2016, ഏപ്രിൽ 5, ചൊവ്വാഴ്ച

ടാസ്മാനിയൻ ഭീമൻ ഞണ്ട് !!!



ചിത്രത്തിൽ കാണുന്നത് ഞണ്ടിന്റെ മാതൃക ഒരാൾ എടുത്ത് പിടിച്ചിരിക്കുന്നതല്ല, ഒരു ഞണ്ട് തന്നെയാണ്. തെക്കൻ ഓസ്‌ത്രേലിയയുടെ തീരങ്ങളോട് ചേർന്ന് കാണപ്പെടുന്ന ടാസ്മാനിൻ ജയന്റ് ക്രാബ് ആണ് കക്ഷി. Queen crab എന്നും Giant southern crab എന്നും ഓക്കെ ഇത് അറിയപ്പെടുന്നു. വലുപ്പത്തിന്റെ കാര്യത്തിൽ ഞണ്ടുകളിലെ ഭീമന്മാരാണിവ. 13 കിലോ വരെ ഭാരം വയ്ക്കുന്ന ഇവയ്ക് 46cm വരെ നീളവും ഉണ്ടാകും. പെൺ ഞണ്ടുകളെ അപേക്ഷിച്ച് ആണ് ഞണ്ടുകൾക്കായിരിക്കും വലുപ്പകൂടുതൽ. ജൂൺ, ജൂലൈ മാസങ്ങളിൽ ആണ് ഇവയുടെ പ്രജനനം.

Animal bridges / Ecoduct

Animal bridges / Ecoduct
*********************************
അമേരിക്കയിലെ ന്യൂ ജേഴ്സി യില്‍ ഉള്ള ഒരു Animal bridge ആണ് ചിത്രത്തില്

മനുഷ്യരുടെ സഞ്ചാരആവശ്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്തന്നെ നിര്‍മിക്കുന്ന നിര്മിതികലാണ് സാധാരണ പാലങ്ങള്‍ എന്ന് അറിയപ്പെടുന്നത്. എന്നാല്‍ മൃഗങ്ങള്‍ പാലങ്ങള്‍ നിര്മിക്കാരുണ്ടോ? അതുമല്ലെങ്കില്‍ മൃഗങ്ങള്ക്കുവേണ്ടി മാത്രംആയി മനുഷ്യര്‍ പാലങ്ങള്‍ നിര്മിചിടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. ലോകത്താകമാനം ഏതാണ്ട് പതിനൊന്നോളം പ്രധാനപ്പെട്ട അനിമല്‍ ബ്രിട്ജെസ് ഉം 3000 ഓളം ചെറുകിട പാതകളും നമുക്ക്കാണാന്‍സാധിക്കും. വന്യ മൃഗങ്ങളുടെ സഞ്ചാരപാതയില്‍ വലിയ ഹൈവേ കളും റെയില്‍ പാതകളും മറ്റും വരുമ്പോളാണ് സാധാരണ ഇത്തരം പാലങ്ങള്‍ നിര്‍മിക്കുന്നത്. അതുവഴി വന്യ മൃഗങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വഴിഒരുങ്ങുന്നു.
Wildlife overpass in Banff National Park, Canada

ആഗോളവ്യാപകമായി വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മനുഷ്യരില്‍ നിന്നുംആണ്. അവയുടെ സ്വാഭാവികമായ അവാസവ്യവസ്ഥിതിക്ക് ഏറ്റവും കൂടുതല്‍ നശീകരണം വരുതിവൈക്കുന്നതും മനുഷ്യര്‍തന്നെ.. നേരിട്ടുള്ള വേട്ടയാടലും മറ്റും കഴിഞ്ഞാല്‍ വന്യ മൃഗങ്ങളുടെ ജീവനെടുക്കുന്നതില്‍മുന്‍പന്തിയില്‍ ഉള്ളത് വാഹനങ്ങളാണ്. വാഹനങ്ങളുമായുള്ള കൂട്ടിയിടിയുടെ ഫലമായി ലക്ഷകണക്കിന് മൃഗങ്ങള്ക്കാന് വര്‍ഷംതോറും ജീവന്‍ നഷ്ടപെടുന്നത്. മനുഷ്യര്‍ക്കുണ്ടാകുന്ന ജീവഹാനിയും നാശനഷ്ടങ്ങളും വേറെ. അമേരിക്കയിലെ കണക്കുകള്‍ പ്രകാരം അവിടെ ഒരു വര്‍ഷം 8 ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് വാഹനങ്ങളുടെ മൃഗങ്ങലുമയുള്ള കൂടിയിടി മൂലം സംഭവിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് അനിമല്‍ ബ്രിഡ്ജസ് ന്റെ പ്രസക്തി വര്ധികുന്നത്.

