2015, ഡിസംബർ 7, തിങ്കളാഴ്‌ച

റഫ്ലെഷ്യ അര്‍നോള്‍ഡി - സസ്യലോകത്തെ ഭീമന്‍ പുഷ്പം.

റഫ്ലെഷ്യ അര്‍നോള്‍ഡി  - സസ്യലോകത്തെ  ഭീമന്‍ പുഷ്പം.
--------------------------------------------------------------------------------------------


സസ്യലോകത്തിലെ ഏറ്റവും വലിയ ഏകപുഷ്പമാണ് റഫ്ളെഷ്യ വര്‍ഗത്തില്‍ പെടുന്ന റെഫ്ളെഷ്യ അര്നോലടി.  അസഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ഈ പുഷ്പം കോര്‍പ്സ് ഫ്ലവര്‍ (corpse flower) എന്ന അപരനാമത്തിലും അറിയപ്പെടുന്നു.  - Amorphophallus Titanum എന്ന പുഷ്പതിനും ഈ വിളിപ്പേരുണ്ട്-.  മാംസം ചീഞ്ഞളിയുന്നതിന്റെ ഗന്ധമാണ് ഈ പുഷ്പത്തിനു. ബോര്‍ണിയോ, (മലേഷ്യ, ബ്രുണയ്, ഇന്തോനേഷ്യ എന്നിവ ഉള്‍പെടുന്ന ഭാഗം) സുമാത്ര മഴക്കാടുകൾ എന്നിവയാണ് ഈ പുഷ്പത്തിന്റെ ജൻമദേശം. ഇന്തോനെഷ്യയുടെ 3  ദേശീയ പുഷ്പങ്ങളില്‍ ഒന്നാണ് റഫ്ളെഷ്യ അര്നോല്ടി.ചരിത്രം
--------------

ഫ്രഞ്ച് ഗവേഷകനായ ടെഡ് പാര്‍ക്ക്‌ ആണ് ഈ പുഷ്പത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുരംലോകതിനുമുന്പില്‍ എത്തിച്ചത്. ഇദ്ദേഹം അംഗമായ French scientific expedition to  asia and pacific സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആണ് ടെഡ് പാര്‍ക്ക്‌ ജാവയില്‍ എത്തുന്നത്. ഇതിനുവേണ്ടി അദ്ദേഹം 3 വര്‍ഷങ്ങള്‍ അവിടെ ചിലവഴിച്ചു. അങ്ങനെ 1797 ഇല്‍ അദ്ദേഹം ജാവയിലെ മഴക്കാടുകളില്‍ നിന്നും ലോകത്തെ ഏറ്റവും വലിയ പുഷ്പം കണ്ടുപിടിച്ചു. തുടര്‍ന്ന് ഇതിനെപറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ രേഗകലുമായി ഫ്രാന്‍സിനു കപ്പല്‍ കയറിയ ടെഡ് പാര്‍ക്കിനെയും സംഘത്തെയും കപ്പല്‍ സഹിതം ബ്രിട്ടീഷ്‌ നാവികസേന പിടിച്ചടക്കുകയുണ്ടായി. തുടര്‍ന്ന് ഈ രേഖകള്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ സൈന്യം അവ ഒക്കെയും കൈവശം വച്ച്. ടെഡ് പാര്‍ക്കിന്റെ ജീവിതകാലത്ത് ഈ രേഖകള്‍ വെളിച്ചം കണ്ടില്ല. പിന്നീട് 1954 ഇല്‍ ഈ രേഖകള്‍ കണ്ടെടുക്കുകയും ലണ്ടനിലെ National history meusium ലേക്ക് മാറ്റുകയും ഉണ്ടായി.എന്നാല്‍ ഇതിനു വര്‍ഷങ്ങള്‍ക്ക് ശേഷം 1818 ഇല്‍  റഫ്ലെഷ്യ കുടുംബത്തില്‍ പെട്ട,  ഒരു പുഷ്പം സുമാത്രന്‍ മഴാക്കാടുകളില്‍ നിന്നും ബ്രിട്ടീഷ്‌ ഗവേഷകരായ Sir Thomas stamford Bingley Rafles, (ഇദ്ദേഹമാണ് മോഡേണ്‍ സിന്ഗപുരിന്റെ സ്ഥാപകന്‍.) Joseph Arnold എന്നിവര്‍  കണ്ടെത്തി. തുടര്‍ന്ന് ഈ വിവരങ്ങള്‍ അവര്‍ ബ്രിടനില്‍ എത്തിക്കുകയും പുഷ്പം ബ്രിട്ടീഷ്‌ മുസിയത്തില്‍ പ്രഥര്‍ശനത്ത്തിനു  വയ്ക്കുകയും ചെയ്തു. Rafles ന്റെയും Joseph Arnold ന്റെയും  ബഹുമാനാര്‍ത്ഥം അങ്ങനെ പുഷ്പത്തിന് രഫ്ലെഷ്യ അര്നോലടി എന്ന് നാമകരണവും നടത്തി.

ഘടന
----------

പൂര്നവലര്ച്ചയെതിയ പുഷ്പത്തിന് എതാണ്ട് 1 മീടര്‍ വ്യാസവും  11 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഇലയോ തണ്ടോ വേറൊ ഒന്നും തന്നെ ഈ ചെടിക്കും പുഷ്പതിനും കാണാറില്ല. മറ്റ് സസ്യങ്ങളില്‍ നിന്നും മറ്റും പോഷകങ്ങള്‍ സ്വീകരിക്കുന്ന പരസൈറ്റ് ഇനത്തില്‍ പെട്ട സസ്യമാണ് ഇത്. ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറത്തിലാണ് ഈ പുഷ്പം കാണപെടുന്നത്. മാംസം ജീര്നിച്ചതിന്റെ അസഹ്യമായ ഗന്ധവും ഇതിനെ മറ്റ് പുഷ്പങ്ങളില്‍ നിന്നും വേറിട്ട നിര്ത്തുന്നു.പ്രത്യുല്പാദനം
-----------------------

വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു പുഷ്പമാണ്‌ ഇത്. സുമാത്രന്‍ മഴക്കാടുകളില്‍ പോലും വളരെ വിരളമായെ ഇത് കണ്ടുപിടിക്കാന്‍ സാധിക്കു. ചെറിയ മൊട്ടില്‍ നിന്നും ഈ പുഷ്പം പൂര്‍ണ വളര്‍ച്ച എത്താന്‍  6  മാസം എടുക്കും. അതിനുശേഷം ദിവസങ്ങള്‍ക്കകം തന്നെ ഇത് നശിക്കുന്നു. യുനിസെക്ഷ്വല് സ്വഭാവം പ്രകടിപിക്കുന്ന ഇതില്‍ പരാഗണം നടക്കല്‍ വളരെ വിരളമാണ്. പരാഗണം നടക്കണമെങ്കില്‍ ഒരേ ഷഡ്പദം തന്നെ ആണ്‍ പൂവും പെണ്പൂവും സന്ദര്‍ശിക്കണം. രൂക്ഷമായ ഗന്ധവും കടുത്ത നിറവും ഉള്ളതുകൊണ്ട്  ചില ഷഡ്പദങ്ങള്‍ ഇവ തേടി എത്താറുണ്ട്.
ലോകത്തൊട്ടാകെ ആകെ എത്ര പുഷ്പങ്ങള്‍  ഉണ്ട് എന്നത് ഇപ്പോള്‍ അജ്ഞാതമാണ്. എങ്കിലും സുമാത്രന്‍ മഴാക്കാടുകളില്‍ ഒക്കെ ഇതിന്റെ എണ്ണം ചുരുങ്ങി വരികയാണ്‌. ചില ഗവേഷകര്‍ ഈ പുഷ്പം കൃത്രിമമായി പുഷ്പിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയതിലെതുകയുണ്ടായില്ല.

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?
---------------------------------------------------------------------കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ്, ആക്രമണമോ അപകട മോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഒരു തരിമ്പും ഇല്ല എന്നതാണ്  സത്യം . ശാസ്ത്രജ്ഞൻമാരും പക്ഷിനിരീക്ഷകരും അടങ്ങിയ ഒരു കൂട്ടം ഗവേഷകർ , 80 വരഷ കാലയളിൽ 200000 ഒട്ടകപക്ഷികളെ നിരീക്ഷിച്ചതിൽ നിന്നും അവയിൽ ഒന്നുപോലുo തല മണലിൽ പൂഴ്ത്തുകയോ പൂഴ്ത്താൻ ശ്രമിക്കുകയോ ചെയ്യുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ അവ ചെയ്തിട്ടുണ്ടങ്കിൽ ശ്വാസതടസം അനുഭവപെട്ട് ഒട്ടകപക്ഷി ഇഹലോകവാസം വെടിഞ്ഞേനെ. എന്നിട്ടും നമ്മളൊക്ക ഈ മിത്ത് ഇപ്പോഴും വിശ്വസിക്കുകയും കുട്ടികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇതൊരു മിഥ്യാദർശം ( Optical illusion) മാത്രമാണ്. AD ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗൈയസ് പ്ളീനിയസ് സെകൻഡസ് (AD 23- AD79) എന്ന റോമൻ പണ്ഡിതൻ ആണ് ആദ്യമായി ഈ മിത്ത് അവതരിപ്പിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എൻസൈക്ലോപീഡിയ എന്ന മഹത്തായ ആശയത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന് കുറഞ്ഞത് ഒട്ടകപക്ഷിയുടെ കാര്യത്തിലെങ്കിലും തെറ്റ് പറ്റി. ഏതായാലും നാമൊക്കെ കുട്ടിക്കാലം തൊട്ടെ വിശ്വസിച്ചിരുന്ന ഈ അബദ്ധം തിരുത്താൻ തയാറെടുത്തോളൂ.

ടിയന്സി പര്‍വതം.

ടിയന്സി പര്‍വതം.
-------------------------------ഹോളിവുഡ് സിനിമ അവതാര്‍ കണ്ട് നാമൊക്കെ അത്ഭുതപെട്ടിടുണ്ടാകും. എന്നാല്‍ഇതുപോലൊരുസ്ഥലംഭൂമിയില്‍ ഉണ്ട്. ചൈനയിലെഹുനാന്‍ പ്രവിശ്യയിലെ സന്ഗ്ജിയാജി എന്ന സ്ഥലത്തെ ടിയന്സി പര്വതമാണ് നമ്മെഅത്ഭുതപെടുതുന്ന രൂപത്തിലും ഭാവത്തിലും നിലകൊള്ളുന്നത്. ആകാശം മുട്ടെഎന്ന് തോന്നിക്കുമാറ്‌ നിലകൊള്ളുന്ന ഈ പര്‍വതത്തില്‍ അനേകം കൂര്‍ത്ത പര്വതഷിഖരങ്ങള്‍ ഉള്‍കൊള്ളുന്നു. കാഴ്ചക്കാരെ ആശ്ചര്യത്തിന്റെ പരകോടിയിലെതിക്കുന്ന അത്ഭുത കാഴ്ചയാണ് ഈ പര്‍വതം.  40 കിലോമീടര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ഈ പര്‍വതം, ആകെ, 5400 ഹെക്ടര്‍ആണ്. ഇതിന്റെ പ്രധാന ശിഖിരത്തിന് സമുദ്രനിരപ്പില്‍നിന്നും  ഏതാണ്ട് 1260 മീടര്‍ ഉയരമുണ്ട്.ചൈനയിലെ ഒരു പ്രധാന വിനോധസഞ്ചാര കേന്ദ്രം കൂടിയാണ് ഈപര്‍വതനിര. ഇവിടെയുള്ളകേബിള്‍ കാര്‍ സര്‍വിസ് സഞ്ചാരികളുടെ മനം നിറക്കന്പോന്നതാണ്. ഏതാണ്ട് നൂറോളം പ്രകൃതിദത്ത കാഴ്ചാ കേന്ദ്രങ്ങള്‍ ഇവിടുണ്ട്.  ഇവിടെനിന്നുംകൊണ്ട് നോക്കിയാല്‍ കാണുന്ന, കോടമഞ്ഞില്‍ കുളിച്ച്കിടക്കുന്ന പര്വതഷിഖിരങ്ങള്‍ ഒരു അപൂര്വകാഴ്ചയാണ്.  ഇവിടെനിന്നുള്ള സൂര്യാസ്തമനം കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.ചരിത്രം.
-----------

13 അം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിന് മുന്പ്  ക്വിന്ഗ്യാന്‍ എന്നായിരുന്നു ഈ പര്‍വതത്തിന്റെ പേര്. തുജിയഗോത്രത്തലവനായ ഷിയനഗ് ടകുന്‍ 1353 ഇല്‍ഒരു സായുധ വിപ്ലവം സംഘടിപിച് ഈ പര്‍വതം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു രാജവംശം കെട്ടിപടുത്തു.  തുടര്‍ന്ന് സ്വര്‍ഘപുത്രന്‍ എന്ന അര്‍ത്ഥത്തില്‍ കിംഗ്‌-സിയന്ഗ് എന്ന്ഈ പര്‍വതത്തിനു പുനര്‍നാമകരണവും നടത്തി. പിന്നീട് 1385ഇല്‍ മിംഗ് രാജവംശത്തിലെ ആദ്യ രാജാവായ  ഴു യുവാന്‍ ഴാന്‍ഗ് ഒരു സായുധ പോരാട്ടത്തിലൂടെ ഇവിടം പിടിച്ചടക്കുകയും  പര്‍വതത്തിന്റെ ഇപ്പോളത്തെ നാമമായ ടിയന്സി എന്ന് പേരിടുകയും ചെയ്തു.രൂപപ്പെടലും ഭൂമിശാസ്ത്രവും.
-------------------------------------------

400 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് , ഭൌമപാളികള്‍ക്ക് സംഭവിച്ച കയറ്റിറക്കങ്ങള്‍ മൂലം ഉണ്ടായ New cathaysian tectonic ചലനങ്ങള്‍ മൂലം ഏതാണ്ട് 2 മില്ല്യന്‍ വര്‍ഷങ്ങള്‍കൊണ്ട്, ഇന്ന് നാം കാണുന്ന പര്വതിന്റെ ആദിമ ഘടന രൂപപ്പെട്ടു എന്നാണ് ഭൌമ ശാസ്ത്രജ്ജന്മാര്‍ അവകാശപെടുന്നത്. ആ കാലങ്ങളില്‍ ഇത്സമുദ്രത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന്  Neo tectonic  ചലനങ്ങളുടെ ഫലമായി പര്‍വതം ഉയര്‍ന്നുവരികയും ചെയ്തു എന്ന് വിശ്വസിക്കപെടുന്നു. സിലിക്കയും ചുണ്ണാമ്പ്കല്ലും മറ്റുമാണ് പര്‍വതത്തില്‍ കൂടുതലായും അടങ്ങിയിരിക്കുന്നത്. ചിലയിടങ്ങളില്‍ മാര്‍ബിളും കാണപ്പെടുന്നു.കാഴ്ച്ചയുടെ ഒരു പൂക്കാലം തന്നെയാണ് ടിയന്സി പര്‍വതം സഞ്ചാരികള്‍ക്ക് മുന്‍പിലേക്ക് തുറക്കുന്നത്. മടൊരു ലോകത്തെത്തിയ പ്രതീതിയാണ് ഇതുകാണുന്ന എതൊരാള്‍ക്കും അനുഭവപ്പെടുക. പ്രകൃതിയുടെ കരവേലയില്‍ അത്ഭുതപെട്ടുനില്‍ക്കാനെ ഇത് കാണുന്ന ഏതൊരാള്‍ക്കും ആകു.

2015, നവംബർ 27, വെള്ളിയാഴ്‌ച

കഥ പറയുന്ന ചിത്രങ്ങൾ - 7

കഥ പറയുന്ന ചിത്രങ്ങൾ - 7
--------------------------------------------ഹെയ്ത്തി വെള്ളപൊക്ക സമയത്ത് നിന്നും ഉളള കണ്ണു നനയ്ക്കുന്ന ഒരു ദുരന്ത കാഴ്ച. തമാഷ ജിൻ എന്ന അഞ്ചു വയസ്സുകാരിയുടെ ചേതനയറ്റ ശരീരം, ശവശരീരങ്ങൾ കുന്നുകൂട്ടിയ ഒരു പിക്കപ്പ് വാനിലേക്ക് മാറ്റുകയാണ് രക്ഷാപ്രവർത്തകർ. ചുറ്റും കൂടി നിൽക്കുന്ന സമപ്രായക്കാരായ കുട്ടികളുടെ കണ്ണിലെ ദൈന്യത, കാണുന്ന ആരുടെയും കരളലിയിപ്പിക്കുന്നതാണ്. മിയാമി ഹെറാൾഡ് ഫോട്ടോ ജേണലിസ്റ്റ് പാട്രിക്ക് ഫാരലിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ഈ ചിത്രത്തിനായിരുന്നു, 2009 ലെ ബ്രേക്കിംഗ് ന്യൂസ് ഫോട്ടോയ്ക്കുള്ള പുലിറ്റ്സർപ്രൈസ്

കഥ പറയുന്ന ചിത്രങ്ങൾ - 6

കഥ പറയുന്ന ചിത്രങ്ങൾ - 6
--------------------------------------------


1963 ജൂൺ 10ന് വിയറ്റ്നാമിലെ സായ്ഗോണിലുള്ള കമ്പോഡിയൻ എമ്പസിക്ക് മുൻപിലെ തിരക്കേറിയ ഒരു കവലയിൽ വച്ച് മാൽക്കം ബ്രൗൺ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രം. ബുദ്ധിസ്റ്റുകൾക്കെതിരെയുള്ള പിഡനങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന സന്യാസിമാരിൽ നിന്നും ഒരു മഹായന ബുദ്ധ സന്യാസി ആത്മാഹൂതി നടത്തുന്ന രംഗമാണ് ഇത്.  തീയിൽ പച്ച മാംസം വെന്ത് കരിഞ്ഞ പ്പോളും ഈ സന്യാസി അവിടുന്ന് എണിക്കുകയുണ്ടായില്ല. ദി ബേണിംഗ് മോംഗ് എന്ന പേരിൽ പ്രശസ്തമായ ഈ ചിത്രത്തിന് ആവർഷത്തെ പുലിറ്റ്സർപ്രൈസും മാൽക്കം ബ്രൗൺ നേടുകയുണ്ടായി

അത്യുന്നതങ്ങളില്‍ അന്ത്യ നിദ്ര കൊള്ളുന്നവര്‍.

