ളുന്നത്. ആകാശം മുട്ടെഎന്ന് തോന്നിക്കുമാറ്‌ നിലകൊള്ളുന്ന ഈ പര്‍വതത്തില്‍ അനേകം കൂര്‍ത്ത പര്വതഷിഖരങ്ങള്‍ ഉള്‍കൊള്ളുന്നു. കാഴ്ചക്കാരെ ആശ്ചര്യത്തിന്റെ പരകോടിയിലെതിക്കുന്ന അത്ഭുത കാഴ്ചയാണ് ഈ പര്‍വതം.  40 കിലോമീടര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ഈ പര്‍വതം, ആകെ, 5400 ഹെക്ടര്‍ആണ്. ഇതിന്റെ പ്രധാന ശിഖിരത്തിന് സമുദ്രനിരപ്പില്‍നിന്നും  ഏതാണ്ട് 1260 മീടര്‍ ഉയരമുണ്ട്.



ചൈനയിലെ ഒരു പ്രധാന വിനോധസഞ്ചാര കേന്ദ്രം കൂടിയാണ് ഈപര്‍വതനിര. ഇവിടെയുള്ളകേബിള്‍ കാര്‍ സര്‍വിസ് സഞ്ചാരികളുടെ മനം നിറക്കന്പോന്നതാണ്. ഏതാണ്ട് നൂറോളം പ്രകൃതിദത്ത കാഴ്ചാ കേന്ദ്രങ്ങള്‍ ഇവിടുണ്ട്.  ഇവിടെനിന്നുംകൊണ്ട് നോക്കിയാല്‍ കാണുന്ന, കോടമഞ്ഞില്‍ കുളിച്ച്കിടക്കുന്ന പര്വതഷിഖിരങ്ങള്‍ ഒരു അപൂര്വകാഴ്ചയാണ്.  ഇവിടെനിന്നുള്ള സൂര്യാസ്തമനം കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.



ചരിത്രം.
-----------

13 അം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിന് മുന്പ്  ക്വിന്ഗ്യാന്‍ എന്നായിരുന്നു ഈ പര്‍വതത്തിന്റെ പേര്. തുജിയഗോത്രത്തലവനായ ഷിയനഗ് ടകുന്‍ 1353 ഇല്‍ഒരു സായുധ വിപ്ലവം സംഘടിപിച് ഈ പര്‍വതം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു രാജവംശം കെട്ടിപടുത്തു.  തുടര്‍ന്ന് സ്വര്‍ഘപുത്രന്‍ എന്ന അര്‍ത്ഥത്തില്‍ കിംഗ്‌-സിയന്ഗ് എന്ന്ഈ പര്‍വതത്തിനു പുനര്‍നാമകരണവും നടത്തി. പിന്നീട് 1385ഇല്‍ മിംഗ് രാജവംശത്തിലെ ആദ്യ രാജാവായ  ഴു യുവാന്‍ ഴാന്‍ഗ് ഒരു സായുധ പോരാട്ടത്തിലൂടെ ഇവിടം പിടിച്ചടക്കുകയും  പര്‍വതത്തിന്റെ ഇപ്പോളത്തെ നാമമായ ടിയന്സി എന്ന് പേരിടുകയും ചെയ്തു.



രൂപപ്പെടലും ഭൂമിശാസ്ത്രവും.
-------------------------------------------

400 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് , ഭൌമപാളികള്‍ക്ക് സംഭവിച്ച കയറ്റിറക്കങ്ങള്‍ മൂലം ഉണ്ടായ New cathaysian tectonic ചലനങ്ങള്‍ മൂലം ഏതാണ്ട് 2 മില്ല്യന്‍ വര്‍ഷങ്ങള്‍കൊണ്ട്, ഇന്ന് നാം കാണുന്ന പര്വതിന്റെ ആദിമ ഘടന രൂപപ്പെട്ടു എന്നാണ് ഭൌമ ശാസ്ത്രജ്ജന്മാര്‍ അവകാശപെടുന്നത്. ആ കാലങ്ങളില്‍ ഇത്സമുദ്രത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന്  Neo tectonic  ചലനങ്ങളുടെ ഫലമായി പര്‍വതം ഉയര്‍ന്നുവരികയും ചെയ്തു എന്ന് വിശ്വസിക്കപെടുന്നു. സിലിക്കയും ചുണ്ണാമ്പ്കല്ലും മറ്റുമാണ് പര്‍വതത്തില്‍ കൂടുതലായും അടങ്ങിയിരിക്കുന്നത്. ചിലയിടങ്ങളില്‍ മാര്‍ബിളും കാണപ്പെടുന്നു.



കാഴ്ച്ചയുടെ ഒരു പൂക്കാലം തന്നെയാണ് ടിയന്സി പര്‍വതം സഞ്ചാരികള്‍ക്ക് മുന്‍പിലേക്ക് തുറക്കുന്നത്. മടൊരു ലോകത്തെത്തിയ പ്രതീതിയാണ് ഇതുകാണുന്ന എതൊരാള്‍ക്കും അനുഭവപ്പെടുക. പ്രകൃതിയുടെ കരവേലയില്‍ അത്ഭുതപെട്ടുനില്‍ക്കാനെ ഇത് കാണുന്ന ഏതൊരാള്‍ക്കും ആകു.