E314 in Belgium

ലോകത്തിലെ ആദ്യത്തെ അനിമല്‍ ബ്രിഡ്ജസ് 1950 ഇല്‍ ഫ്രാന്‍സിലാണ് നിര്‍മിച്ചത്.തുടര്‍ന്നിങ്ങോട്റ്റ് പല രാജ്യങ്ങളും ഇതിന്റെ പ്രാധാന്യം മനസിലാക്കുകയും ഇതുപോലുള്ള നിര്മിതികലുമായി മുന്പോട്ട് പോകുകയും ചെയ്തു. അത്തരത്തില്‍ എടുത്ത് പറയേണ്ട ഒരു രാജ്യമാണ് നെതര്ലണ്ട്സ്. വനപ്രധേശങ്ങള്‍ക്കും മറ്റുംഅടുത്തുകൂടെ പോകുന്ന ഹൈവേ കള്‍ക്ക് കുറുകെ ഒരുപാട് അനിമല്‍ ബ്രിഡ്ജസ് ഇപ്പോള്‍ തന്നെ പണി തീര്തിടുണ്ട്. പലതിന്റെയും നിര്‍മാണം പുരോഗമിച്ചുകൊണ്ടും ഇരിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും വലിയഒന്നിന് ഏതാണ്ട് 800 മീടര്‍ ഓളം നീളം ഉണ്ട്. നേതാര്ലണ്ട്സിലെ ക്രൈലോ യിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഈ മേഘലയില്‍ വളരെ മുന്നേറ്റം ഉണ്ടാക്കിയ രാജ്യങ്ങളാണ് കാനഡയും അമേരിക്കയും. അമേരിക്കയില്‍ മാത്രം ഏതാണ്ട് 1000 ഓളം പാതകള്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടക്ക്അവര്‍ നിര്മിചിടുണ്ട്. വിര്‍ജിനിയ ഡിപര്റ്റ്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ന്റെ പഠനങ്ങള്‍ പ്രകാരം ഏതാണ്ട് 10% ഓളം അപകടങ്ങള്‍ ഈ പാതകള്‍ വഴി കുറക്കാന്‍ സാധിചിടുണ്ട്.
Banff National Park, Alberta, Canada

ഇന്ത്യയിലേക്ക് വരുമ്പോള്‍ ആദ്യത്തെ ecoduct വരന്‍ പോകുന്നത് മധ്യപ്രദേശിലാണ്. ഖവാസ റുക്കാട് സെക്ഷനിലെ കാന്ഹ- പെന്ച്ച കോറിഡോറില്‍ കൂടി കടന്നുപോകുന്ന NH 7നു കുറുകെ ആയിരിക്കും ഇത്. ഇവിടെ ഒരു പാലം പണിയാന്‍ National highway authority of India തത്വത്തില്‍ തീരുമാനിചിടുണ്ട്. ഗ്രീന്‍ ട്രൈബ്യുനല് ന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. നമ്മുടെ കോഴിക്കോട് മൈസൂര്‍ പാതയിലെ രാത്രി യാത്ര നിരോധനം ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. അവിടെ Ecoduct നും Animal Bridge നും മറ്റും വേണ്ടി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നും ഫലപ്രപ്തിയിലെക്ക് എത്തിയിരുന്നില്ല.
Borkeled, Netherlands

സൈക്ലോൺ ബി (Zyklon-B)- നാസി കോൺസെൻട്രഷൻ ക്യാമ്പ്കളിൽ ഉപയോഗിച്ച വിഷവാതകം !!!

സൈക്ലോൺ ബി (Zyklon-B)- നാസി കോൺസെൻട്രഷൻ ക്യാമ്പ്കളിൽ ഉപയോഗിച്ച വിഷവാതകം !!!
============================================================================



പേര് കേട്ട് വല്ല ചുഴലിക്കാറ്റോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. രണ്ടാം ലോകമഹായുദ്ധത്തിൽ, ഹിറ്ലർ യഹൂദകൂട്ടക്കൊലകൾക്കായി നിർമിച്ച ഗ്യാസ് ചേംബേറുകളിൽ ഉപയോഗിച്ചിരുന്ന വിഷവാതകമായിരുന്നു Gift gas എന്ന Zyklon-B. സയനൈഡ് ബേസ്ഡ് പേസ്റ്റിസൈഡ് ആയ ഇത് ഹൈഡ്രജൻ സയനൈഡ് ഇൽ നിന്നുമാണ് ജർമൻ ശാസ്ത്രജ്ഞർരൂപപ്പെടുത്തിയത്. 1920 കളിൽ ആയിരുന്നു ഇത്. വെറും 70 മില്ലിഗ്രാം zyklon b ഉണ്ടെങ്കിൽ 68 കിലോ ഭാരമുള്ള ഒരു മനുഷ്യനെ വെറും 2 മിനിറ്റ് കൊണ്ട് കൊല്ലാൻ സാധിക്കുമായിരുന്നു. ഓഷ്വിറ്സിലെയും മറ്റ് കോൺസെൻട്രഷൻ ക്യാമ്പുകളിലെയും ഗ്യാസ്ചേംമ്പറുകളിൽ ലോഡ് കണക്കിന് zyklon b ആണ് ഉപയോഗിച്ചത്. തെറ്റിദ്ധരിപ്പിച്ചും വശീകരിച്ചും മർദ്ദനങ്ങൾക്കിറയാക്കിയും കൊണ്ടുവന്ന യഹൂദർ ഈയാംപാറ്റ കളെപോലെ ഗ്യാസ് ചേമ്പറുകളിൽ മരിച്ചുവീണു. യുദ്ധാനന്തരം നടന്ന ന്യൂറമ്പർഗ് വിചാരണയിൽ zyklon b യുടെ ഒഴിഞ്ഞ കാനുകൾ വലിയ പങ്ക് വഹിച്ചിരുന്നു.

