2015, നവംബർ 19, വ്യാഴാഴ്‌ച

ആനയെ മറിച്ചിട്ട ഉറുമ്പ് അഥവാ ഉപഗ്രഹത്തെ വീഴ്ത്തിയ കുഞ്ഞന്‍ സ്ക്രു


ഒരു ഉറുമ്പിനു ആനയെ മറിച്ചിടാന്‍ പറ്റുമോ? വെറും പത്തിലൊന്ന് ഡോളര്‍ മാത്രം വില വരുന്ന ഒരു സ്ക്രു 770 ലക്ഷം ഡോളര്‍ വിലയുള്ള ഒരു കാലാവസ്ഥ ഉപഗ്രഹത്തെ കൊന്നു എന്ന് കേട്ടപ്പോഴാണ് ഈ ചോദ്യം മനസിലേക്ക് ഓടി വന്നത്. അമേരിക്കയുടെ NOAA-13 എന്ന ഉപഗ്രഹതിനാണ് ഈ ദുര്ഗ്തി സംഭവിച്ചത്. അവരുടെ National oceanic and atmospharic administration  ന്റെതയിരുന്നു ഈ ഉപഗ്രഹം.

                  1993 ആഗസ്റ്റ്‌ 9 ആയിരുന്നു ഈ ഉപഗ്രഹത്തെ ഭ്രമണ പദത്തില്‍ എത്തിച്ചത്. അന്തരീക്ഷത്തിലെ മേഘപടലത്തെയും താപനിലയെയും മറ്റും പറ്റി പഠിക്കുകയായിരുന്നു ഉപഗ്രഹത്തിന്റെ ലക്‌ഷ്യം. അമേരിക്കയുടെ മാത്രം അല്ല ബ്രിട്ടന്റെയും ഫ്രാന്സിന്റെയും കൂടി ഉപകരണങ്ങള്‍ ഉപഗ്രഹത്തില്‍ ഉണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ സൌര പാനല്‍ വൈദ്യുതി നിര്മിച്ചുനല്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ ഉപഗ്രഹത്തിന്റെ ബാറ്ററി ചാര്ജ് ചെയ്യാന്‍ കഴിഞ്ഞില്ല. ബാറ്ററി യുടെ ശക്തി ചോര്ന്നതതോടെ ഉപകരണങ്ങളെല്ലാം പ്രവര്തിക്കാതായി. അതിനാല്‍ വെറും 12 ദിവസങ്ങള്‍ മാത്രമേ ഉപഗ്രഹം പ്രവര്തിച്ചുള്ളു.

                        ഈ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അമേരിക്കന്‍ സർക്കാർ ഒരു വിധഗ്ദ്ധസമിതിയെ നിയോഗിച്ചു. അവരാണ് പ്രതി ഒരു കുഞ്ഞന്‍ സ്ക്രു ആണെന്ന് കണ്ടുപിടിച്ചത്. 30 mm മാത്രം നീളമുള്ള ഒരു സ്ക്രു. ഓര്ക്കുക 30 സെന്ടിമീടര്‍ അല്ല 30 മില്ലി മീടര്‍. അത്ര ചെറുത്‌. പക്ഷെ ആ സ്ക്രുവിന് വേണ്ടതില്‍ അല്പം നീളം കൂടിപോയി. ഏതാനും മില്ലിമീറ്റര്‍. അതുണ്ടാക്കിയപ്പോള്‍ ഉണ്ടായ ഒരു ചെറിയ പിശക്. പക്ഷെ ആ ചെറിയ തെറ്റ് വലിയ ഒരു ധുരന്തമുണ്ടാക്കി. അത് വൈദ്യുത ലൈനില്‍ ഉണ്ടായിരുന്ന ഒരു ഇന്സുലേഷന്‍  തുളച്ച് ഷോര്ട്ട്  സർക്യൂട്ട് ഉണ്ടാക്കി. അതാണ് സോളാര്‍ പാനലിനു ബാറ്ററി ചാര്ജ് ചെയ്യാനാവാതെ പോയത്.

                ഉപഗ്രഹം നിര്മിച്ച കമ്പനി ഉൽപാധനത്തില്‍ കാണിക്കേണ്ട അച്ചടക്കം കാണിച്ചില്ല എന്ന് വിദഗ്ധര്‍ കണ്ടെത്തി. കിറുകിര്ത്യമായി ഓരോ ഭാഗവും നിര്മിക്കെണ്ടതാണ്. നിര്മിച്ചഭാഗങ്ങള്‍ പല പ്രാവശ്യം പരിശോധിച്ച്  കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തെണ്ടതുമാണ്. കമ്പനി അതൊന്നും ചെയ്തില്ല. ഷോര്ട്ട്  സര്കുട്ട് ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്കരുതലോന്നും കമ്പനി എടുത്തില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തി.

          ഇതേ മാതൃകയിലുള്ള മറ്റോരു ഉപഗ്രഹവും ആ സമയം തയ്യാരയിട്ടുണ്ടായിരുന്നു.  1994 ഡിസംബര്‍ 4 ന് വിക്ഷേപിക്കാന്‍ തയ്യരകിയിരുന്ന ആ ഉപഗ്രഹത്തിലും ഇതേ തകരാര്‍ ഉണ്ടെന്ന് അന്വേഷകര്‍ കണ്ടുപിടിച്ചു. പക്ഷെ ഇനി ഷോര്ട്ട് സര്കുട്ട് ഉണ്ടാകാതിരിക്കാന്‍ വേണ്ടത്ര ശക്തമായ ഇന്സുലേഷന്‍ ഉപഗ്രഹതിലുണ്ട് എന്ന് കമ്പനി അറിയിച്ചു.

           ഈ സംഭവം ബഹിരാകാശ ഗവേഷണ രംഗത്ത്‌ പ്രവര്തിക്കുന്നവരുടെയൊക്കെ  കണ്ണ് തുറപ്പിക്കേണ്ടതാണ്. തെറ്റുകള്‍ ചെറുതകാം. പക്ഷെ അവ തെറ്റുകള്‍ തന്നെയാണ്. ശാസ്ത്ര രംഗത്ത് അവയുണ്ടാക്കുന്ന ദുരന്തങ്ങള്‍ ഭീകരങ്ങളുമാകാം. പരീക്ഷണം, നിരീക്ഷണം, നിഗമനം, വീണ്ടും പരീക്ഷണം. നിരന്തരമായ നിരീക്ഷണം. തെറ്റുകള്‍ പറ്റില്ലെന്ന് 100 ശതമാനം ഉറപ്പാക്കണം. ഇങ്ങനെ നിരന്തരമായി നൂറുകണക്കിന് വിദഗ്ദ്ധര്‍ തികഞ്ഞ ഏകാഗ്രതയോടെ പ്രവര്തികുംബോഴാണ് ഇതുപോലുള്ള പദ്ധതികള്‍ വിജയമണിയുന്നത്. ജാഗ്രത കുറഞ്ഞാല്‍ ദയനീയ പരാജയവും ഉണ്ടാകാം. അവരുണ്ടാക്കുന്ന സ്ക്രു വിനു നീളം കുറയാം, അല്ലേല്‍ കൂടാം. അപ്പോള്‍ റോക്കറ്റ് തലകുത്തി വീഴും. കൂടെ രാജ്യവും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