അത്യുന്നതങ്ങളില്‍ അന്ത്യ നിദ്ര കൊള്ളുന്നവര്‍.
---------------------------------------------------------------------------

ഉയരങ്ങളെ സ്നേഹിക്കുന്ന സഹസികരെ എന്നും ആവേശം കൊള്ളിച്ചിരുന്ന പര്വതമായിരുന്നു ഏവരെസ്റ്റ്. സാഹസികരെ മാടിവിളിച്ചിരുന്ന ഏവരെസ്റ്റ് അവരില്‍ പലര്‍ക്കും തന്റെ മടിത്തട്ടില്‍ അന്ത്യവിശ്രമം ഒരുക്കി.ലോകത്തിൽ തന്നെ,  സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌.  സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. 1961-ലെ ഒരു ഉടമ്പടിപ്രകാരമാണ്‌, എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്. തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം. മുകളിലേക്ക് കൊണ്ടുപോകേണ്ട സാമഗ്രികളൊക്കെ ഷെർപ്പകൾ എന്ന ഒരു ജനവിഭാഗക്കാരാണ് കൊണ്ടെത്തിച്ചിരുന്നത്. 2011 ലെകണക്കുകള്‍ പ്രകാരം ഏതാണ്ട് 216 ഇല്‍ അധികം അറിയപ്പെടുന്ന  പര്‍വതാരോഹകര്‍ ഏവരെസ്റ്റില്‍ നിദ്രകൊള്ളുന്നു.   26000 അടിമുകളില്‍ ഡെത്ത് സോണ്‍ എന്ന് അറിയപെടുന്ന സ്ഥലത്താണ് മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കാണപെടുന്നത്. സമുദ്രനിരപ്പിലെ അന്തരീക്ഷ മര്ദ്ധതിന്റെ മൂന്നില്‍ഒന്ന് മാത്രം കാണപെടുന്ന ഇവിടെ ഓക്സിജനും മൂന്നില്‍ ഒന്നോളം മാത്രമേ ശ്വസിക്കാന്‍ ലഭ്യമായിട്ടുള്ളൂ. അതി വിദഗ്ധപര്‍വതരോഹകാര്‍ക്ക്പോലും ശ്വസനോപകരനങ്ങളുടെ സഹായമില്ലാതെ ഇവടെ അതിജീവിക്കുവാന്‍ബുദ്ധിമുട്ടാണ്.   അതുകൊണ്ട് തന്നെ ഇവിടെനിന്നും ഉള്ള ശ്വസനം പലരുടെയും അവസാന ശ്വാസം ആയി മാറി.
ഇതില്‍എടുത്ത് പറയേണ്ടസംഭവം ജോര്‍ജ്മല്ലോറി എന്ന പര്വതാരോഹകന്റെതാണ്. പ്രസിദ്ധനായ ഇന്ഗ്ലീഷ്  പര്‍വതാരോഹകനായ ഇദ്ദേഹം കൂട്ടാളിയായ ഇര്വിനോടൊപ്പം  ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന്  കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.1999ൽ മല്ലോറി ഇര്‍വിന്‍ പര്യവേഷണസംഘം മല്ലോറിയുടെ ശരീരം കണ്ടെത്തി. മല്ലോരിയെ കണ്ടെത്തുമ്പോള്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ശരീരഭാഗങ്ങള്‍ക്ക്  വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നതായി കരുതുന്നു.എവെരെസ്റ്റില്‍ നിദ്രകൊള്ളുന്ന ദമ്പതികള്‍ എന്ന നിലയിലാണ് സെര്‍ജിയും ഫ്രാന്‍സിസും ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌.  1998 മെയ്‌ മാസത്തിലെ ഒരു ദിവസം. എവെരെസ്റ്റ് കീഴടക്കനായി  പുറപ്പെട്ട 2 പര്‍വതാരോഹകര്‍ ഡെത്ത് സോനിനടുതുനിന്നും  ഒരു സ്ത്രീയുടെ നേര്‍ത്തനിലവിളികേള്‍ക്കുന്നു. നിലവിളിശബ്ധം അന്വേഷിച്ചുചെന്ന അവര്‍ കണ്ടത്, മരണതോടടുത്ത ഒരുസ്ത്രീയെയയിരുന്നു. സമയംവളരെ താമസിച്ച്പോയിരുന്നു. അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും താഴെ ബെസ്കാമ്പില്‍ ഇറങ്ങിഅവര്‍ ആ സംഭവം അറിയിച്ചു.എന്നാല്‍ എവെരെസ്ടിനു മുകളില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കന്നത് നമ്മുടെ ജീവന്‍ നഷ്ടപെടുത്താന്‍ ശ്രമിക്കുന്നതിനുതുല്യമാണ് എന്ന് അറിയാവുന്ന അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.  ഫ്രാന്‍സിസിനെ കണ്ടെത്തിയെങ്കിലും അവരുടെ ഭര്‍ത്താവിനു എന്ത് സംഭവിച്ചു എന്നതിനെ പറ്റിഒരു വിവരവും ഇല്ലായിരുന്നു. അവര്‍ 2 പേരും തണുത്തുറഞ്ഞ ആ മലനിരകളില്‍ അന്ത്യനിധ്ര കൊള്ളുന്നുണ്ടാവാം.  8 വര്‍ഷങ്ങള്‍ക്ക് ശേഷം 2 പര്‍വതാരോഹകര്‍ അവരുടെ ശരീരത്തിനടുതെത്‌കയും ഒരു അമേരിക്കന്‍ പതാക പുതപ്പിക്കുകയും ഉണ്ടായി.തുടര്‍ന്ന് വന്നിട്ടുള്ള പര്‍വതരോഹകാര്‍ക്ക് ഇതില്‍ മിക്ക ശവശരീരങ്ങളും ഇന്ന് ഒരു വഴി കാട്ടിയാണ്.തങ്ങള്‍ക്ക് സംഭവിച്ച ദുരന്തം കൊണ്ട് തങ്ങളുടെ പിന്ഗാമികള്‍ക്ക് വഴികാനിക്കുന്ന ഇവര്‍ ഇപ്പോളും തങ്ങളുടെ ചരിത്രപരമായ ദൌത്യം നിരവേറ്റികൊണ്ടിരിക്കുന്നു.

കഥ പറയുന്ന ചിത്രങ്ങൾ - 9

കഥ പറയുന്ന ചിത്രങ്ങൾ - 9
-------------------------------------------


എവറസ്റ്റിന്റെ നെറുകയിലേക്കുള്ള പാതയിൽ, സമുദ്രനിരപ്പിൽ നിന്നും 27900 ft (8500 M) ഉയരത്തിൽ കാണപെടുന്ന മൃതശരിരം. എവറസ്റ്റിന്റെ ശിഖിരങ്ങളിൽ പതിയിരിക്കുന്ന അപകടത്തിൽ പെട്ട് ജീവൻ നഷ്ടപെട്ട ഏതോ ഹതഭാഗ്യനായ സഞ്ചാരിയുടെ ഈ അജ്ഞാത ശരിരമാണ് പർവതാരോഹകർ വഴിയടയാളമായി ഉപയോഗിച്ചിരുന്നത്. ഗ്രീൻ ബൂട്ട് എന്ന് വിളിക്കുന്ന ഈ ശരീരം, ഇന്ത്യക്കാരനായ ITBP കോൺസ്റ്റബിൾ സെവാങ്ങ് പാൽ ജോർ ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പാൽ ജോർ അല്ല , ലാൻസ് നായക് ഡോർ ജെ മുറുപ് ആണ് ഇതെന്ന മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ഏതായാലും ഈ വർഷം ആദ്യം ഉണ്ടായ ശക്തമായഹിമപാതത്തിൽ  ഈ ശരിരം അപ്രത്യക്ഷമായി.

2015, നവംബർ 25, ബുധനാഴ്‌ച

ഷെർലക്ഹോംസ് – സ്രിഷ്ടവിനെകാള്‍ പ്രസിദ്ധനായ കഥാപാത്രം

ഷെർലക്ഹോംസ് – സ്രിഷ്ടവിനെകാള്‍ പ്രസിദ്ധനായ കഥാപാത്രം
 -----------------------------------------------------------------------------------------------------ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. തീർത്തും കൽ‌പ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി ഷെർലക് ഹോംസ് മാറി. ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം എഴുതപ്പെട്ട് ദിവസങ്ങൾക്കകം ലോകവായനക്കാരെ വശീകരിച്ചു. ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.
ഷെർലക് ഹോംസിനെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്
വായനക്കാർക്കിടയിൽ തികച്ചും അമരനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. കോനൻ ഡോയൽ ഹോംസിനെ സൃഷ്ടിക്കുമ്പോൾ ഈ കഥാപാത്രം ഇത്രമാത്രം വളരുമെന്ന് വിചാരിച്ചിരുന്നില്ല. പുസ്തകങ്ങൾ ഓരോന്നും പുറത്തിറങ്ങുംതോറും ഹോംസ് ഡോയലിനെക്കാൾ വളർന്നു. തന്റെ ചരിത്രാഖ്യായികകളും ഗവേഷണവും നടത്തുന്നതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ഡോയൽ ഹോംസ് "മരണക്കെണി"(The death trap) എന്ന നോവലിലൂടെ ഈ കഥാപാത്രത്തെ വധിച്ചു. പക്ഷേ ഇതു വായനക്കാർക്കിടയിൽ പ്രധിഷേധം സൃഷ്ടിച്ചു. കഥാകാരൻ വലിയ തെറ്റു ചെയ്തതായി അവർ വ്യാഖ്യാനിച്ചു.വായനക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ഡോയലിനു "ഒഴിഞ്ഞ വീട്"(The Empty House) എന്ന തന്റെ കഥയിലൂടെ ഹോംസിനെ പുരരുജ്ജീവിപ്പിക്കേണ്ടി വന്നു. തിരികെ വന്ന ഹോംസ് വീണ്ടും കഥകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ ഒരു കർഷകനായി ഷെർലക് ഹോസ് ആരാധക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.

ഒരുപാട് ആലോചിച്ചാണ് ഡോയൽ തൻറെ കഥാപാത്രത്തിന് ഷെർലക് ഹോംസ് എന്ന പേര് കണ്ടുപിടിച്ചത്. ഷെർലക് ഹോംസ് എന്ന പേര് ആദ്യമായി കുറിച്ചിട്ട ഡയറി ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്.അക്കാലത്ത് ജീവിച്ചിരുന്ന ഒലിവർ വെൻഡൽ ഹോംസ് എന്ന എഴുത്തുകാരനിൽ നിന്നാണ് ഡോയൽ ഹോംസ് എന്ന പേര് കടമെടുത്തത്.ലണ്ടനിൽ ജീവിച്ചിരുന്ന ജെയിംസ് എന്നു പേരുള്ള ഒരു ഡോക്ടറുടെ പുനരാവിഷ്കാരമായിരുന്നു ഷെർലക് ഹോംസ്.രോഗികളുടെ രോഗവിവരങ്ങൾ സൂക്ഷമദർശനത്തിലുടെ അപഗ്രഥിക്കാൻ അദ്ദേഹത്തിന് പ്രത്തേകസാമർത്ത്യമുണ്ടായിരുന്നു

ഡോ. വാട്സണ്‍
-------------------

.ഹോംസിൻറെ ഉറ്റചങ്ങാതിയായ ഡോഃ വാട്സൻ ഡോയിലിൻറെ തനിപകര്‍പയിരുന്നു. ഡോയലിന്റെ പ്രധാന കഥാപാത്രമായ ഷെർലക് ഹോംസിനൊപ്പംസഹായി ആയും സുഹൃത്തായും ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി നടത്തുന്ന കുറ്റാന്വേഷണ പ്രവർത്തനങ്ങൾ വളരെയധികം ഉദ്വേഗജനകമാണ്.  നാല് ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
വാട്സൺ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആദ്യത്തെ ഹോംസ് കൃതിയായ എ സ്റ്റഡി ഇൻ സ്കാർലറ്റിൽ ആണ്. അഫ്ഗാനിസ്ഥാനിൽ നിന്നും സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഡോക്ടറായിട്ടാണ് ഡോയൽ വാട്സണെ പരിചയപ്പെടുത്തുന്നത്. ശാരീരിക സ്ഥിതിയെക്കുറിച്ച് "as thin as a lath (കനം കുറഞ്ഞ തടിക്കഷണം) and as brown as a nut."എന്നും ഡോയൽ എഴുതുന്നു.
ഹോംസിന്റെ ജീവചരിത്രകാരനായും വ്യാഖ്യാതാവായും ഹോംസിനെ ഉന്മേഷഭരിതനാക്കുന്ന ആത്മസുഹൃത്തായും ഡോക്ടർ വാട്സൺ ഹോംസ് കഥകളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നു.

ഷെർലക് ഹോംസ് രചനകൾ
-------------------------------

എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന 1887-ൽ പുറത്തിറങ്ങിയ നോവലിലാണ്‌ ഹോംസ് എന്ന കഥാപാത്രം ആദ്യമായി പുറത്തുവന്നത്. മൊത്തം നാല്‌ നോവലുകളിലും 56 ചെറുകഥകളിലും ഹോംസ് പ്രത്യക്ഷപ്പെടുന്നുണ്ട്. ദി കേസ് ബുക്ക് ഓഫ് ഷെർലക്ക് ഹോംസ് എന്ന ചെറുകഥാസമാഹാരത്തിലാണ്‌ ഡോയലിന്റെ സൃഷ്ടിയായി ഹോംസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഡോയലിനു ശേഷം മറ്റ് സാഹിത്യകാരന്മാരും ഹോംസിനെ കഥാപാത്രമാക്കി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.
നാല്‌ ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ ജോൺ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്.

സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ, (22 മേയ് 1859-7 ജുലൈ 1930)
----------------------------------------------

 ഷെർലക്ഹോംസ് എന്ന കല്പിത കഥാപാത്രത്തിന്റെ സൃഷ്ടാവ് ഇദ്ദേഹം ആണ്. ഇദ്ദേഹത്തിന്റെ ഹോംസ്  കഥകൾ ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയൻസ് ഫിക്ഷൻകഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹം ഒരു ഭിഷഗ്വരൻ കൂടി ആയിരുന്നു

ജീവിതരേഖ
-------------

22 മേയ് 1859 ൻ ചാർലീസ് അൽട്ടമൊന്റ് ഡോയൽ എന്ന ഇഗ്ലീഷുകാരനും മേരി ഫോളി എന്ന ഐറിഷ്കാരിക്കും സ്കോട്ട്‌ലാൻഡിലെ എഡിൻബർഗ് എന്ന സഥലത്ത് അർതർ കോനൻ ഡോയൽ ജനിച്ചു. കോനൻ ഡോയലിന്റെ പിതാവ് ഒരു ആർട്ടിസ്റ്റ് ആയിരുന്നു.
എട്ടാം വയസ്സിൽ കോനൻ ഡോയൽ സ്കൂളിൽ പോയിത്തുടങ്ങി. പിന്നെ അദ്ദേഹം Stonyhurst College ൽ അയക്കപ്പെട്ടു. പക്ഷെ 1875-ൽ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കി.
എഡിൻ ബർഗ് യൂണിവേഴ്സിറ്റിയിൽ 1876 മുതൽ 1881 വരെ അദ്ദേഹം വൈദ്യശാസ്ത്രത്തിന് പഠിച്ചു. ഇക്കാലയളവിൽ അദ്ദേഹം എഴുതാൻ ആരംഭിച്ചിരുന്നു.. അദ്ദേഹത്തിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ Chambers's Edinburgh Journal ൽ പ്രത്യക്ഷപ്പെട്ടൂ. അപ്പോൾ അദ്ദേഹത്തിന് 20 വയസ്സ് പോലും അയിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ യൂനിവേഴ്സിറ്റി അദ്ധ്യായനകാലം കഴിഞ്ഞതിന് ശേഷം അദ്ദേഹം പടിഞ്ഞാറേ ആഫ്രിക്കൻ തീരപ്രദേശത്തേക്കുള്ള സമുദ്രയാത്ര നടത്തുന്ന ഒരു കപ്പലിൽ ഒരു കപ്പൽ ഡോകടർ ആയി സേവനം അനുഷ്ടിച്ചു. 1885 ൽ tabes dorsalis എന്ന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി.

സംഭാവനകൾ
----------------

'ദ വൈറ്റ് കമ്പനി" തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും രചിച്ചു. അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയത് 1887 തൊട്ട് രചിച്ച ഷെർലക് ഹോംസ് കഥകളാണ്‌ . 'ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം' (ആറു വാല്യങ്ങളിൽ) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെർലക് ഹോംസ്പുസ്തകങ്ങൾ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനൻ ഡോയൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്‌. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്-ഫുട്ബോൾ ടീമുകളിൽ പ്രമുഖാംഗമായിരുന്നു. 1911ൽ നടന്ന പ്രിൻസ് ഹെൻ‍റി മോട്ടോർ ഓട്ടമത്സരത്തിൽ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാർഡ് കളിക്കാരനുമായിരുന്നു ഡോയൽ.
എന്നിരുന്നാലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഷെർലക് ഹോംസ് കഥകൾ തന്നെ എന്നതിൽ സംശയമില്ല. പണത്തിനാവശ്യം വന്ന കാലഘട്ടത്തിൽ ഒരു അദ്ധ്യാപകനെ മാതൃകയാക്കി അദ്ദേഹം ഷെർലക് ഹോംസ് കൃതികൾ എഴുതിത്തുടങ്ങി. അതിൽപ്പിന്നെ അദ്ദേഹത്തിൻ¬ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887-ലെ ക്രിസ്തുമസ് സുവനീറിൽ പ്രസിദ്ധീകരിച്ച ചുവപ്പിൽ ഒരു പഠനം(A study in Scarlet) എന്ന കഥയിലാണ്‌ ഷെർലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ 221 നമ്പർ വീട് ഹോംസിൻറെ വാസസ്ഥലമായി സങ്കൽപ്പിച്ചിരിക്കുന്നു. ഷെർലക് ഹോംസ് കൃതികൾ പ്രശസ്തിയുടെ ഉന്നതിയിൽനിൽക്കുന്ന കാലഘട്ടത്തിൽ തന്റെ മറ്റ് കൃതികൾ ഇവ കാരണം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ നോവലിൽ മരിക്കുന്നതായി ചിത്രീകരിച്ചു. ഇതല്ലാതെ കഥയെഴുത്ത് നിർത്താൻ ആരാധകർ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യർഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോൾ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനർജ്ജീവിപ്പിക്കെണ്ടീ വന്നു.4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെർലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം തന്നെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.

മരണം
---------

1930 ജുലെ 7 ന്‌ സർ ആർതർ കോനൻ ഡോയൽ അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഷെർലക് ഹോംസ് ഒരു യഥാർത്ഥ വ്യക്തിയാണെന്നു കരുതി പലരും ഇന്നും അദ്ദേഹത്തിന്റെ വിലാസത്തിലും, കൃതിയിലുള്ള ഹോംസിന്റെ വിലാസത്തിലും കത്തുകളയക്കാറുണ്ടത്രേ. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. പല സാഹിത്യകാരന്മാരും പ്രശസ്തരാണെങ്കിലും, തന്റെ കഥാപാത്രംവഴി ഇത്രയും പ്രശസ്തരാകുന്നവർ വിരളമാണ്. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ചപോലുള്ള ആനുകൂല്യങ്ങളും പ്രശസ്തിയും കിട്ടിയിട്ടില്ല എന്നുതന്നെ പറയാം
ഷെർലക് ഹോംസ് കൃതികൾ

നോവലുകൾ
----------------

• രക്തവ്യത്തം
• ചെകുത്താൻറെ കാലടികൾ
• എഞ്ചിനീയറുടെ വിരൽ
• പരേതൻറെ തിരിച്ചുവരവ്
• നെപ്പോളിയൻറെ തിരിച്ചുവരവ്
• നാൽവർ ചിഹ്നം (ദ സൈൻ ഓഫ് ഫോർ) : 1890
• ചോരക്കളം (എ സ്റ്റഡി ഇൻ സ്കാർലെറ്റ്]) : 1887
• ബസ്കർവിൽസിലെ വേട്ടനായ (ദ ഹൗണ്ട് ഓഫ് ബാസ്കർവിൽസ്) : 1901-02
• കേസ് ഡയറി
• മരണക്കെണി
• ചെമ്പൻമുടിക്കാരൻ
• ഭീതിയുടെ താഴ്‌വര (ദ വാലീ ഓഫ് ഫിയർ) : 1914-15
ചെറുകഥാസമാഹാരങ്ങൾ
• ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ് : 1891-92 (12 ചെറുകഥകൾ)
• ദി മെമെയേഴ്സ്സ് ഓഫ് ഷെർലക് ഹോംസ് : 1892-93 (12 ചെറുകഥകൾ)
• ദ റിട്ടേൺ ഓഫ് ഷെർലക് ഹോംസ് : 1903-04 (13 ചെറുകഥകൾ)
• ദ റെമിനിസീൻസ് ഓഫ് ഷെർലക് ഹോംസ് : 1908-17 (7 ചെറുകഥകൾ)
• ദ കേസ് ബുക്ക് ഓഫ് ഷെർലക് ഹോംസ് : 1921-27 (12 ചെറുകഥകൾ)
ലോകത്തിന്നേ വരെ എഴുതപ്പെട്ട എല്ലാ കുറ്റാന്വേഷണ നോവലുകളെക്കാൾ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നു ഷെർലക് ഹോംസ് കഥകളും നോവലുകളും.അപസർപ്പകചക്രവർത്തിയായി ഷെർലക് ഹോംസ് എക്കാലവും ആരാധകരുടെ മനസ്സുകളിൽ കൊടിയേന്തി വാഴുന്നു

അവലംബം – ഷെർലക് ഹോംസ് സമ്പൂര്ണ  കൃതികള്‍ - ഡി സി ബുക്സ്,
വികിപീഡിയ

ചന്ദ്രനിൽ പേരെഴുതിയ കുരുന്ന്

ചന്ദ്രനിൽ പേരെഴുതിയ കുരുന്ന്
---------------------------------------------------ചന്ദ്രനിൽ ഇറങ്ങിയ അവസാന മനുഷ്യനായിരുന്നു അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആയിരുന്ന യൂജിൻ സെറിനാൻ. തന്റെ അവസാനത്തെ ചാന്ദ്ര യാത്രക്ക് തൊട്ട് മുൻപ് ഇളയ മകൾ ട്രേസി അദ്ദേഹത്തോട് ആവശ്യപെട്ടു തന്റെ പേരിന്റെ ഇനീഷ്യൽ ചന്ദ്രനിൽ എഴുതണമെന്ന് . അങ്ങനെ ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഭാഗത്ത് , ചന്ദ്രനിൽ നിന്നും തിരിച്ചു പോരേണ്ട സമയത്ത്,  ലൂണാർ റോവറിൽ ഒരു മൈലോളം സഞ്ചരിച്ചതിന് ശേഷം, തന്റെ കുഞ്ഞുമകളുടെ പേരിന്റെ ഇനിഷ്യലായTDC എന്ന് ചന്ദ്രന്റെ പരുക്കൻ മുഖത്തെ  മണലിൽ അദ്ഹേം കോറിയിട്ടു. ഒരു പക്ഷേ ഇപ്പോഴും ആ അക്ഷരങ്ങൾ അവിടെ ഉണ്ടാകാം. കാലത്തിനും മായ്ക്കാനാവാത്ത ഒരു പിതൃവാത്സല്യത്തിന്റെ സ്മരണക്ക്. യുഗങ്ങളോളം.....

കഥ പറയുന്ന ചിത്രങ്ങൾ - 8

കഥ പറയുന്ന ചിത്രങ്ങൾ - 8
-----------------------------------------ഹോളിവുഡ് ഫിലിം സ്റ്റുഡിയോ മേട്രോ ഗോൾഡ്വിൻ മേയർ എന്ന MGM ന്റെ ലോഗോയ്ക്ക് വേണ്ടി, സിംഹത്തിന്റെ അലർച്ചയുടെ റെക്കോർഡിംഗും ഫോട്ടോ ഷൂട്ടും. 1928 മുതൽ 1957 വരെ ലോഗോയ്ക്ക് ഉപയോഗിച്ചത് ജാക്കി എന്ന ഈ സിംഹത്തെ ആയിരുന്നു. 1917 മുതൽ ഇതുവരെ 7 സിംഹത്തെ MGM മോഡൽ ആക്കിയിട്ടുണ്ട്. 1957 മുതൽ തുടരുന്ന, നെതർലാന്റിലെ ബർഗേർസ് മൃഗശാലയിൽ ജനിച്ച ലിയോ എന്ന സിംഹമാണ് ഇപ്പോളത്തെ MGM ന്റെ മോഡൽ

2015, നവംബർ 21, ശനിയാഴ്‌ച

കഥ പറയുന്ന ചിത്രങ്ങൾ - 5

അമേരിക്കൻ ഫ്രിലാൻസ് ഫോട്ടോഗ്രാഫറായ ഗ്രെഗ് വോർ, 2007 ൽ ബനാറസിനടുത്ത് ഗംഗാനദിയിൽ നിന്നും പകർത്തിയ ചിത്രം. ഗംഗയിലെ എരുമകൾ എന്നറിയപെടുന്ന ഈ സുന്ദര ചിത്രത്തിൽ എരുമകളെ കുളിപ്പിക്കുന്ന കർഷകനെയും എരുമകളെയും കാണാം. ഗ്രാമീണ ഇന്ത്യയുടെ സ്വഭാവവും സൗന്ദര്യവും ആരെയും ആകർഷിക്കും വിധം അതിമനോഹരമായി, അദ്ദേഹം ഇതിൽ പകർത്തിയിരിക്കുന്നു.

2015, നവംബർ 20, വെള്ളിയാഴ്‌ച

ഗ്ലാസ്സുകളുടെ ചരിത്രം

ലോക ചരിത്രം പരിശോധിച്ചാല്‍ അതില്‍ മനുഷ്യവംശത്തെ സ്വധീനിചിടുള്ള കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് ഗ്ലാസ്സിന്റെ കണ്ടുപിടുത്തവും ഉള്പെടുക. അഗ്നിപർവത സ്ഫോടനങ്ങളുടെയും മറ്റും ഫലമായി പ്രകൃതിയില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന ഗ്ലാസ്‌, ശിലായുഗ മനുഷ്യര്ക്ക് ‌ എന്നും ഒരു അത്ഭുതമായിരുന്നു. അന്ന് കൌതുകത്തോടെ ഗ്ലാസ്സിനെ വീക്ഷിച്ചിരുന്ന അവര്‍ അതുപയോഗിച് വേട്ടയാടാനുള്ള ആയുധങ്ങളും ആഭരണങ്ങളും കൈമാറ്റത്തിനുള്ള നാണയങ്ങളും നിര്മിച്ചു. എന്നാല്‍ മനുഷ്യന്‍ സ്വന്തമായി ഗ്ലാസ്‌ നിര്മിക്കുന്നത് അതിനും ഒരുപാട്  വര്ഷങ്ങൾക്ക് ശേഷമാണ്. ഏതാണ്ട് ബി സി 3500 ഓടുകൂടി ഈജിപ്തുകാരും മെസപോട്ടെമിയക്കാരും ഗ്ലാസ്‌ നിര്മിക്കുന്ന വിദ്യ കണ്ടുപിടിച്ചതായി വിശ്വസിക്കപെടുന്നു. എന്നാല്‍ കണ്ടെടുക്കപെട്ട, ഏറ്റവും പഴക്കമേറിയ ഗ്ലാസ്‌ ബി സി 2000 കാലഘട്ടങ്ങളിലെതാണ്. തുടർന്ന് ബി സി 1200 ഇല്‍ ഈജിപ്തുകാര്‍ തന്നെയാണ് അച്ചുകളില്‍ ഉരുക്കിയൊഴിച് ഉണ്ടാക്കുന്ന  ഗ്ലാസ്സുകളും നിര്മിച് തുടങ്ങിയത്.

ഈ കാലങ്ങളിലോക്കെ തന്നെ ഗ്ലാസ്‌ എന്നാല്‍ വളരെ വിലപിടിപ്പുള്ള ഒരു വസ്തു ആയിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതരും മാത്രമായിരുന്നു ഗ്ലാസ്‌ ഉപയോഗിച്ചിരുന്നത്.  തുടര്ന് ഒന്നാം നൂറ്റണ്ടോടുകൂടി ഊതിവീര്പിച്ച ഗ്ലാസ്‌ നിര്മിക്കുന്ന വിദ്യ സിറിയക്കാര്‍ കണ്ടുപിടിച്ചു. ഗ്ലാസ്സുകളുടെ വില വളരെ കുറയാനും, ഒരു ദൈനംദിന ആവശ്യങ്ങള്ക്കുള്ള വസ്തുവായി മാറാനും ഈ കണ്ടുപിടുത്തം കാരണമായി.

എന്നാല്‍ പുരാതന റോമന്‍ ചരിത്രകാരന്‍ പ്ളിനിയുടെ വാക്കുകള്‍ പ്രകാരം ഗ്ലാസ്  കണ്ടുപിടിച്ചത് ഫിനീഷ്യക്കാരാണ്. അതും വളരെ യാത്രിശ്ചികമായി. ഈജിപ്തില്‍ നിന്നും അലക്കുകാരവുമായി ഫിനീഷ്യയിലേക്ക്‌ പോയ നാവികര്‍ ആണ് അദ്ധേഹത്തിന്റെ കഥയിലെ നായകര്‍. ഫിനീഷ്യയിലൂടെ ഒഴുകുന്ന ബിലാസ് നദിമുഖത്താണ് അവര്‍ ഈ കണ്ടുപിടുത്തം നടത്തിയത്.ബീലാസ് ഒഴുകി മെഡിട്ടരെനിയനില്‍  ചെന്നുപതിക്കുന്നതിനു  മുന്പുള്ള നദീമുഖമാണ് രംഗം. നാവികര്‍ കപ്പല്‍ നദീമുഖത്തെ കരയിലേക്കടുപിച്ചു. നീണ്ടുകിടക്കുന്ന പഞ്ചസാര മണല്‍. എന്നും വേലിയേറ്റത്തില്‍ കടല്‍ കഴുകി ഇടുന്ന മണലാണ്‌.വെള്ളിപോലെ തിളങ്ങുന്നു.അവര്‍  ആ മണലില്‍ വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനും തുടങ്ങി. ഒരു അടുപ്പ് കൂട്ടാനായി മൂന്നുകല്ലുകള്ക്ക് വേണ്ടി അവര്‍ മണല്പരപ്പിലെങ്ങും പരതി. എന്നാല്‍ ഒരു കല്ലുപോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.  കൂട്ടത്തില്‍ ഒരു നാവികന്റെ തലയില്‍ ഒരു ബുദ്ധി ഉധിച്ചു. അയാള്‍ നേരെ കപ്പലിലെക്കുചെന്നു. 3 വലിയ കാരക്കട്ടകള്‍  എടുത്തുകൊണ്ട് വന്നു. കാരക്കട്ടകള്‍ മണലില്‍ വച്ച്. അവയ്ക്കുനടുവില്‍ തീകത്തിച് ഭക്ഷണം പാകം ചെയ്തു. തുടര്ന് തണുപകറ്റ നായി വീണ്ടും നന്നായി തീകത്തിച്ചു. അങ്ങനെ അടുപ്പുനന്നായി ചൂടായി. അപ്പോളാണ് ഒരു നാവികന്റെ കണ്ണില്‍ അത് പെട്ടത്. അടുപ്പില്‍ നിന്നും വെള്ളം പോലെ ഒരു ദ്രാവകം പുറത്തേക്ക് ഒഴുകുന്നു.  ചൂടില്‍ അലക്കുകാരക്കട്ടയും മണലും കൂടി ഒന്നായി ഉരുകി പുറത്തേക്ക് ഒഴുകുകയാണ്.ഒഴുകി പുറത്തേക്ക് വന്ന ആ ദ്രാവകം ഒരു ചാലുതീര്ത്തു . തുടര്ന്ന്  പുറത്തെ തണുപ്പില്‍ അത് തണുത്തുറഞ്ഞു. എടുത്ത് പരിശോധിച്ച നാവികര്‍ അധ്ഭുതപെട്ടു. ഒരു പുതിയ വസ്തു. തികച്ചും സുതാര്യം. തങ്ങളുടെ കണ്ടുപിടുത്തം ശരിയോ എന്നറിയാന്‍ അവര്‍ വീണ്ടും വീണ്ടും പരീക്ഷണം നടത്തി. ഗ്ലാസ്സ്കൊണ്ട് ചെറിയ ചെറിയ വസ്തുക്കള്‍ ഉണ്ടാക്കിത്തുടങ്ങി.

ഇതാണ് റോമന്‍ ചരിത്രകാരനായ പ്ലിനി ഗ്ലാസ്സിന്റെ ഉത്ഭവത്തെ പറ്റി പറയുന്ന കഥ.. ഇതിന്റെ കാലഘട്ടം പ്ലിനി വ്യക്തമായി സൂചിപിക്കുന്നില്ല. അതുകൊണ്ട് തന്നെ ചരിത്രകാരന്മാര്കിടയില്‍ ഇതിനെപറ്റി 2 അഭിപ്രായം ഉണ്ട്. എങ്കിലും ബി സി 2500 നു മുന്പന്നു കണക്കാക്കുന്നു.

തുടര്നും    ഗ്ലാസ്സുകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ചെന്ന് നില്ക്കുകക ഇസ്രയെല്ക്കരികിലാണ്.  കാടിന് തീ ഇടുകയയിരുന്ന അവര്‍ മണലും കാരത്തിന്റെ അവശിഷ്ടങ്ങളും കൂടിചെര്‍ന്നുരുകി  ഗ്ലാസ്‌ ആയി രൂപപെടുന്നതായി മനസിലാക്കി.. അതിന്റെയും യാഥാര്ത്ഥ്യം  ആര്ക്കും അറിയില്ല. തുടര്ന്ന്  ക്രിസ്തുവിന്റെ കാലത്ത് റോമ ഭരിച്ചിരുന്ന ടൈബീരിയസ് ചക്രവര്ത്തി  ഈജിപ്തില്നിന്നും വിദഗ്ദ്ധരായ ഗ്ലാസ്‌ നിര്മാതാക്കളെ വിളിച്ചുവരുത്തി ഗ്ലാസ്‌ നിര്മാണശാലകള്‍ തുടങ്ങി. അങ്ങനെ റോമാക്കാരും ഗ്ലാസ്‌ കലയില്‍ മിടുക്കരായി. രാജാവിന്റെ കാലത്തേ ചരിത്രകാരന്മാര്‍ വേറൊരു കഥ എഴുതി വച്ചിടുണ്ട്.ആ സമയത്തെ ഒരു തൊഴിലാളി പൊട്ടാത്ത ഗ്ലാസ്‌ ഉണ്ടാക്കുന്നതില്‍ വിജയിച്ചു. അത് ലോഹം  പോലെ ഇരുന്നു, ചുളിവുകള്‍ അടിച്ച നിവര്ത്താ ന്‍ സാധിച്ചിരുന്നു. തനിക്ക് വലിയ സമ്മാനങ്ങളും പദവികളും കിട്ടും എന്ന് കരുതി ആ പാവം ഇത് രാജസന്നിധിയില്‍ ഹാജരാക്കി. എന്നാല്‍ രാജാവ്‌ അയാളുടെ തല വെട്ടനാണ് കല്പിച്ചത്.തന്റെ ഭണ്ഡാരത്തിലെ അമൂല്യമായ സ്ഫടിക പാത്രങ്ങളുടെ മൂല്യം ഇടിയരുതല്ലോ. എന്നാല്‍ ചരിത്രകാരന്മാര്‍ ഈ കഥയ്ക്കും വലിയ പ്രാധാന്യം കല്പിക്കുന്നില്ല. നാം അനുഭവിക്കാത്ത  ജീവിതങ്ങളൊക്കെ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണല്ലോ. (കടപ്പാട്- ബെന്യാമിന്‍). കാരണം ഇന്നത്തെ സാങ്കേതിക വിദ്യയില്‍ പോലും അങ്ങനെ അടിച്ചു ചുളിവുകള്‍ നിവര്ത്തു ന്ന ഗ്ലാസ്‌ അപ്രാപ്യമാണ്.

മണലും സോഡിയം കര്ബനെറ്റും കാത്സ്യം കാര്ബെനെറ്റും അടങ്ങുന്ന മിശ്രിതം 1400 ഡിഗ്രീ ചൂടക്കിയായിരുന്നു ആദ്യകാലത്ത് ഗ്ലാസ് ഉണ്ടാക്കിയിരുന്നത്. തുടര്ന്ന്  സോഡിയം കര്ബനെടിനുപകരം പകരം പൊടസ്യം കര്ബനെറ്റ് ഉപയോഗിച്ച് തുടങ്ങി.ഇതുമൂലം ഗ്ലാസ്സിനുകൂടുതല്‍ ചൂടുതങ്ങാന്‍ കഴിയുമായിരുന്നു.തുടര്ന്ന്  മറ്റുപല വസ്തുക്കളും ചേര്ത്ത്  പലതരം ഗ്ലാസ്‌ ഉണ്ടാക്കാന്‍ തുടങ്ങി.ഉരുകിയ ഗ്ലാസ്‌ സൂക്ഷ്മ സുഷിരങ്ങളില്കൂടി കടത്തിവിട്ടാണ് ഫൈബര്‍ ഗ്ലാസ്‌ ഉണ്ടാക്കുന്നത്. ഇതോടെ ഗ്ലാസ്‌ വ്യവസായത്തില്‍ വലിയ വിപ്ലവങ്ങള്ക്ക്  കാരണമായി. ഫൈബര്‍ ഒപ്ടിക്സിന്റെ വളര്ച്ചണ തുടര്ന്ന്  വന്ന ചരിത്രം.

ഇന്ന് ഗ്ലാസ് ഒഴിവാക്കി ഒരു ദിവസം നമുക്ക് ചിന്തിക്കനേ സദ്യമല്ല. ഇപ്പൊ നമ്മള്‍ ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ സ്ക്രീന്‍ പോലും സംരക്ഷികുന്നത് പുതിയതരം കോണിംഗ് ഗോറില്ല ഗ്ലാസ്സുകള്‍ ആയിരിക്കും.  അങ്ങനെ കാലം മാറുന്നതോടെ ഗ്ലാസ്സുകളുടെ കോലവും മാറി വരുന്നു. പുതിയ ഗ്ലാസ്‌, പുതിയ ഉത്പന്നങ്ങള്‍, പുതിയ സാങ്കേതിക വിദ്യകള്‍, ഇങ്ങനെ ഒരു കുതിച്ചുകയറ്റം. ആരെയും അധ്ഭുതപെടുതുന്ന വളര്ച്ച്. ഗ്ലാസ്സിന് ഇന്നും എന്നും ആ പഴയ യുവത്വം തന്നെ..

കാക്കകളുടെ കുടിയേറ്റം


മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ് കുടിയേറ്റവും കോളനി വല്‍ക്കരണവും. മോശപെട്ട സ്ടലതുനിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും രക്ഷപെട്ട് കൂടുതല്‍ മെച്ചമായ ഒരു ജീവിതം കേട്ടിപ്പടുക്കാനായിട്ടായിരുന്നു എല്ലാ കുടിയേറ്റവും നടന്നത്. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് മനുഷ്യരുടെ കുടിയേറ്റ കഥ അല്ല, കാക്കകളുടെത് ആണ്.  കാക്കകളുടെ കുടിയെറ്റമോ  എന്ന് അധ്ഭുതപ്പെടാന്‍ വരട്ടെ, അങ്ങനെ  ഒന്നുണ്ട്. അതും നമ്മുടെ ഇന്ത്യന്‍ കാക്കകളുടെ.

ഇന്ത്യന്‍ കാക്കകള്‍ മറുനാടുകള്‍ കൈയ്യേരുകയും പിടിച്ചടക്കുകയും ഭരിക്കുകയും മുടിക്കുകയും ചെയ്യുന്നു. 1947 ലാണ് ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ മേമ്ബാസ ദ്വീപ് ഇല്‍ കുടിയേറുന്നത്.അവിടെ അവ പെരുകി. 2 ലക്ഷ്തോളമായി. പണ്ടുമുതലേ അവിടെ സമാധാനത്തോടെയും സഹവര്ത്വിതതോടെയും ജീവിച്ചുവന്നിരുന്ന നാടന്‍ പക്ഷികളെ ആ കാക്കപ്പട നശിപിച്ചു.  ഒരുതരം അധിനിവേശം തന്നെ. പക്ഷികളെ മാത്രമല്ല അവ നശിപിച്ചത്,അവിടെ കരയിലും നധീമുഖതും നിലനിന്നുവന്നിരുന്ന പല ജീവജാലങ്ങളെയും കാക്കപ്പട കൊന്നൊടുക്കി. കുപ്പകള്‍ ചികഞ്ഞു പുരത്കൊണ്ടുവന്നു നിരത്തുന്ന ഒരു വിനോദവും ഉണ്ടല്ലോ നമ്മുടെ ഇന്ത്യന്‍ കാക്കകള്‍ക്ക്. അങ്ങനെ കാക്കകള്‍ ജനങ്ങള്‍ക്കും ഭീഷണി ആയി മാറി.

തീര്‍നില്ല. ഇന്ത്യന്‍ കാക്കകളുടെ മറുനാടന്‍ സന്ദര്‍ശനം മോമ്പസയില്‍ ഒതുങ്ങിയില്ല. 1978  ഓടുകൂടി ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷലസ് ധ്വീപുകളിലെക്കും കാക്കകള്‍ എത്തിപെട്ടു. സമുദ്രത്തില്‍ ഇത്ര ദൂരെ കിടക്കുന്ന ദ്വീപുകളില്‍ കാക്കകള്‍ എത്തുന്നത് എങ്ങനെ എന്ന് ചിന്ധിചെക്കാം, ഒറ്റയടിക്ക്  അവിടംവരെ പറക്കാന്‍ കാക്കകള്‍ക്കാവില്ല . അതിനും അവ വഴി കണ്ടെത്തി. കപ്പലുകള്‍ വഴിയാണാ കുടിയേറ്റം.കപ്പലുകളില്‍ കാക്കകളെ കയറ്റാറില്ല. പക്ഷെ കാക്കകള്‍ക്ക് അതൊരു പ്രശ്നമല്ല. നമ്മള്‍ കള്ളവണ്ടി കയറുമ്പോലെ കാക്കകളും അങ്ങനെ ചെയ്യുന്നു.കപ്പലുകള്‍ തുറമുഖത് നങ്കൂരം ഇട്ടു കിടക്കുമ്പോള്‍ കാക്കയും അടുത്ത കൂടും. കട്ട്തിന്നനും കവര്നെടുക്കാനും എന്ത് കിട്ടും എന്ന് അന്വേഷിച് കാക്കകള്‍ പരന്നുനടക്കും. ഇടക്ക് കപ്പലില്‍ കയറിയിരിക്കും, പിന്നെ കടലിലൂടെ പറന്നു നടക്കും. വീണ്ടും കപ്പലില്‍. അങ്ങനെ കപ്പല്‍ സഞ്ചരിക്കുന്നതിനോടൊപ്പം കാക്കകളും സഞ്ചരിക്കുന്നു.  ഏത് സാഹസത്തിനും തയാറായ ധീരന്മാരും ധീരകളുമായ ചില കാക്കകള്‍  മാസങ്ങളോളം കപ്പലിനെ പിന്തുടരുന്നു. കപ്പളിലുമല്ല കടലിലുമല്ല എന്നാ പരുവത്തില്‍. അവസാനം ഒരു കര കാണുമ്പോള്‍ അവിടെ താമസിചെക്കം എന്ന് കരുതുന്നു. ഇന്ത്യന്‍ കാക്കകള്‍ കരയില്‍ നിന്നും വളരെ അകലെയുള്ള സീഷലസ് ദ്വീപില്‍ എത്തിയത് ഇങ്ങനെയാണ് എന്ന് കരുതുന്നു.

സീഷേല്സിലെ മാഹി എന്നാ കൊച്ചുധ്വീപിലാണ്  അവ എത്തിപെട്ടത്. അതും വെറും  5 കാക്കകള്‍. അവര്‍ ദ്വീപില്‍ എത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ അവയെ കൊല്ലാന്‍  നോക്കി. എന്നാല്‍ 2 എന്നതിനെ മാത്രമേ കൊല്ലാന്‍  സാധിച്ചുള്ളൂ. ബാകി രക്ഷപെറ്റു.. ഒളിച്ചു. പിന്നെ പെരുകാന്‍ തുടങ്ങി. ഒടുവില്‍ കാക്കകളെ കൈകാര്യം ചെയ്യാന്‍ പോലീസിനെ ഇറക്കി. അവര്‍ തോക്കുമായി നടന്നു കണ്ടതിനെയൊക്കെ വെടിവച്ചു. പക്ഷെ തോക്കുംകൊന്ദ് നടക്കുന്ന പോലീസിനെ കണ്ടാല്‍ ഒളിക്കണമെന്ന് കാക്കകളും പഠിച്ചു. കാക്കകള്‍ പിന്നെയും പെരുകി. ഇപ്പോള്‍ മാഹി ദ്വീപില്‍ നൂറുകണക്കിന് കാക്കകള്‍ ഉണ്ടെന്നാണ് കണക്ക്.

എയര്‍ ഫോഴ്‌സ് വൺ
അമേരിക്കന്‍ പ്രസിഡന്റിനെ വഹിക്കുന്ന അമേരിക്കന്‍ എയര്ഫോഴ്സിന്റെ എതു വിമാനത്തെയും എയര്‍ ഫോഴ്‌സ് വൺ എന്ന് വിളിക്കുന്നു.  ബോയിംഗ് 747-200B V C 25 A  വിഭാഗത്തിലുള്ള ജമ്പോ ജെറ്റ് വിമാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.  ഈ ശ്രേണിയില്‍ പെട്ട വിമാനത്തില്‍ തന്നെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റും സഞ്ചരിക്കുന്നത്. എന്നാല്‍ വൈസ് പ്രസിടന്റ്റ് സഞ്ചരിക്കുമ്പോള്‍ ഈ വിമാനത്തെ എയര്‍ ഫോഴ്‌സ് 2 എന്ന് വിളിക്കുന്നു. 1962 മുതലാണ് എയര്‍ഫോഴ്സ് 1 ആ പേരില്‍ അറിയപെട്ടുതുടങ്ങിയത്.

പറക്കും വൈറ്റ് ഹൌസ് എന്ന് അറിയപെടുന്ന ഈ വിമാനം ഒരു മിനി വൈറ്റ് ഹൌസ് തന്നെ ആണ്. ലോകത്തിന്റെ ഏത് കൊണിലയിരുന്നാലും വൈറ്റ് ഹൌസിലിരുന്നു ഭരണം നിയന്ത്രിക്കുന്നത് പോലെ തന്നെ പ്രസിടന്റിന് ഇതിലിരുന്നും ചെയ്യാനാകും.1963 നവംബര്‍ 22 നു പ്രസിടന്റ്റ് ജോണ് എഫ് കെന്നഡി വെടിയേറ്റ് മരിച്ചതിനു മണിിക്കൂരുകള്‍ക്ക് ശേഷം, അടുത്ത പ്രസിടന്റായി ലിണ്ടേ ജോന്സന്‍ സ്ത്യപ്രതിജ്ഞ ചെയ്തത് ഇതില്‍ വച്ചായിരുന്നു. കൂടാതെ 2001 സെപ്തംബര്‍ 11 ലെ ഭീഗരക്രമണത്തിനു ശേഷം പ്രസിടന്റ്റ് ജോര്‍ജ് ബുഷ്‌ ഈ വിമാനത്തിലേക്ക് മാറുകയുണ്ടായി.

ചരിത്രം
-------------

ഫ്രാങ്ക്ലിന്‍ റൂസ് വേല്ടിന്റെ  കാലത്താണ് ആദ്യമായി പ്രസിടന്റിനു സഞ്ചരിക്കാന്‍ മാത്രമായി ഒരു വിമാനം പ്രത്യേകം രൂപപെടുതുന്നത്. C-87 A വിഭാഗത്തില്‍പെട്ട ഒരു എയര്‍ക്രാഫ്റ്റ് ആയിരുന്നു അത്. ഇതിന്റെ സുരക്ഷിതത്വത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വിമാനം വൈറ്റ് ഹൌസിലെ ഉധ്യോഗസ്തരുടെ ഉപയോഗതിലെക്ക് മാറ്റുകയും പ്ര്സിടെന്റിനുവേണ്ടി ഡൗഗ്ലാസ് C 84 സ്കൈമാസ്ടര്‍ ഇനത്തില്‍പെട്ട മറ്റൊരു വിമാനം മേടിക്കുകയും ഉണ്ടായി. ( ഈ വിമാനം ഇപ്പോള്‍ അമേരിക്കന്‍ എയര്‍ഫോഴ്സിന്റെ നാഷണല്‍ മ്യുസിയം ആയി മാറ്റിയിരിക്കുന്നു). തുടര്‍ന്ന് 1947 ഇല്‍ പ്രസിടന്റ്റ് ട്രുമാന്റെ കാലത്ത് വീണ്ടും വിമാനം മാറുകയും ടൌഗ്ലാസ് ഡി സി 6 ലൈഫ്മാസ്റെര്‍ എയര്‍ക്രഫ്റ്റ് വാങ്ങുകയും ചെയ്തു. തുടര്‍ന്നിങ്ങോട്റ്റ് 1958 ഇല്‍ ഐസന്‍ഹോവര്‍ പ്രസിടന്റയപ്പോള്‍, ബോയിംഗ് 707  V C 137  ശ്രേണിയില്പെട്ട 3 വിമാനങ്ങള്‍ ഉള്പെടുത്തുകയുണ്ടായി. ഇതായിരുന്നു പ്രസിടന്റിനുവേണ്ടി തയാറാക്കിയ ആദ്യത്തെ ജെറ്റ് വിമാനം. തുടര്‍ന്നിങ്ങോറ്റ് 1998  വരെ എല്ലാ പ്രസിടന്റുമാരും  ഈ ശ്രേണിയില്‍ പെട്ട ജെറ്റ് വിമാനങ്ങളാണ് ഉപയോഗിച്ച പോന്നത്.


ഘടന
---------

4000 ചതുരശ്ര അടി വിസ്തീര്‍ണവും 70.4 മീടര്‍ നീളവും 59.6 മീറ്റര്‍ വീതിയുമുള്ള ബോയിംഗ് 747-200 ജമ്പോ ജെറ്റ് വിമാനമാണ് ഇത്.  മൂന്ന് നിലകളായി തിരിച്ചിടുള്ള ഈ വിമാനത്തില്‍ പ്രസിടന്റിനുമാത്രമായി  ആഡംബരപൂര്വം ഒരു സ്യുട്ട് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഈ മുറിയില്‍ ബെഡ് റൂം, ബാത് റൂം ഡ്രസ്സിംഗ് റൂം, ജിം, എന്നിവയും ഉള്‍കൊള്ളിച്ചിരിക്കുന്നു.  അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പുറമേ ഏതാണ്ട് 80 ഓളം ടെലിഫോണുകള്‍, 19 LCD സ്ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമാണ്. ഇതില്‍ പരമാവധി 102 പേര്‍ക്ക് സഞ്ചരിക്കാനാകും. മുതിര്‍ന്ന ഉധ്യോഘസ്തര്‍ക്കുള്ള പ്രത്യേക കാബിനുകള്‍ കൊണ്ഫരന്‍സ് ഹാള്‍, സുരക്ഷാ ഉധ്യോഗസ്തര്‍ക്കുള്ള കാബിനുകള്‍, മാധ്യമാപ്രവര്തകര്‍ക്കുള്ള റൂം, ജീവനക്കര്കുള്ള റൂം, എന്നിവയും  സജ്ജീകരിച്ചിരിക്കുന്നു. വിമാനത്തിലെ ഡൈനിങ്ങ്‌ ഹാള്‍ ഇല്‍ ഒരേ സമയം 100 പേര്‍ക്ക് ഭക്ഷണം കഴിക്കനാകും. സാറ്റലൈറ്റ് ഫോണ്‍ സംവിധാനം വഴി വിമാനത്തില്‍ ഉള്ളില്‍ വച്ചുതന്നെ പ്രസിടെന്റിന് എതുലോകനേതവുമായും ആശയവിനിമയം നടത്താനും സാധിക്കുന്നു.ഡോക്ടറും നേഴ്സും അടങ്ങിയ ഒരു മെഡിക്കല്‍ ടീം സാധാ ജാഗരൂകരായി വിമാനത്തില്‍ തന്നെ ഉണ്ടാകും. കൂടാതെ അടിയന്തരഘടങ്ങളില്‍ ഉപയോഗിക്കാനായി ചെറിയ ഓപറേഷന്‍ തിയേറ്റരും ബ്ലഡ് ബാങ്കും  സജ്ജികരിച്ചിരിക്കുന്നു.

വിമാനത്തില്‍ നിന്നും ഇറങ്ങുന്ന പ്രസിടന്റിന് സഞ്ചരിക്കാനുള്ള ബീസ്റ്റ് എന്നാ കാറും സര്‍വ സജ്ജികരണങ്ങലോടും കൂടിയ അമ്ബുലന്സും സദാസമയവും ഈ വിമാനത്തില്‍ ഉണ്ടാകും.

സുരക്ഷ
---------

ഭൂമിയിലും ആകാശത്തില്‍നിന്നും ഉള്ള എല്ലാ ആക്രമണങ്ങളെയും ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും  ശേഷിയുള്ള സ്വയം നിയന്ത്രിത ആയുധങ്ങള്‍ ഒക്കെ ഇതില്‍ ഘടിപ്പിചിടുണ്ട്. ആണവായുധം ഉപയോഗിച്ചുള്ള ഒരു ആക്രമണത്തിനുപോലും ഈ വിമാനത്തെ തകര്‍ക്കാനാവില്ല. ശത്രുവിന്റെ റഡാരുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയുന്ന ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം വിമാനത്തില്‍ ഘടിപിചിരിക്കുന്നു.ശത്രുവിന്റെ മിസൈല്‍ സംവിധാനത്തെ കണ്ണന്ജിപ്പിച്  ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാന്‍ ഈ വിമാനത്തിലെ മിറര്‍ ബോള്‍ ഡിഫന്സിലൂടെ സാധിക്കുന്നു. ആണവായുധം കൊണ്ടുള്ള ആക്രമണം ചെറുക്കുക മാത്രമല്ല, വിമാനത്തില്‍ ഇരുന്നുകൊണ്ട്തന്നെ ലോകത്തെവിടെയും ആണവ പ്രത്യക്രമണവും നടത്താന്‍ പ്രസിടന്റിന് കഴിയും. യാത്രക്കിടയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ധനം നിറക്കാനും ആകും.. ഏതാണ്ട് 25 കോടി ഡോളര്‍ ആണ് ഈ ഒരു വിമാനത്തിന്റെ ചിലവ്. ഇതുപോലുള്ള 2 വിമാനങ്ങള്‍ ആണ് പ്രസിഡന്റിനുവേണ്ടി സദാ സജ്ജീകരിച്ചുവചിരിക്കുന്നത്. മണിക്കൂറില്‍ 1014 കിമി വേഗതയില്‍ പറക്കുന്ന ഇവയ്ക്ക് 12550 മീറ്റ്‌ര്‍ വരെ ഉയരത്തില്‍ പറക്കനുമാകും. ഏത് പ്രതികൂല കാലവസ്ഥയിലും പറക്കുന്ന ഇവയ്ക്ക്  ഏത് അക്രമണങ്ങളിലും യന്ത്രതകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറില്‍ 100000 ഡോളറാണ് ഈ വിമാനത്തിന്റെ ചിലവ്

കഥ പറയുന്ന ചിത്രങ്ങൾ - 4
സ്പോട്ട് ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ 1968 ലെ പുലിറ്റ്സർ പ്രൈസ് കരസ്ഥമാക്കിയ, റോക്കോ മോറാബിറ്റോ എന്ന അമേരിക്കൻ ഫോട്ടോഗ്രാഫറുടെ വിഖ്യാത ചിത്രം. കിസ്സ് ഓഫ് ലൈഫ് എന്ന പേരിൽ ലോക പ്രശസ്തമായ ഈ ചിതത്തിൽ, ഇലക്ട്രിക് ലൈനിൽ വച്ച് ഷോക്കേറ്റ തന്റെ സഹ തൊഴിലാളിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയാണ് J Dതോംസൺ എന്ന മറ്റൊരു തൊഴിലാളി. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി വാഴ്ത്തി പാടുന്ന പ്രശസ്ത ചിത്രം.


2015, നവംബർ 19, വ്യാഴാഴ്‌ച

ചര്ഖി ദാധ്രി വിമാന ദുരന്തം (Charkhi Dadri mid-air collision)

ഡല്ഹിക്ക് പടിഞ്ഞാറ് ചര്ഖി ദാധ്രി എന്ന ഹരിയാന ഗ്രാമത്തിന് മുകളില്‍ 1996 നവംബര്‍ 12 ന് ആകാശത്ത് വച്ച് നടന്ന 2 വിമാനങ്ങളുടെ കൂട്ടി ഇടി ആണ് ചാർഖി ദാധ്രി ആകാശ ദുരന്തം. സൌദി അറേബ്യന്‍ എയര്‍ലൈൻസിന്റെ  ബോയിംഗ്  747 വിമാനവും കസാഖിസ്ഥാന്‍ എയര്‍ലൈൻസ് ന്റെ ഇലുഷിന്‍ IL-76  വിമാനവും ആണ് അന്ന് കൂട്ടി മുട്ടി  തകര്ന്നത്. ഭീകരമായ ഈ ഏവിയേഷന്‍ ദുരന്തത്തിൽ 2 വിമാനങ്ങളിലേയും യാത്രക്കാരും ജീവനക്കാരും അടക്കം മുഴുവന്‍ ആളുകളും -349 പേര്‍- മരണമടഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആകാശ കൂട്ടി ഇടി ആയാണ് ഇത് കണക്കാക്കുന്നത്. കൂടാതെ ലോകത്തിലെ തന്നെ മൂന്നാമ്മത്തെ ഭീകരമായ വിമാന ദുരന്തവും ഇതുതന്നെ.

അപകടം
----------------

          സൌദി അറേബ്യന്‍ എയര്‍ലൈൻസ്  ന്റെ യാത്ര വിമാനമായ ബോയിംഗ് 747- 168B ൽ ജീവനക്കാര്‍ അടക്കം അകെ 312 പേരാണ്  ഉണ്ടായിരുന്നത്. ഡല്ഹിയില്‍ നിന്നും സൌദിയിലെ ജിദ്ദയിലേക്ക് പറക്കുകയായിരുന്നു ഇത്. ക്യാപ്ടന്‍ ഖാലിദ്‌ അല്‍ സുബൈദിയും ഫസ്റ്റ് ഓഫീസര്‍ നസീം ഖാനും ഫ്ലൈറ്റ് എഞ്ചിനീയര്‍ ഇദ്രീസും ആയിരുന്നു വിമാനം നിയcന്തിച്ചിരുന്നത്. കസാഖിസ്ഥാനിൽ നിന്നും ഡല്ഹിക് വരികയായിരുന്ന കസാഖിസ്ഥാന്‍  എയർലൈൻസിന്റെ ഇലുഷന്‍ IL-76 TD എന്നാ വിമാനം ഒരു ചാർട്ടർ സർവ്വിസ് ആയിരുന്നു. പൈലറ്റ്‌ അടക്കം അകെ 37 പേരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഗെന്നടി ചെരപനോവ് എന്ന പൈലറ്റും ഈഗര്‍ റെപ് എന്ന റേഡിയോ ഓപ്പറേറ്റര്‍ ഉം ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.

        സൌദി വിമാനത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം ആള്ക്കാരും, ജീവിതം കരുപിടിപ്പിക്കാനായി സൌദിയിലേക്ക് പോകുന്ന  വീട്ടുജോലിക്കാരും അതുപോലുള്ള താഴ്ന്ന വരുമാനക്കാരും ആയിരുന്നു. വിമാനത്തില്‍ കേറുമ്പോള്‍ അതില്‍ ഒരാള്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തങ്ങള്‍ കേറാന്‍ പോകുന്നത് വ്യോമയാന മേഖലയില്‍ ചരിത്രം അകാന്പോകുന്ന ഒരു ഭീകര ദുരന്തത്തിലെക്കാണ് എന്ന്. പതിവുപോലുള്ള സുരക്ഷാ പരിശോധനകള്ക്കും  നടപടികള്ക്കും ശേഷം, പ്രാദേശിക സമയം വൈകിട്ട് 6.32 നു സൌദി എയര്ലൈിന്സ്ന്റെ എയര്ബസ് 747, ഡല്ഹി  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൌദിയിലെ ധഹ്രാന്‍ ലക്ഷ്യമാക്കി പറന്ന് പൊങ്ങി. എന്നാല്‍ ഇതേ സമയം തന്നെ കസഖിസ്തന്റെ  ചാർട്ടർ സ ർവിസ് നടത്തുന്ന IL 76 വിമാനം  ലാൻടിങ്ങിനുള്ള മുന്നോരുക്കത്തിലായിരുന്നു. 2 വിമാനങ്ങളും ATC ഇല്‍ നിന്നും നിയന്ത്രിച്ചിരുന്നത് അപ്പ്രോച് കന്ദ്രോളർ അയ V K Dutta ആയിരുന്നു. 6.30 pm നു കസാഖിസ്ഥാന്‍ വിമാനത്തിന്റെ altitude 15000 ft (4600 mt) ആയി താഴ്ത്താനുള്ള അനുവാദം ATC ഇല്‍ നിന്നും ലഭിച്ചു. അപ്പോള്‍ വിമാനം ലക്ഷ്യസ്ഥാനത് നിന്നും ഏകദേശം 74 നോടികല്‍ മൈല്‍  (137km)  ദൂരത്തിലായിരുന്നു. ഇതേ സമയം ഇതേ സഞ്ചാര പാതയില്‍ ഇതേ altitude ലേക്ക് പറന്നു പൊന്തുകയായിരുന്നു സൌദി വിമാനം.  ATC ഇല്‍ നിന്നുള്ള നിര്ദേശ പ്രകാരം ക്യാപ്റ്റന്‍ ഖാലിദ്‌ അല് സുബൈദി വിമാനം 14000 ft (4300 mt) ആക്കി ഉയര്ത്തി . ഏതാണ്ട് 5 മിനുട്ട് നു ശേഷം കസാഖിസ്ഥാന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ വിമാനം 15000 ft (4600mt) ലേക്ക് താഴ്ത്തി എന്ന് ATC ഇല്‍ അറിയിച്ചു. എന്നാല്‍ യഥാര്ത്ഥ ത്തില്‍ വിമാനത്തിന്റെ altitude 14500 ft (4400mt)  ആയിരുന്നു. തന്നെയുമല്ല കസാഖിസ്ഥാന്‍ വിമാനത്തിന്റെ പൈലെറ്റ് വിമാനം വീണ്ടും താഴ്ത്തുകയും ചെയ്തു. അപകടം മണത്ത  അപ്രോച് കാന്ട്രോല്ലര്‍ V K Dutta വിമാനത്തിന്റെ altitude കൂട്ടാന്‍ ആവശ്യപെട്ടു. എന്നാല്‍ അതിന് പ്രതികരണം ഉണ്ടായില്ല. തുടര്ന്ന്  നിമിഷങ്ങള്ക് ശേഷം വീണ്ടും dutta "Identified traffic 12 o'clock, reciprocal Saudia Boeing 747, 10 nautical miles (19 km). Report in sight." ഇങ്ങനെ നിര്ദേശം കൊടുത്തു. എന്നാല്‍ അത് വളരെ താമസിച് പോയിരുന്നു. 2 വിമാനങ്ങളും ആകാശത് വച്ച് കൂട്ടി ഇടിച്ചു.

 കസാഖിസ്ഥാന്‍ വിമാനത്തിന്റെ വാലറ്റം  സൌദി വിമാനത്തിന്റെ ഇടതുഭാഗത്തെ ചിറകും തകര്ത്താണ് മുന്പോട്ട് പോയത്. ഇതോടെ നിയന്ത്രണം നഷ്ടപെട്ട സൌദിയ എയർലൈൻസിന്റെ വിമാനം പൊടുന്നനെ താഴേക്ക് പതിക്കാന്‍ ആരംഭിച്ചു. തുടര്ന്നു   ചുഴുയില്‍ അകപ്പെട്ടതുപോലെ കറങ്ങാന്‍ തുടങ്ങിയ വിമാനത്തിന്റെ ചിറകിന് ഈ സമയം തീ പിടിച്ചു. അതോടെ വിമാനം ആകാശത്ത് വച്ച് തന്നെ നെടുകെ പിളര്ന്നു.  ഏതാണ്ട് 1135km/hr  (705mile/hr) വേഗതയിലാണ് വിമാനം കുത്തനെ  താഴെക്ക് പതിച്ചത്.

              എന്നാല്‍ കസഖിസ്തന്റെ ഇലുഷിന്‍ വിമാനം കുറച്ച ദൂരം കൂടി മുന്പോട്ട് നീങ്ങി. നിമിഷങ്ങള്ക്കകം ഇതിന്റെയും നിയന്ത്രണം നഷ്ടപെട്ടു. തുടർന്ന്  താഴേക്ക്‌ പതിക്കുകയും ചര്ഖി ദാധ്രി യുടെ പാടത്ത് ഇടിച്ച്തകരുകയും ചെയ്തു.

          ചര്ഖി ദാധ്രി ഹരിയാനയിലെ ഒരു ഉള്നാടന്‍ ഗ്രാമം ആയിരുന്നു. ഗോതമ്പും കടുകും ആയിരുന്നു പ്രഥാന കൃഷികള്‍.  വിളഞ്ഞ് കിടന്നിരുന്ന ഗോതമ്പ് കടുക് പടങ്ങളിലെക്കാണ്  ഈ 2 വിമാനങ്ങളും ഇടിച്ചിറങ്ങി കത്തി അമര്ന്ന്ത്. ആദ്യം രക്ഷപ്രവർത്തനത്തിന് ഓടി എത്തിയത് തദ്ദേശീയരായ ഗ്രാമവാസികള്‍ ആയിരുന്നു. ആര്കും എന്താണ് സംഭവിച്ചത് എന്നു  പോലും മനസിലായില്ല. സൌദിയ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 2 പേരെ രക്ഷാപ്രവർത്തകർക്ക്  ജീവനോടെ കണ്ടെടുക്കാനായി.പുറമേ മുറിവുകള്‍ ഇല്ലായിരുന്നെങ്കിലും ആന്തരികമുറിവുകള്‍ കാരണം ഇവര്‍ താമസിയാതെ മരണത്തിനു കീഴടങ്ങി. കൂടാതെ കസാഖിസ്ഥാന്‍ വിമാനത്തില്‍ നിന്നും മറ്റ് 4 പേരെക്കൂടി ജീവനോടെ കണ്ടുകിട്ടി. ഇവരും താമസിയാതെ മരിച്ചു. അങ്ങനെ 2 വിമാനങ്ങളിലും കൂടി 349 പേരാണ് വിളഞ്ഞ് കിടന്നിരുന്ന ആ പാടത്ത് മരണത്തെ പുല്കികയത്.

യാത്രക്കാര്‍
------------------

സൌദിയ എയര്‍ക്രാഫ്റ്റ് ബോയിംഗ് 747-168B

 :  45 കാരനായ ഖാലിദ്‌ അല്‍ സുബൈലി ആയിരുന്നു ക്യാപ്റ്റന്‍ . പരിച്ചയസമ്പന്നന്‍ ആയിരുന്ന ഇദ്ദേഹം ആകെ 9500 മണിക്കൂറുകള്‍  വിമാനം പറത്തിയിട്ടുണ്ടായിരുന്നു.ആകെ  215  യാത്രക്കാരാണ് ഇന്ത്യക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സൌദിയിലേക്ക് വീട്ടുജോലി പോലുള്ള ചെറുകിട തൊഴിലിനായി പോകുന്നവര്‍ ആയിരുന്നു.ബാക്കി യാത്രക്കാരില്‍ ഭൂരിഭാഗവും നെപാളികള്‍ ആയിരുന്നു. കൂടാതെ 2 അമേരികന്‍ പൌരന്മാര്‍, 3 പാകിസ്ഥാനികള്‍, 1 ബംഗ്ലാദേശി, 1 ബ്രിട്ടീഷ്‌ പൌരന്‍, 12 സൌദി സ്വദേശികള്‍ എന്നിവരും ഉള്പെട്ടിരുന്നു.

കസാഖിസ്ഥാന്‍ എയർലൈൻസ് ഇലുഷിന്‍ IL 76:

44 കാരനായ ക്യാപ്റ്റന്‍ ഗെന്നടി ചെരപനോവ് ആയിരുന്നു പൈലറ്റ്‌. പരിചയസമ്പന്നനായ ഇദ്ദേഹത്തിന് 9200 മണിക്കൂര്‍ വിമാനം പറത്തി വൈദഗ്ധ്യം ഉള്ള ആള്‍ ആയിരുന്നു. ഷോപ്പിങ്ങിനും മറ്റുമായി ഇന്ത്യയിലേക്ക്‌ വരുന്ന റഷ്യന്പൌരന്മാരും കസാഖിസ്ഥാന്‍ വ്യാപാരികളും ആയിരുന്നു ഇതിലെ യാത്രികര്‍.

         ദുരന്തത്തിന്  ശേഷം ഇതിന്റെ കാരണങ്ങളെ പറ്റി പഠിക്കാന്‍ കേന്ദ്രസര്ക്കാര്‍ ഡല്ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന രമേശ്‌ ചന്ദ്ര ലഹോട്ടി  അധ്യക്ഷനായ ഒരു കമ്മിഷനെ (ലഹോട്ടി കമ്മിഷന്‍) രൂപികരിച്ചു. അപകടത്തില്‍ പെട 2 എയർലൈൻസ് കളില്‍ നിന്നും ATC ഗില്ഡ് ഇല്‍ നിന്നും കമ്മിഷന്‍ തെളിവെടുത്തു. കൂടാതെ 2 വിമാനങ്ങളിലേയും ഫ്ലൈറ്റ് ഡാറ്റ റക്കോഡര്‍ വീണ്ടെടുത്ത് റഷ്യയിലെ മോസ്കോയിലും ഇന്ഗ്ലണ്ടിലെ ഫാന്ബരോയിലും അയച്ച് വിശദ പരിശോദനകള്‍ നടത്തി. തുടര്ന്ന്  അപകടകാരണമായി കമ്മിഷന്‍ കണ്ടെത്തിയത്

1) കസാഖിസ്ഥാന്‍ പൈലറ്റ്‌ന് ആശയവിനിമയത്തില്‍ സംഭവിച്ച പിഴവ് മൂലം ATC ഉടെ നിര്ദേശങ്ങള്‍ പിന്തുടരാന്‍ കഴിഞ്ഞില്ല.
2) ക്യാപ്റ്റന്റെ യും റേഡിയോ ഒപറേടര്‍ ടെയും ഇന്ഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനകുറവ്.
3) കസാഖിസ്ഥാന്‍ പൈലറ്റ്‌ മാര്‍ ചില സമയങ്ങളില്‍ altitude അളക്കാന്‍ ഏകകമായി മീടരും കിലോമീടരും ഉപയോഗിച്ചിരുന്നു, എന്നാല്‍ മറ്റുരജ്യങ്ങളിലെ പൈലട്മാര്‍ നോടികല്‍ മൈലും ഫീടുമാണ്  ഏകകമായി സാദാരണ ഉപയോഗിക്കാര്. ഇതുമൂലം ഉണ്ടായ കണ്ഫ്യൂഷന്‍ ഒരു കാരണമായി.

     കൂട്ടിയിടി നടക്കുന്നതിനു നിമിഷങ്ങള്ക്ക്  മുന്പ്് മാത്രം കസാഖിസ്ഥാന്‍ എയര്‍ ക്രാഫ്റ്റ് റേഡിയോ ഓപ്പറേറ്റര്‍ തങ്ങള്‍ പറക്കുന്നത് 15000 ft ഇല്‍ അല്ല 14000 ft ഇല്‍ ആണ് എന്ന് തിരിച്ചറിയുകയും പൈലറ്റ്‌ നോട്‌ altitude കൂട്ടാന്‍ ആവശ്യപെടുകയും ചെയ്തു. തുടര്ന്ന്  പൈലറ്റ്‌ പെട്ടന്നു തന്നെ altitude കൂട്ടി. ഇതാണ് യഥാർത്ഥത്തിൽ കൂട്ടിയിടിക്ക് കാരണമായത്. റേഡിയോ ഓപ്പറേറ്റര്‍ ആ പിഴവ് തിരിച്ചരിഞ്ഞില്ലരുന്നു എങ്കില്‍ ഒരുപക്ഷെ ആ അപകടം  സംബവിക്കില്ലയിരുന്നു.

             ഈ അപകട സമയത്ത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ secondary surveillance radar system ഉണ്ടായിരുന്നില്ല. ഇത് ഉണ്ടായിരുന്നെങ്കില്‍ വിമാനത്തിന്റെ altitude കണ്ടുപിടിക്കാന്‍ കഴിഞ്ഞേനെ. ഈ അപകടത്തിന് ശേഷമാണു secondary surveillance radar system ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എര്പെടുത്തുന്നത്.

കഥ പറയുന്ന ചിത്രങ്ങൾ - 3
കിസ്സിങ്ങ് സെയിലർ എന്ന പേരിൽ പ്രശസ്തമായ ഈചിത്രം, 1945 ഓഗസ്റ്റ് 14 ന് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ വച്ച് ലൈഫ് മാഗസിൻ ഫോട്ടോഗ്രാഫർ ആൽഫ്രഡ് ഐസൻസ്റ്റിഡ് പകർത്തി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കിഴടങ്ങിയതിന് ശേഷം , യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ പ്രഖ്യാപിക്കുമ്പോൾ, സന്തോഷം പങ്കുവെയ്ക്കുന്ന നാവികനും നേഴ്സുമാണ് ചിത്രത്തിൽ. പ്രതികങ്ങൾ കൊണ്ട് വർണക്കാഴ്ച തിർത്ത ഈ ചിത്രം രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കുന്നു.


കൊപിയാപോ ഖനി ദുരന്തം
വടക്കന്‍ ചിലിയിലെ  അറ്റക്കാമ മരുഭൂമിയില്‍ കൊപിയപോ എന്നാ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സന്ജോസ്  ചെമ്പ് ഖനിയില്‍ നടന്ന ദുരന്തമാണ് കൊപിയപോ ഖനി അപകടം. 121 വര്ഷം പഴക്കം ഉള്ളതായിരുന്നു ഈ ഖനി. അപകടത്തിനു 6 മാസം മുന്പ് ഉണ്ടായ ഭൂകമ്പവും സുനാമിയും ഈ അപകടത്തിനു കാരണമായതായി വിശ്വസിക്കപെടുന്നു.

ചിലിയുടെ ദീര്‍ഘകാല ചരിത്രം പരിശോധിച്ചാല്‍ ലോകത്തിലെ മുന്‍നിര ചെമ്പ് ഉല്പതകരാണ്  അവര്‍ എന്ന് മനസിലാക്കാം.ഈ മേഖലയുമായി ബന്ധപെട് ഒരുപാട് ഖനികള്‍ ചിലിയില്‍  പ്രവര്തിക്കുന്നുണ്ട്. ഏതാണ്ട് 34 ഓളം പേര്‍ വര്‍ഷവും ഖനി അപകടങ്ങളില്‍ ചിലിയില്‍ കൊല്ലപെടാറുണ്ട്. അപകടം നടന്ന പ്രസ്തുത ഖനി സാന്‍ എസ്ടബാന്‍ കമ്പനി യുടെ കീഴില്‍ ഉള്ളതാണ്. സുരക്ഷിതമല്ലാത്ത ഖനി പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി കേട്ട  കമ്പനി 2004-2010 കാലഘട്ടത്തിൽ 42 തവണ പിഴ ഒടുക്കിയിട്ടുണ്ട്. 2007 ഇല്‍ ജോലികള്‍ താല്‍കാലികമായി നിര്‍ത്തി  വയ്കേണ്ടിയും വന്നിടുണ്ട്. ജോലിക്കാരുടെ പരിവേധനങ്ങള്‍ക്ക് കമ്പനി ഒരു പ്രാധാന്യവും കൊടുത്തിരുന്നില്ല. തെക്കേ അമേരിക്ക യിലെ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നവരാണ് ചിലിയിലെ ഖനി തൊഴിലാളികള്‍. ഈ അപകടത്തെ തുര്‍ന്നു  ചിലിയിലെ ഖനി തോഴിലുകളെ സംബന്ധിച്ച ഒട്ടെരെ സംശയങ്ങള്‍ ഉയരുന്നുണ്ട്. സന്ജോസ് പോലുള്ള ഖനികള്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യപതതമൂലം കുപ്രസിദ്ധി നേടുകയും ചെയ്തിടുണ്ട്. ഈ സുരക്ഷാ പ്രശ്നങ്ങള്‍ മറികടക്കനെന്നോണം ഇവിടുത്തെ തൊഴിലാളികള്‍ക്ക് മറ്റ് ഖനികലെതിനെക്കാള്‍ 20 ശതമാനം വരെ കൂടുതല്‍ വേതനമാണ് നല്‍കിവരുന്നത്.


                       ഇവരാണ് ആ 33 പേർ


അപകടം
--------------

2010 ഓഗസ്റ്റ് 5. പതിവുപോലെ ജോലിക്കാര്‍ എല്ലാം തങ്ങളുടെ പണികളില്‍ വ്യപ്രുതരായി. 2 സംഘമായിട്ടയിരുന്നു സാധാരണ ജോലികള്‍ നടത്തിയിരുന്നത്. ഒരു സംഘം - 33 പേര്‍- ഖനിയുടെ ഉള്ളറയിലും മറ്റൊന്ന് -17 പേര്‍-  പ്രവേശനകവാടതിലും. ആ സമയം പ്രവര്‍ത്തനം നടന്നിരുന്ന ഉള്ളറ ഏകദേശം 5 kM പ്രവേശനകവാടത്തില്‍ നിന്നും ഉള്ളിലെക്കയിരുന്നു. കൂടാതെ 700 മീടര്‍ ഓളംഭൂമിക്കുള്ളിലും ആയിരുന്നു ഇത്. സമയം ഏതാണ്ട് ഉച്ചക്ക്  2 മണി കഴിഞ്ഞു. വലിയൊരു സ്ഫോടന ശബ്ധതോടുകൂടി ഖനിയുടെ ഉള്‍ഭാഗം താഴേക്ക്‌ അമര്‍ന്നിരുന്നു. പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ല. ജീവനും കയ്യില്‍ പിടിച്ച അവരെല്ലാം പുറത്തേക്ക്  ഓടി. പോടിപടലങ്ങളെല്ലാം ഒന്നടങ്ങിയപ്പോള്‍  ആണ് അവര്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. ഖനിയുടെ ഉള്ളിലേക്കുള്ള വഴി വലിയ പാരക്കൂമ്ബാരങ്ങള്‍ വീണു മുഴുവനായി അടഞ്ഞിരിക്കുന്നു. സംഭവിച്ച ദുരന്തത്തിന്റെ ആഴം അപ്പോഴാണ് അവര്‍ക്ക് മനസിലായത്.ദുരന്തത്തില്‍ വാര്‍ത്ത‍ വിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും വിച്ചെധിക്കപെട്ടു. ഉള്ളറയില്‍ ഉള്ളവര്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാനാവാത്ത അവസ്ഥ. മനസാന്നിധ്യം വീണ്ടെടുത്ത രക്ഷപെട്ട തൊഴിലാളികള്‍ എത്രയും പെട്ടെന്ന് ലോക്കല്‍ അതോരിടി യെ വിവരം അറിയിച്ചു.

അപകടത്തിനിരയായ 33 പേരും ചിലിയന്‍ വംശജര്‍ ആയിരുന്നു.  അപകടം നടന്നു നിമിഷങ്ങള്‍ക്കകം വെന്റിലെഷന്‍ സിസ്ടത്തിലെ കോണികള്‍ വഴി രക്ഷപെടാന്‍ ഇവര്‍ ഒരു വിഫല ശ്രമം നടത്തി. എന്നാല്‍ കോണികള്‍ അല്പധൂരതെക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.  തുടര്‍ന്ന് വീണ്ടും പാറ ഇടിച്ചില്‍ ഉണ്ടാവുകയും ഈ വഴിയും കൂടി പൂര്‍ണമായി തടസപെടുകയുണ്ടായി.

 ലോറന്‍സ് ഗോള്ബോന്‍ ആയിരുന്നു ചിലിയന്‍ ഖനന കാര്യാ വകുപ്പ് മന്ത്രി .ഈ സമയത്ത് അദ്ദേഹം ഇക്വഡോര്‍ ഇല്‍ ആയിരുന്നു. അപകടം അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം അപകടസ്ഥലത്തേക്ക് കുതിച്ചെത്തി. രക്ഷ പ്രവര്‍ത്തകര്‍  അഭിമുഖീകരിച്ച ആദ്യ പ്രശ്നം അപകടതിനിരയയവര്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന സംശയം ആയിരുന്നു. ആശയ വിനിമയത്തിനുള്ള എല്ലാ സാധ്യതകളും അടക്കപെട്ടതിനാല്‍ അറിയാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ വേഗം തന്നെ ഒരു രക്ഷസംഘത്തെ രൂപികരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ചെയ്തത് എമര്‍ജന്‍സി എക്സിറ്റ് കളിലേക്ക് ഒരു പാത ഉണ്ടാക്കാനായിരുന്നു. എന്നാല്‍ ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഓരോ തവണ ശ്രമിക്കുമ്പോളും പാറയിടിച്ചില്‍ മൂലം ശ്രമങ്ങള്‍ പരാജയപെട്ട്കൊണ്ടിരുന്നു.  തുടര്‍ന്ന് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി അവര്‍ ഈ തരത്തിലുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു.

ഈ സമയം ചിലിയന്‍ സര്‍ക്കരിനുനെരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് ചിലിയന്‍ പ്രസിടന്റ്റ് തന്റെ ഔദ്യോഗിക പരുപടികള്‍ മുഴുവന്‍ റദ്ധാക്കി മുഴുവന്‍ സമയം രക്ഷപ്രവര്തനതിനു നേതൃത്വം വഹിച്ചു. ചിലിയന്‍ ജനത ഒന്നാകെ  പ്രാർത്ഥനകളുമായി സാക്ഷ്യം വഹിച്ചു.  സമ്മര്‍ദം സഹിക്കാനാവാതെ ബന്ധുക്കളില്‍ ചിലര്‍ പൊട്ടികരഞ്ഞു, ചിലര്‍ ബോധരഹിതരായി. ഈ സമയം അത്രയും രക്ഷ പ്രവര്‍ത്തകര്‍ ജീവനക്കാര്‍ അകപ്പെട്ടുപോയ  സ്ഥലത്തേക്ക് ഒരു വഴി ഉണ്ടാക്കാന്‍ കഷ്ടപെടുകയായിരുന്നു. പെര്‍കുഷന്‍  ഡ്രില്ലിന്റെ സഹായത്തോടെ മുകളില്‍ നിന്നും നേരെ താഴേക്ക്‌ ഡ്രില്‍ ചെയ്യുകയാണ് ഉണ്ടായതു. എന്നാല്‍ കൃത്യമല്ലാത്ത മൈന്‍  ഷാഫ്റ്റ് മാപ് മൂലം പല ഡ്രില്ലിംഗ് കളും  ഫലം കാണാതെ പോയി. കൂടാതെ ആ ഭാഗത്തെ പാറയുടെ കാഠിന്യം ഫലപ്രദമായ  ഡ്രില്ലിംഗിനെ പ്രധിരോധിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ മുന്പോട്ട് പൊയ്കൊണ്ടിരുന്നു. തങ്ങളുടെ ഉറ്റ്വര്‍ മുഴുവന്‍ മരണത്തിന്  കീഴടങ്ങി എന്ന് തന്നെ ബന്ധുക്കള്‍ കരുതി. എല്ലാവരുടെയും പ്രതീക്ഷ നശിച്ചു. ദുരന്തം നടന്നതിന്റെ പതിനാലാം ദിവസം ജീവനക്കാര്‍ കുടുങ്ങികിടക്കുന്നു എന്നെ കരുതപെട്ടതിന്റെ അടുത്ത വരെ ഡ്രില്‍ ചെയ്തു. എന്നാല്‍ ഒരു  സൂചനയും ലഭിച്ചില്ല.

22 ഓഗസ്റ്റ് 2010 അപകടം നടന്നിട്ട് 17 നാള്‍. അവസാന ശ്രമം എന്നാ നിലയില്‍ ഒരുതവണ കൂടി ഡ്രില്‍ ചെയ്യാന്‍ തീരുമാനിച്ചു. ഏതാണ്ട് 668 മീടര്‍ എത്തിയപ്പോള്‍ Schramm T688 ഡ്രില്‍ ന്റെ 6.5 inch  ഡ്രില്‍ ബിറ്റ് ജീവനക്കാര്‍ കുടുങ്ങി കിടക്കുന്ന അറ ഭേദിച്ചു എന്ന് മെയിന്‍ ഡ്രില്ലിംഗ് ഓഫീസര്‍ ക്ക് മനസിലായി.


ഡ്രില്‍ ബിറ്റ് തിരിച്ചെടുത്ത രക്ഷാപ്രവര്‍ത്തകര്‍ സ്ഥഭ്തരായി പൊയി. അതിന്റെ അടിയില്‍ ഒരു കടലാസ്സ്‌ തുണ്ട് ഒട്ടിച്ചിരിക്കുന്നു. അതില്‍ ചുവന്ന വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു,  "Estamos bien en el refugio los 33" (We are well in the shelter , the 33 of us).  ചിലിയന്‍ പ്രസിടന്റ്റ് പത്രസമ്മേളനം വിളിച്ച കൂട്ടി.  ഈ വാചകങ്ങള്‍ ലോകത്തെ കാണിച്ചു. തങ്ങളുടെ പ്രിയപെട്ടവര്‍ ജീവനോടെ അവശേഷിക്കുന്നു എന്ന് മനസിലാക്കിയ ബന്ധുക്കള്‍ സന്തോഷത്താല്‍ മതിമറന്നു.ഖനിയിൽ നിന്നും കിട്ടിയതുണ്ട് കടലാസുമായി ചിലിയൻ പ്രസിഡന്റ് സെബാസ്ത്യൻ പിനേറേ


ജീവനക്കാര്‍ 33 പേരും ജീവനോടെ ഉണ്ടെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ഒരു അടിയന്തിര രക്ഷ പദ്ധതിക്ക് രൂപം കൊടുത്തു. ആ സംഘത്തില്‍ 3 അന്തര്‍ദേശീയ റിഗ് ഡ്രില്ലിംഗ് ടീം , ചിലിയന്‍ സര്‍ക്കാരിന്റെ എല്ലാ മന്ത്രലയങ്ങളുടെയും പ്രതിനിധികള്‍, NASA  യില്‍ നിന്നും ഉള്ള ഒരു വിദഗ്ധ സംഘം, മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനി കളില്‍ നിന്നും ഉള്ള ഒരു ഡസനോളം വിദഗ്ധര്‍ എന്നിവര്‍ ഉള്പെട്ടിരുന്നു. പ്രധാനമായും 2 പ്രധാന ധൌത്യങ്ങളായിരുന്നു അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നത്, 1, കുടുങ്ങി കിടക്കുന്നവരുടെ ശാരീരികവും മാനസികവുമായ  ആരോഗ്യം നില നിര്‍ത്തുക. 2, അവരെ സുരക്ഷിതമായി പുറത്തെത്തിക്കുക. എന്നാല്‍ അത് കരുതുന്നത് പോലെ എളുപ്പം ആയിരുന്നില്ല.

ഭൂഗര്‍ഭ നിലവറയിലെ അവസ്ഥ.
----------------------------------------------

ലുയിസ് ഉരസുഅ ആയിരുന്നു ആ 33 പേരുടെ ഡ്യൂട്ടി ഷിഫ്റ്റ്‌ സുപര്‍ വൈസര്‍. അപകടം ഉണ്ടായ ഉടന്‍ അതിന്റെ കാഠിന്യം മനസിലാക്കിയ അദ്ദേഹം മുഴുവന്‍ ജോലിക്കാരെയും വിളിച്ച കൂട്ടി സുരക്ഷിതമായ ഒരു അറ യിലേക്ക് മാറ്റി. തുടര്‍ന്ന് അതില്‍ കഴിവുറ്റ ഏതാനും പേരെ തിരഞ്ഞെടുത്ത്, തങ്ങള്‍ സ്ഥിതി ചെയ്യുന്ന അറക്ക് പുറത്തെ സ്ഥിതിഗതികള്‍ മനസിലാക്കുവാന്‍ അവരെ അയച്ചു. സാഹചര്യം മനസിലാക്കിയ അവര്‍ ആകെ തകര്‍ന്നുപോയി. പുറത്ത് കടക്കാനുള്ള എല്ലാ വാതിലുകളും അടക്കപെട്ടുകഴിഞ്ഞിരുന്നു.. ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗം പോലും പ്രവര്തിക്കുന്നുണ്ടയിരുന്നില്ല. എന്നാല്‍ മനോദൈര്യം വീണ്ടെടുത്ത ഉരസുഅ പരമാവധി സമയം ഈ അറയില്‍ ജീവനോടെ കഴിയാന്‍ വേണ്ട മാര്‍ഗങ്ങളെപറ്റി ആലോചിക്കാന്‍ തുടങ്ങി.  അങ്ങനെ അതിലെ കഴിവുറ്റ ഏതാനുംപേര്‍ക്ക് അറ യിലെ നിയന്ത്രണം അദ്ദേഹം വീതിച് കൊടുത്തു.

ഏതാണ്ട് 540 ചതുരശ്ര അടി വലുപ്പം ഉള്ളതായിരുന്നു ഈ അറ. കൂടാതെ രണ്ട് ഭാഘതെക്കും ഏതാണ്ട് 1 KM വീതം തുരങ്കങ്ങളും ഇതിന്റെ ഭാഗമായിരുന്നു.  അതുകൊണ്ട് അത്യാവശ്യം വ്യായാമങ്ങള്‍ ചെയ്യാനുള്ള സ്ഥലവും സ്വകാര്യതയും ഇവര്‍ക്ക് ലഭ്യമായി. പക്ഷെ ഗുരുതരമായ ഭക്ഷണ ധൌര്ലഭ്യത്തെ ഇവര്‍ നേരിടേണ്ടി വന്നു. റേഷന്‍ കണക്കിലാണ് എല്ലാവര്ക്കും ഭക്ഷണം വീതിചിരുന്നത്. അതുകൊണ്ട് തന്നെ ഏതാണ്ട് 8 kg യോളം ഭാരം ആണ് ഓരോരുത്തരും കുറഞ്ഞത്.  ഇവരിലെ മാരിയോ സെപുല്‍വട പറയുന്നത് ശ്രദ്ധിക്കുക. " ഞങ്ങള്‍ 33 പേരും ഒരുമിച്ച് ഒരേ മനസോടെ നില്കുന്നതിന് പരമാവധി ശ്രദ്ധിച്ചിരുന്നു. എല്ലാവതും ദിനംപ്രതി രക്ഷപെടാനുള്ള മാര്‍ഗത്തെ പറ്റി ചിന്തിക്കുകയും അതിനുള്ള സാദ്ധ്യതകള്‍ തിരയുകയും ചെയ്തുകൊണ്ടിരുന്നു.ഞങ്ങള്‍ ഒരു ടീം ആയി അത്മവിശ്വസതോട് കൂടി നിലനില്കാന്‍ നോക്കി. എന്നാല്‍ ദിനംപ്രതി എന്നോണം കൂട്ടത്തില്‍ ഒരാളുടെ എങ്കിലും മനസ്സിടിഞ്ഞ് പോകുന്നത് പതിവായിരുന്നു. എങ്കിലും ബാക്കിയുള്ളവര്‍ എല്ലാം കൂടി അയാളെ മോടിവേറ്റ് ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു.  സംഘത്തിലെ പ്രായം ഏറിയവരായിരുന്നു  ചെറുപ്പക്കാരെക്കാള്‍  മനോധൈര്യം ഉണ്ടായിരുന്നത്. അവര്‍  മറ്റുള്ളവരെക്കൂടി കൈ പിടിച്ച നടത്തി".

സംഘത്തെ കണ്ടെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഒരു വീഡിയോ ക്യാമറ അറയിലേക്ക് ഇറക്കുകയുണ്ടായി. 40 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ അത് വച്ച് ചിത്രീകരിച്ചു. അതുപ്രകാരം എല്ലാവരും ശാരീരികമായും മാനസികമായും ആരോഗ്യവന്മാരയിരുന്നു. എന്നാല്‍ എല്ലാവരും വളരെ അധികം  ഭാരക്കുറവ് നേരിടിരുന്നു.  അറയിലെ കഠിനമായ ഹ്യുമിടിടി കാരണം എല്ലാവരും വിയര്‍പ്പില്‍ കുളിച്ചയിരുന്നു ഇരുന്നത്. ചിലര്‍ സഭാകമ്പം മൂലം ക്യാമറ യിലേക്ക് മുഖം കാണിച്ചതെയില്ല.ആകെ 28 പേരാണ് ആ വീഡിയോ യില്‍ കാണാനായത്. ആകെകൂടി നോക്കിയാല്‍ എല്ലാവരും ആ സമയം പ്രത്യശഭരിതരയിരുന്നു.

സംഘത്തില്‍ നേത്രത്വം വഹിച്ചവര്‍ ഇവരായിരുന്നു

1, ലുയിസ് ഉരസുഅ (54) - ഷിഫ്റ്റ്‌ സൂപര്‍ വൈസര്‍. എല്ലാ കാര്യങ്ങളുടെയും നേതൃത്വം ഇദ് ദേഹതിനയിരുന്നു. അറയുടെ വിശദമായ മാപ് നിര്‍മിച്ച ഇദ്ദേഹം അവിടെ നിന്നും രക്ഷപ്രവര്തനതിനു വേണ്ട മര്‍ഘനിര്ധേശങ്ങള്‍ നല്‍കി.

2, ഫ്ലോരെന്ഷിയോ അവലസ്.(31) - സംഘത്തിലെ  രണ്ടാമന്‍. ഉയര്‍ന്ന ശാരീരിക മാനസിക ക്ഷമത പ്രകടിപിച്ച ഇയാള്‍ എല്ലാ കാര്യങ്ങളിലും ഉരസുഅ യെ സഹായിച്ചു. ആദ്യമായി ഘനിക്ക് പുറതെതിയ വ്യക്തി ഇദ്ദേഹമാണ്.

3, യോന്നി ബാരിയോസ് (50) - സംഘത്തിലെ ഡോക്ടര്‍ ഹൌസ് എന്ന് അറിയപെട്ട ഇദ്ദേഹം എല്ലാ ആരോഗ്യ കാര്യങ്ങളും നോക്കി. മുന്പ് നേടിയിരുന്ന 6 മാസത്തെ പ്രഥമ ശിശ്രുഷ പരിശീലനമായിരുന്നു ഏക കൈമുതല്‍.

4, മാരിയോ ഗോമസ് (63) - സംഘത്തിലെ പ്രായം ഏറിയ ആള്‍.മതപരമായ നേത്രത്വം എറെടുത് കൌണ്സിലിംഗ് നല്കിപോന്നു.

5, ജോസ് ഹെന്രികാസ് (54) -  ഡെയിലി പ്രയര്‍ നെ നേത്രത്വം നല്‍കി.

6, മാരിയോ സെപുല്‍വട (40) - എപ്പോളും ഉര്ജ്ജസ്വലനായ ഇദ്ദേഹം ബാകി എല്ലാവര്ക്കും ഒരു പ്രചോദനം ആയിരുന്നു. താന്‍ ആയിരിക്കുന്ന ഇടം തമാശകള്‍ കൊണ്ട് നിറക്കാന്‍ അസാമാന്യ പാടവം.

7, ഏറിയല്‍ ടികൊന (29) - കമ്യൂണിക്കേഷൻ വിദഗ്ധൻ . രക്ഷപ്രവര്തകരുമായി ആശയവിനിമയത്തില്‍ പ്രധാന പങ്ക് വഹിച്ചു.

 തുടര്‍ന് രക്ഷ പ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ രൂപികരിക്കാന്‍ തുടക്കം കുറിച്ചു. രക്ഷ പ്രവര്ടകര്‍ക്ക് മുന്‍പിലുള്ള പ്രധാന പ്രധിബന്ധം ആഴവും പാറയുടെകടുപ്പവും ആയിരുന്നു. മുകളില്‍ 24 മണിക്കുറും എല്ലാ സംവിധാനങ്ങലോടുകുടിയ മെഡിക്കല്‍ ടീം  ക്യാമ്പ് ചെയ്തു.  ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എല്ലാവര്ക്കു സ്ഥിരമായി 5% ഡെക്സ്ട്രോസ് സ്ഥിരമായി നല്‍കി പോന്നു. രക്ഷ പദ്ധതികള്‍ ആദ്യം തന്നെ അറയില്‍ കുടുങ്ങി പോയവര്‍ക്ക് വിവരിച് കൊടുത്തു. ഏതാണ്ട് ഡിസംബര്‍ ഓടുകൂടി മാത്രമേ പുറതെത്താന്‍ പറ്റു എന്ന് ആദ്യമേ അവരെ ബോധ്യപെടുത്തി. മാനസികമായ ആരോഗ്യം നിലനിര്‍ത്താന്‍ രക്ഷ സംഘം സധാ ജഗരൂകരായിരുന്നു. സാനിടേഷൻ ആയിരുന്നു തുടര്‍ന്ന് അഭിമുഘീകരിച്ച പ്രധാന പ്രശ്നം.  ചിലി ആരോഘ്യ വകുപ്പ് മന്ത്രി ഇങ്ങനെ പറഞ്ഞു, "ബഹിരാകാശ സഞ്ചരികളുടെതിനു തുല്യമായ സാഹചര്യമാണ് ഇവിടെ.  അവര്‍ ഒരു പേടകത്തില്‍ മാസങ്ങള്‍ ചിലവഴിക്കും പോലെ" തുടര്‍ന് അമേരിക്കയോട് അഭ്യര്ധിച്ചതിന്റെ ഫലമായി നാസ യില്‍ നിന്നും ഒരു വിധഘ്ധ ടീമിനെ രക്ഷപ്രവര്തനതിനായി അമേരിക്ക വിടുകൊടുത്തു.

 മതപരമായ വശം.
-----------------------------

മൈനെര്സില്‍ ഏതാണ്ട് എല്ലാവരും റോമന്‍ കാത്തോലിക് വിഭാഗക്കാരായിരുന്നു. അവര്‍ ആവശ്യപെടതിന്‍ പ്രകാരം അന്നത്തെ മാര്‍പ്പാപ്പ ബെനദിക്റ്റ് പതിനാറാമന്‍ എല്ലാവര്ക്കും വെഞ്ചരിച്ച കൊന്ത കൊടുത്തയച്ചു. കൂടത്തില്‍ ഒരാള്‍ മാരിയോ സിപുല്‍വട ഇങ്ങനെ പറഞ്ഞു " ഞാന്‍ ദൈവതോടോപ്പമാണ്. എന്നാല്‍ കൂടെ സാത്താനും ഉണ്ട്. എങ്കിലും ദൈവം എന്നെ കൈവിടില്ല. സെപ്ടംബര്‍ 8 ലെ ബ്രിട്ടീഷ്‌ ന്യൂസ്‌ പേപ്പര്‍ ഡെയിലി മെയില്‍ ഇല്‍ ഇങ്ങനെ പറയുന്നു, ആഴമേറിയതും അടിയുരച്ചതുമായ ദൈവ വിശ്വാസമാണ്  ഇത്രയും ദുര്‍ഘട സാഹചര്യങ്ങളെ മറികടക്കാന്‍ ഇവര്‍ക്ക് കരുത്തായത്".

രക്ഷ പദ്ധതി.
-------------------

3 പദ്ധതികല്‍ക്കയിരുന്നു രക്ഷാപ്രവര്‍ത്തകര്‍ രൂപം നല്‍കിയത്.ഉപരിതലത്തില്‍ നിന്നും പാറ  തുരന്നു അറയില്‍ പ്രവേശിക്കാനായിരുന്നു പ്ലാന്‍.

Plan A  - The  strata 95 ( 702 meter targeted depth at 90 degree)

Plan B - The schramm T130 XD ( 638 meter targeted depth at 82 degree)

Plan C - The Rig 421 Drill (597 meter target depth at 85 degree)

ഇതില്‍ പ്ലാന്‍ B ആണ് ആദ്യം വിജയം അണിഞ്ഞത്. ഏതാണ്ട് സെപ്തംബര്‍ 5 ഓടുകൂടി ഇത് അറയില്‍ എത്തി. തുടര്ന് ഡ്രില്‍ ഹോള്‍ വലുതാക്കുകയും, വശങ്ങള്‍ ഇടിയാതെ സംരക്ഷിക്കുന്ന പ്രവര്തിയും ആയിരുന്നു നടന്നത്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം അതിവേഗം തരണം ചെയ്യാനായി.  രാപകല്‍ ഭേദമില്ലാതെ 24 മണികൂരും നടന്ന പണികളിലൂടെ മണിക്കൂറില്‍ ഏതാണ്ട് 500 കിലോയോളം പാറയായിരുന്നു നീ ക്കം ചെയ്തിരുന്നത്.

 അതെ സമയം രക്ഷപ്രവര്തനത്തില്‍ ആളുകളെ മുകളില്‍ എത്തിക്കനായിട്ട് ഒരു പേടകം രൂപകല്‍പന ചെയ്യുന്ന തിരക്കിലായിരുന്നു ചിലിയന്‍ നേവി. അതിന് അമേരിക്കയുടെ നാസയുടെയും സഹായം അവര്‍ക്ക് ലഭിച്ചു. ഫീനിക്സ് എന്ന് പേരിട്ട  53 cm വ്യാസം ഉണ്ടായിരുന്ന ഈ സ്റ്റീല്‍ പേടകത്തില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ടായിരുന്നു.


                           ഫിനിക്സ് പേടകം


ഓപറേഷന്‍ സെന്റ്‌ ലോറന്‍സ്.
----------------------------------------------

ഖനി തൊഴിലാളികളുടെ മദ്യസ്ഥനായ സെന്റ് ലോറൻസിന്റെ പേരാണ് രക്ഷാ പദ്ധതിക്ക് നൽകിയത് . ഒക്ടോബര്‍ 12 പ്രാദേശിക സമയം വൈകിട്ട് 7 മണി. ഖനി മനുഷ്യരെ രക്ഷപെടുത്താനായി ഫീനിക്സ് എന്ന് അറിയപെട്ട ആ പേടകം ഒരു രക്ഷ പ്രവര്തകനെയും കൊണ്ട് അഗധതയിലെക്ക് നൂഴ്ന്നിറങ്ങി.  ചിലിയന്‍ ജനത മുഴുവന്‍ ശ്വാസം അടക്കി കാത്തിരുന്ന്.  ലോകം മുഴുവനുമുള്ള ന്യൂസ്‌ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം നടത്തി.  എതാണ്ട് 12 മിനിറ്റ് കൊണ്ട് പേടകം ഖനിയിലെ ആ അറയില്‍ എത്തി.  പേടകത്തില്‍ നിന്നും പുറത്തിറങ്ങിയ രക്ഷ പ്രവര്‍ത്തകന്‍  തയാറായി നിന്ന ആദ്യത്തെ ആളെ പെടകതിനുല്ലിലാക്കി നിര്‍ദേശങ്ങള്‍ കൊടുത്തു. തുടര്‍ന്ന് മുകളിലേക്ക് സഞ്ചാരം ആരംഭിച്ച ഫീനിക്സ് 14 മിനിട് കൊണ്ട് പുറതെത്തി.  പുറത്ത് കാത്തുനിന്ന ജനങ്ങള്‍ ആഹ്ലധാരവങ്ങലോടെ അവരെ സ്വീകരിച്ചു. ചിലിയിലെ പള്ളിമണികള്‍ ഒന്നാകെ കൂട്ടത്തോടെ മുഴങ്ങി. ചിലര്‍ സന്തോഷം കൊണ്ട് പൊട്ടികരഞ്ഞു. ചിലിയന്‍ പ്രസിടന്റ്റ്  സെബാസ്ട്യൻപിനെരയും ഭാര്യയും ബൊളിവിയന്‍ പ്രസിഡന്റും ഈ അസുലഭ ദൃശ്യം കാണാന്‍  അപ്പോള്‍ അവിടെ സന്നിഹിതരായിരുന്നു. അങ്ങനെ ഏതാണ്ട് 21 മണിക്കൂര്‍ കൊണ്ട് ആകെ ഉള്ള 33 പേരെയും ഫീനിക്സ്‌  പുരതെതിച്ചു. തുടര്‍ന്ന് എല്ലാവരെയും 4 ഹെലികൊപ്ടരുകളിലായി 60 കിലോമീറ്റര്‍ അകലെയുള്ള കൊപിയപോ ഹോസ്പിറ്റലിലെക്ക് മാറ്റുകയുണ്ടായി .2 പേര്‍ക്ക് ചില ഡെന്റല്‍ ഇന്ഫെക്ഷൻ അല്ലാതെ വേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു . അത്യാവശ്യം ചില സൈകൊ ളജി ക്കൽ കൗൺസലിംഗിനു ശേഷം എല്ലാവരെയും വീടുകളിലേക്ക് പോകാന്‍ അനുവധിച്ചു.

അങ്ങനെ 69 ദിവസത്തെ ഖനീവാസത്തിന് ശുഭകരമായ പര്യവസാനമായി. ലോകചരിത്രത്തിലെ ഏറ്റവും  വലിയ ഖനീ രക്ഷപ്രവർത്തനമായി ഇത് കണക്കാക്കുന്നു.


ആനയെ മറിച്ചിട്ട ഉറുമ്പ് അഥവാ ഉപഗ്രഹത്തെ വീഴ്ത്തിയ കുഞ്ഞന്‍ സ്ക്രു


ഒരു ഉറുമ്പിനു ആനയെ മറിച്ചിടാന്‍ പറ്റുമോ? വെറും പത്തിലൊന്ന് ഡോളര്‍ മാത്രം വില വരുന്ന ഒരു സ്ക്രു 770 ലക്ഷം ഡോളര്‍ വിലയുള്ള ഒരു കാലാവസ്ഥ ഉപഗ്രഹത്തെ കൊന്നു എന്ന് കേട്ടപ്പോഴാണ് ഈ ചോദ്യം മനസിലേക്ക് ഓടി വന്നത്. അമേരിക്കയുടെ NOAA-13 എന്ന ഉപഗ്രഹതിനാണ് ഈ ദുര്ഗ്തി സംഭവിച്ചത്. അവരുടെ National oceanic and atmospharic administration  ന്റെതയിരുന്നു ഈ ഉപഗ്രഹം.

                  1993 ആഗസ്റ്റ്‌ 9 ആയിരുന്നു ഈ ഉപഗ്രഹത്തെ ഭ്രമണ പദത്തില്‍ എത്തിച്ചത്. അന്തരീക്ഷത്തിലെ മേഘപടലത്തെയും താപനിലയെയും മറ്റും പറ്റി പഠിക്കുകയായിരുന്നു ഉപഗ്രഹത്തിന്റെ ലക്‌ഷ്യം. അമേരിക്കയുടെ മാത്രം അല്ല ബ്രിട്ടന്റെയും ഫ്രാന്സിന്റെയും കൂടി ഉപകരണങ്ങള്‍ ഉപഗ്രഹത്തില്‍ ഉണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ സൌര പാനല്‍ വൈദ്യുതി നിര്മിച്ചുനല്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ ഉപഗ്രഹത്തിന്റെ ബാറ്ററി ചാര്ജ് ചെയ്യാന്‍ കഴിഞ്ഞില്ല. ബാറ്ററി യുടെ ശക്തി ചോര്ന്നതതോടെ ഉപകരണങ്ങളെല്ലാം പ്രവര്തിക്കാതായി. അതിനാല്‍ വെറും 12 ദിവസങ്ങള്‍ മാത്രമേ ഉപഗ്രഹം പ്രവര്തിച്ചുള്ളു.

                        ഈ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അമേരിക്കന്‍ സർക്കാർ ഒരു വിധഗ്ദ്ധസമിതിയെ നിയോഗിച്ചു. അവരാണ് പ്രതി ഒരു കുഞ്ഞന്‍ സ്ക്രു ആണെന്ന് കണ്ടുപിടിച്ചത്. 30 mm മാത്രം നീളമുള്ള ഒരു സ്ക്രു. ഓര്ക്കുക 30 സെന്ടിമീടര്‍ അല്ല 30 മില്ലി മീടര്‍. അത്ര ചെറുത്‌. പക്ഷെ ആ സ്ക്രുവിന് വേണ്ടതില്‍ അല്പം നീളം കൂടിപോയി. ഏതാനും മില്ലിമീറ്റര്‍. അതുണ്ടാക്കിയപ്പോള്‍ ഉണ്ടായ ഒരു ചെറിയ പിശക്. പക്ഷെ ആ ചെറിയ തെറ്റ് വലിയ ഒരു ധുരന്തമുണ്ടാക്കി. അത് വൈദ്യുത ലൈനില്‍ ഉണ്ടായിരുന്ന ഒരു ഇന്സുലേഷന്‍  തുളച്ച് ഷോര്ട്ട്  സർക്യൂട്ട് ഉണ്ടാക്കി. അതാണ് സോളാര്‍ പാനലിനു ബാറ്ററി ചാര്ജ് ചെയ്യാനാവാതെ പോയത്.

                ഉപഗ്രഹം നിര്മിച്ച കമ്പനി ഉൽപാധനത്തില്‍ കാണിക്കേണ്ട അച്ചടക്കം കാണിച്ചില്ല എന്ന് വിദഗ്ധര്‍ കണ്ടെത്തി. കിറുകിര്ത്യമായി ഓരോ ഭാഗവും നിര്മിക്കെണ്ടതാണ്. നിര്മിച്ചഭാഗങ്ങള്‍ പല പ്രാവശ്യം പരിശോധിച്ച്  കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തെണ്ടതുമാണ്. കമ്പനി അതൊന്നും ചെയ്തില്ല. ഷോര്ട്ട്  സര്കുട്ട് ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്കരുതലോന്നും കമ്പനി എടുത്തില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തി.

          ഇതേ മാതൃകയിലുള്ള മറ്റോരു ഉപഗ്രഹവും ആ സമയം തയ്യാരയിട്ടുണ്ടായിരുന്നു.  1994 ഡിസംബര്‍ 4 ന് വിക്ഷേപിക്കാന്‍ തയ്യരകിയിരുന്ന ആ ഉപഗ്രഹത്തിലും ഇതേ തകരാര്‍ ഉണ്ടെന്ന് അന്വേഷകര്‍ കണ്ടുപിടിച്ചു. പക്ഷെ ഇനി ഷോര്ട്ട് സര്കുട്ട് ഉണ്ടാകാതിരിക്കാന്‍ വേണ്ടത്ര ശക്തമായ ഇന്സുലേഷന്‍ ഉപഗ്രഹതിലുണ്ട് എന്ന് കമ്പനി അറിയിച്ചു.

           ഈ സംഭവം ബഹിരാകാശ ഗവേഷണ രംഗത്ത്‌ പ്രവര്തിക്കുന്നവരുടെയൊക്കെ  കണ്ണ് തുറപ്പിക്കേണ്ടതാണ്. തെറ്റുകള്‍ ചെറുതകാം. പക്ഷെ അവ തെറ്റുകള്‍ തന്നെയാണ്. ശാസ്ത്ര രംഗത്ത് അവയുണ്ടാക്കുന്ന ദുരന്തങ്ങള്‍ ഭീകരങ്ങളുമാകാം. പരീക്ഷണം, നിരീക്ഷണം, നിഗമനം, വീണ്ടും പരീക്ഷണം. നിരന്തരമായ നിരീക്ഷണം. തെറ്റുകള്‍ പറ്റില്ലെന്ന് 100 ശതമാനം ഉറപ്പാക്കണം. ഇങ്ങനെ നിരന്തരമായി നൂറുകണക്കിന് വിദഗ്ദ്ധര്‍ തികഞ്ഞ ഏകാഗ്രതയോടെ പ്രവര്തികുംബോഴാണ് ഇതുപോലുള്ള പദ്ധതികള്‍ വിജയമണിയുന്നത്. ജാഗ്രത കുറഞ്ഞാല്‍ ദയനീയ പരാജയവും ഉണ്ടാകാം. അവരുണ്ടാക്കുന്ന സ്ക്രു വിനു നീളം കുറയാം, അല്ലേല്‍ കൂടാം. അപ്പോള്‍ റോക്കറ്റ് തലകുത്തി വീഴും. കൂടെ രാജ്യവും.


കമ്പി ഇല്ലാ കമ്പി, അഥവാ വയർലെസ്സ് ടെലിഗ്രഫി. - വാര്ത്ത വിനിമയ മേഘലയില്‍ വിസ്ഫോടനവും അതിന്റെ പിതൃത്വതില്‍ ആശയകുഴപ്പവും സൃഷ്‌ടിച്ച കണ്ടെത്തല്‍.
   ഇലെക്ട്രോ മഗ്നെടിക് തരംഗങ്ങള്‍  പ്രയോജനപെടുത്തി  ശബ്ദ പ്രക്ഷേപണതിനുള്ള ആദ്യത്തെ ഉപാധിയായിരുന്നു റേഡിയോ. അതിന്റെ പ്രാചീന രൂപമായിരുന്നു കമ്പിയില്ലാ കമ്പി. മോഴ്സ് കോഡ് വഴി ഇലെക്ട്രോ മഗ്നെടിക് വേവ്സ്നെ കടത്തിവിടുകയായിരുന്നു അന്ന് ചെയ്തിരുന്നത്. നടപ്പിലായ ആദ്യത്തെ ഭൂഗണ്ടാന്തര കമ്പിയില്ല കമ്പി പ്രക്ഷേപണം നടന്നത് 1901 ഡിസംബര്‍  12 നു  ആയിരുന്നു. ഇന്ഗ്ലണ്ടില്‍ നിന്നും കാനഡയിലെക്ക് ഒരു വയർലെസ്സ് സന്ദേശംഅയച്ചത് ഇറ്റലികാരനായ ഗുഗ്ലില്മോ മർകോണി ആയിരുന്നു. അതിനും വര്ഷങ്ങള്ക് മുന്പ് പലരും ചെറു ദൂരത്തേക്കു സന്ദേശങ്ങള്‍ അയച്ചിരുന്നു.

          കമ്പിയില്ലാകമ്പിയുടെ കണ്ടുപിടുതത്തില്‍ ഒട്ടേറെ പ്രഗല്ഭ ശാസ്ത്രജ്ഞന്മാര്‍ ഉള്പെട്ടിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് പ്രധാനമായും 3 പേരുകളാണ്. ഗുഗ്ലില്മോ മർക്കോണി. ജെ. സി. ബോസ്, നിക്കോള ടെസ്ല എന്നിവരാണ്‌ അവർ.

1, ഗുഗ്ലില്മോ മര്കോണി.
------------------------------------------------
ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ ചരിത്രത്തില്‍ ഒട്ടേറെ കോലാഹലം ഉണ്ടാക്കിയ കണ്ടുപിടുത്തം ആയിരുന്നു വയർലെസ്സ് ടെലിഗ്രഫി . ആദ്യമായി വിജയകരമായ ഭൂഗണ്ടാന്തര പരീക്ഷണം നടത്തിയത് ഇദ്ദേഹം ആയിരുന്നു. 1874 ജൂലൈ 20  നു  ഇറ്റലി യിലാണ് മര്കോനി ജനിച്ചത്‌. സമ്പന്ന കുടുംബത്തില്‍ പിറന്ന മര്കോനി പ്രൈവറ്റ് ട്യൂഷന്‍ വഴിയാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്തിയക്കിയത്.  പിന്നീട് യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ തോറ്റതിനാല്‍ വീട്ടിലിരുന്നു തന്നെ ആ ചെറുപ്പക്കാരന്‍ പഠിച്ചു.സയന്സില്‍ വലിയ താല്പര്യം ആയിരുന്നു. എഡിസന്‍ ആയിരുന്നു ആവേശം. അങ്ങനെ ഏകദേശം 20  വയസു മാത്രം ഉള്ളപ്പോള്‍ വൈദ്യുത കാന്തിക തരംഗങ്ങളെ പറ്റി ഗവേഷണം തുടങ്ങി.അങ്ങനെയാണ് അദ്ദേഹം കമ്പിയില്ല കമ്പി കണ്ടുപിടിക്കുന്നത്. അതിന് ഇറ്റലി യില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അതിനാല്‍ അദ്ദേഹം ഇന്ഗ്ലണ്ടിലെക്ക് പോയി.അവിടുത്തെ തപാല്‍ വിദഗ്ധര്‍ മര്കൊനിയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം മനസിലാക്കി. ആവേശോജ്ജ്വല സ്വീകരണമാണ് അവിടെ നിന്നും ലഭിച്ചത്. 1896 ഇല്‍ 6 കിലോമിടര്‍ ദൂരത്തേക്ക് സന്ദേശം അയക്കാന്‍ മാര്കോണി ക്ക് കഴിഞ്ഞു.അങ്ങനെ ഇന്ഗ്ലണ്ടില്‍ അദ്ദേഹത്തിന് പെറ്റന്റും ലഭിച്ചു. 1897  ഇല്‍ ഇംഗ്ലണ്ടില്‍ ആദ്യത്തെ വയര്ലെസ്സ് ടെലെഗ്രഫ് സ്റ്റേഷന്‍ സ്ഥാപിച്ചു. 1901  ഇല്‍ മര്കോനി യുടെ ഏറ്റവും പ്രസിദ്ധമായ പ്രദര്ശ്നം ഇന്ഗ്ലണ്ടില്‍ നടന്നു. ഒരു സന്ദേശം ഇന്ഗ്ലണ്ടില്‍ നിന്നും കാനഡയിലേക്ക് അയച്ചു. അങ്ങനെ അത്ലന്റിക് കടലും കടന്ന് ആദ്യത്തെ വയര്ലെസ്സ് സന്ദേശം ഭൂഗണ്ടാന്തര യാത്ര നടത്തി. മോഴ്സ് കൊഡ് വഴിയാണ് അദ്ദേഹം സന്ദേശം അയച്ചത്. അതോടെ മര്കൊനിയുടെ ഉപകരണം പ്രചാരം നേടി. കടലില്‍ മുങ്ങുന്ന കപ്പലില്‍ നിന്നും സന്ദേശ വിനിമയത്തിന് ഇത് ഉപയോഗിക്കാമെന്ന് തെളിഞ്ഞു. ടൈറ്റാനിക് ഇല്‍ നിന്നും അതുപോലുള്ള അപകടങ്ങളില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ കഴിഞ്ഞത് വയര്ലസ്സ് വഴി ആയിരുന്നു. അങ്ങനെ മാര്കോണി ലോക പ്രശസ്തനായി.     1909 ഇല്‍ മാര്കോണി ഈ കണ്ടുപിടുത്തത്തിന്റെ പേരില്‍ നോബല്‍ സമ്മാനവും നേടി.

 2,   നികോള ടെസ്ല

വൈദ്യുതി യുമായി ബന്ധപെട്ട പ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയ സെര്ബിയന്‍ എഞ്ചിനീയര്‍ ആയിരുന്നു നികോള ടെസ്ല. 1856 ഇല്‍ ഇന്നത്തെ സെര്ബിയ യില്‍ ജനിച്ച അദ്ദേഹം ഓസ്ട്രിയന്‍ പൌരനായിരുന്നു. തുടർന്ന് അമേരികയിലെക് കുടിയേറുകയും അവിടുത്തെ പൌരത്വം നേടുകയും ചെയ്തു.   വൈദ്യുതി യുടെ  വ്യവസായികൊപയോഗത്തിന്  പ്രധാന സംഭാവനകള്‍ നല്കിയ അദ്ദേഹം ഭൂമിയില്‍ വെളിച്ചം വിതറിയ വ്യക്തി എന്നും അറിയപ്പെടുന്നു. ടെസ്ല യുടെ പേറ്റന്റ്‌ കളും സൈദ്ധാന്തിക  ഗവേഷണങ്ങളുമാണ് ഇന്നത്തെ പ്രത്യവര്തിധാര വൈധ്യുതോപകരനങ്ങല്ക് അടിസ്ഥാനം. അദ്ധേഹത്തിന്റെ AC മോട്ടോര്‍ കണ്ടുപിടുത്തം രണ്ടാം വ്യാവസായിക വിപ്ലവത്തിന് വഴി തെളിച്ചു.

     ഗുഗ്ലിയെല്മോ മാര്കാണി ആണ് പൊതുവേ റേഡിയോ യുടെ ഉപജ്ഞതവായി പ്രചരിപിക്കപെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടുതതിന്മേലുള്ള പ്രധാന പേറ്റന്റ്‌ ഇപ്പോള്‍ നിലവിലുള്ളത് ടെസ്ല യുടെ പേരിലാണ്. 1895 ഇല്‍ 80 km ദൂരെ വരെ റേഡിയോ സന്ദേശം അയക്കാനുള്ള ടെസ്ല യുടെ ഒരു പദ്ധതി ഒരു തീപിടുത്തത്തെ തുടര്ന്ന്  മുടങ്ങുകയുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്ഷം 6 km ദൂരേയ്ക് സന്ദേശം അയക്കാന്‍ മാര്കോണി ക്ക് കഴിഞ്ഞു. അങ്ങനെ ലോകത്തില്‍ ഈ കണ്ടുപിടുത്തത്തിന്റെ പേരില്‍ നല്കപെടുന്ന ആദ്യത്തെ പേറ്റന്റ്‌ ഇന്ഗ്ലണ്ടില്‍ മാര്കോണി കൈപറ്റുകയുണ്ടായി. എന്നാല്‍ ഈ കണ്ടുപിടുത്തം ടെസ്ല കോയില്‍ എന്നാ ടെസ്ല യുടെ തന്നെ കണ്ടുപിടുതത്തെ ആശ്രയിച്ചാണ്‌ നിലനിന്നിരുന്നത്. അതിനാല്‍ അമേരിക യില്‍ ഇതുമായി ബന്ധപെട് മാര്കോണി നല്കിയ പേറ്റന്റ്‌ അപേക്ഷ നിരസികപെട്ടു. 3 വര്ഷങ്ങള്ക്കു ശേഷം മാര്കോണി യുടെ നിരന്തര ശ്രമങ്ങളെ തുടരന് ഈ പേറ്റന്റ്‌ അദ്ദേഹം നേടിയെടുത്തു. അങ്ങനെ 1909 ഇല്‍ ഈ കണ്ടുപിടുത്തത്തിന് മാര്‍കോണി നോബല് സമ്മാനവും നേടി. ഇത് ടെസ്ല യില്‍ വാശി ഉണ്ടാക്കുകയും മാര്കോണി യുമായി ഒരു നിയമ യുദ്ധത്തിനെ ഇറങ്ങി പുരപെടുകയും ചെയ്തു. തുടര്ന്ന് നടന്ന രാഷ്ട്രീയ നിയമ കോലാഹലങ്ങളെ തുടര്ന് അമേരിക്കന്‍ സുപ്രീം കോടതി 1943 ഇല്‍ ടെസ്ല യെത്തന്നെ ഈ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതവായി അംഗീകരിച്ചു.

 3,  ജഗതീഷ് ചന്ദ്ര ബോസ്

ഭൌതീക ശാസ്ത്രത്തിനും സസ്യ ശാസ്ത്രത്തിനും മികച്ച സംഭാവനകള്‍ നല്കി യ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു J C ബോസ്. ബംഗാളിലെ മുന്ഷീ ഗന്ജ്ജ് ജില്ലയില്‍ 1858 ലാണ് അദ്ദേഹം ജനിച്ചത്‌. കൊല്ക്കത്ത യിലെ ബോസ് ഇന്സ്റ്റി റ്റ്യൂട്ട് ന്റെ സ്ഥാപകനാണ് അദ്ദേഹം. സസ്യങ്ങള്ക്ക്  ജീവനുണ്ടെന്നു തെളിയിച്ച ഈ മഹാ പ്രതിഭ റേഡിയോ ശാസ്ത്രത്തിലും തന്റെതായ മുദ്ര  പതിപ്പിച്ചു.

റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കാനുള്ള വളരെ മെച്ചപ്പെട്ട ഒരു ഡിറ്റ്ക്റ്റര്‍ -Mercury coherer with a telephone- ബോസ് കണ്ടുപിടിച്ചു. 1899 ഇല്‍ ബോസ് തന്റെ കണ്ടുപിടുത്തം ലണ്ടന്‍ റോയല്‍ സൊസൈറ്റി യില്‍ അവതരിപിച്ചു. പ്രോസിഡിങ്ങ്സ് ഓഫ് റോയല്‍ സൊസൈറ്റി യില്‍ ആ വര്ഷം തന്നെ അതു  പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വര്ഷം അവസാനത്തോടെയാണ് മാര്കോണി അത്ലാന്റികിനു പുറത്തേക്ക് സന്ദേശം അയക്കാനുള്ള പ്രവര്തനം രഹസ്യമായി തുടങ്ങിയത്. ബോസിന്റെ ഈ ഉപകരണം ഇല്ലായിരുന്നെങ്കില്‍ അക്കാലത്തു മാര്കോണിക്ക് അത്ര അകലേക്ക്‌ സന്ദേശം എത്തിക്കാന്‍ കഴിയുമായിരുന്നില്ല. മാര്കോണി പക്ഷെ ബോസിന്റെ ഉപകരണത്തെ പറ്റി ആരോടും പറഞ്ഞില്ല.

      ഈ ശാസ്ത്ര രംഗത്ത് ബോസിന്റെ പാണ്ടിത്യം മർക്കോനിയുടെതിനെക്കാള്‍ വളരേ കൂടുതലായിരുന്നു. എന്നാല്‍ ബോസ് ഒരിക്കലും പേറ്റന്റ്‌ ചെയ്യുന്നതില്‍ വിശ്വസിച്ചില്ല. യുരോപിലെ വൻ കിട കമ്പനികള്‍ ബോസിനെ അതിനു  നിര്ബന്ധിചിട്ടും അദ്ദേഹം അത് ചെയ്തില്ല. അങ്ങനെ വിശാലമായ മനസ്ഥിതിയും അന്ഗീകരതിനുള്ള തല്പര്യമില്ലയ്മയും മൂലം  ബോസിന് വയര്ലെിസ്സ് ടെലെഗ്രഫി രംഗത്ത് പേരെടുക്കാന്‍ കഴിഞ്ഞില്ല.

    വാസ്തവത്തില്‍ എല്ലാ കണ്ടുപിടുത്തങ്ങല്ക് പിന്നിലും അനേകരുടെ സംഭാവനകള്‍ ഉണ്ട്. അനേകം ആള്കാര്‍ വര്ഷങ്ങള്‍ ഉറക്കം കളഞ്ഞ നേടിയെടുത്തവയാണ് നാമിന്നു അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍. വയര്ലെടസ്സ് ടെലെഗ്രഫിക് പിന്നിലും അങ്ങനെ പലരുണ്ട്. അതില്‍ 3 പേരെ മാത്രമാണ് മുകളില്‍ പരാമർശിച്ചിരികുന്നത്. അതില്‍ മാര്കോണി തന്റെ വൈധഗ്ത്യം  വേണ്ട വിധം ഉപയോഗിച്ച് പേരും പ്രശസ്തിയും അന്ഗീകാരവും പണവും  നേടിയെടുത്തു. എന്നാല്‍ ദൌർഭാഗ്യം മൂലം ടെസ്ലക്ക് അത് സാധിച്ചില്ല. അദ്ദേഹം ജീവിചിരുന്നപോള്‍ തന്റെ  ഭ്രമകല്പനകള്‍ മൂലം വെറും ഭ്രാന്തനായാണ്‌ നാട്ടുകാര്‍ കണകാക്കിയിരുന്നത്. എന്നാല്‍ ബോസാവട്ടെ ഒരിക്കലും  ഒരു കച്ചവടക്കരനയിരുന്നില്ല. ശാസ്ത്ര ലോകത്തെ ഒരു മഹര്ഷി ആയിരുന്നു അദ്ദേഹം. മഹര്ഷിമാര്ക് സാധാരണ പട്ടും വളയും കിട്ടാറില്ലല്ലോ....

2015, നവംബർ 18, ബുധനാഴ്‌ച

കഥ പറയുന്ന ചിത്രങ്ങൾ - 2


അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റ് ആയ ജോ ഡോണൽ 1945 സെപ്റ്റംബർ ൽ നാഗസാക്കിയിൽ വച്ച് പകർത്തിയ ചിത്രം. അണുബോംബ് സ്ഫോടനത്തിൽ കൊല്ലപെട്ട തന്റെ സഹോദരനെയും ചുമലിലേറ്റി ശ്മശാനത്തിൽ ദഹിപ്പിക്കാൻ കാത്തു നിൽക്കുന്ന ഒരു ജപ്പാൻ ബാലനാണ് ചിതത്തിൽ. യുദ്ധത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട്, സ്വന്തമെന്ന് പറയാൻ ഒരു പേരു പോലും ബാക്കി ഇല്ലാതെ, അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപെടുന്ന നഷ്ട ബാല്യങ്ങളുടെ ദൈന്യതയുടെ നേർക്കാഴ്ച. തന്റെ കുഞ്ഞനുജന്റെ മൃതദേഹവും വഹിച്ച്, നഗ്നപാദനായ് കിലോമീറ്ററുകൾ താണ്ടി വന്ന  ഈ ബാലൻ, ചോര വാർന്ന് കട്ടപിടിച്ച തന്റെ കിഴ് ചുണ്ടും കടിച്ച് പിടിച്ച് നിർനിമേഷനായി നോക്കി നിന്നു. ഒടുവിൽ അസ്തമയ സൂര്യ നൊപ്പം എരിഞ്ഞsങ്ങുന്ന ചിതയിലേക്ക് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ എങ്ങോ പോയ് മറഞ്ഞു.

കഥ പറയുന്ന ചിത്രങ്ങൾ - 1ഗൾഫ് യുദ്ധത്തിന്റെ സമയത്ത് ഇറാക്കിലെ ബാഗ്ദാദിൽ നിന്നും അമേരിക്കൻ ഫോട്ടോഗ്രാഫറായ കെന്നത്ത് ജറക്ക് പകർത്തിയ പ്രശസ്തമായ ചിത്രം. 1991 ഫെബ്രുവരി 28നാണ് അദ് ദേഹം ഇത് പകർത്തിയത്. കത്തിയെരിഞ്ഞിരുന്ന ട്രക്കിൽ നിന്നും വിൻഡ്ഷീൽഡിൽ അളളി പിടിച്ച് പുറത്ത് കടക്കാൻ ശ്രമിക്ക് പരാജയ പെട്ട് കത്തിയെരിഞ്ഞ ഒരു സൈനികനാണ് ചിത്രത്തിൽ. യുദ്ധത്തിൽ സൈനികർ അനുഭവിക്കുന്ന യാതനകൾ ലോകത്തിന് മുൻപിലേക്ക് കൊണ്ട് വന്ന് ലോകത്തിന്റെ കണ്ണു നിർ ഏറ്റുവാങ്ങിയ ചിത്രം. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സാധാരണക്കാരെ മാത്രമേ എല്ലാവരും ഗൗനിക്കാറുള്ളു. എന്നാൽ അതിനു
മപ്പുറം സ്വന്തം ജീവിതം മറന്നും നാടിനു വേണ്ടി പോരാടുന്ന സൈനികരെ നാമൊന്നും കണക്കാക്കാറില്ല. നമ്മുടെയൊക്കെ സുരക്ഷക്ക് വേണ്ടി ജീവിതം ഹോമിച്ച സൈനികരുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുൻപിൽ ഒരു പിടി അശ്രുപുഷ്പങ്ങൾ സമർപ്പിക്കുന്നു.