തൂക്കിലേറിയ പന്നി.




മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കൊലപാതകവും വധശിക്ഷയും. ചരിത്രം പരിശോധിച്ചാല്‍ പലവിധത്തിലുള്ള കൊലപാതകങ്ങളും വധശിക്ഷകളും കാണുവാന്‍ സാധിക്കും. എന്നാല്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് 1386 ഇല്‍ ഫ്രാന്‍‌സില്‍ നടന്ന സംഭവം. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടി പ്രവിശ്യയിലെ ഫാലേസ് എന്നാ സ്ഥലത്ത് ജനുവരി 9 നു ആണ് ഇത് നടക്കുന്നത്. ഇവിടെ തൂക്കിലെട്ടപെട്ടത് മനുഷ്യനായിരുന്നില്ല, ഒരു പന്നി ആയിരുന്നു!!!! 3 വയസ് പ്രായമുള്ള ഒരു പെണ്പന്നി.
ജോന്നറ്റ് ലെ മകോന്‍ എന്ന സ്ത്രീയുടെ കുട്ടിയുടെ കൊലപാതകമാണ് ഈ പന്നിയില്‍ ആരോപിക്കപെട്ട കുറ്റം. 3 മാസം മാത്രം പ്രായമുള്ള ഈ കുട്ടിയുടെ മുഖം പന്നി കടിച്ചെടുത്തു. തുടര്‍ന്ന് ആ മുറിവുകള്‍ മൂലം കുട്ടി കൊല്ലപ്പെട്ടു. ഒട്ടും താമസിയാതെ പന്നി അറസ്റ്റ് ചെയ്യപെട്ടു. കേസ് കോടതിയില്‍ എത്തി. ഒപ്പം പന്നിയും. ഗംഭീരമായ ഒരു വിചാരണയും നടന്നു. തുടര്‍ന്ന് സംശയലേശമന്യേ കുറ്റം തെളിയിക്കപെട്ടു.കൊലക്കുറ്റം തെളിഞ്ഞതോടെ കൊലപാതകിയായ പന്നിക്ക് ജഡ്ജി ശിക്ഷയും വിധിച്ചു. വധശിക്ഷ !!!!!!
അങ്ങനെ പന്നി കൊലക്കളത്തിലെക്ക് ആനയിക്കപെട്ടു. മനുഷ്യന് സമാനമായ വേഷങ്ങളും പന്നിയെ അണിയിച്ചിരുന്നു. ഫലേസിലെ തിരക്കേറിയ ഒരു തെരുവിലാണ് കഴുമരം ഒരുക്കിയത്. രെഗ്നോഡ് റിഗോറ്റ് ആയിരുന്നു ആരാച്ചാര്‍. നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി 1386 ജനുവരി 9 നു പന്നിയുടെ വധശിക്ഷ നടപ്പാക്കി. അങ്ങനെ 3 വയസ് പ്രായം ഉണ്ടായിരുന്ന ആ പെണ്പന്നി ചരിത്രത്തിലേക്ക് നടന്നുകയറി, അഥവാ തൂങ്ങി കയറി

2016, ഏപ്രിൽ 2, ശനിയാഴ്‌ച

മേരി സെലെസ്ടി: നാവികചരിത്രത്തിലെ ദുരൂഹത ഉണര്‍ത്തുന്ന അധ്യായം.





1872 ഡിസംബര്‍ 4. 

അത്ലന്റിക് സമുദ്രത്തിലെ അസോരാസ് ദ്വീപിനടുത്ത് കൂടെ നീങ്ങുകയായിരുന്നു കനേഡിയന്‍ ചരക്കുകപ്പലായ ഡി ഗാര്‍ഷ്യ. സാധാരണപോലെ വിരസമായ ഒരുദിനം . നാവികരെ സംബന്ധിച്ച് കലണ്ടറില്‍ ദിവസങ്ങള്‍ മാറുന്നത് അവര്‍ അറിയറുപോലും ഇല്ല. അതുപോലൊരു ദിവസമായിരുന്നു അന്നും. എന്നാല്‍ നാവികച്ചരിത്രത്തിലെ ഏറ്റവും ദുരൂഹത ഉണര്‍ത്തുന്ന ഒരു കാഴ്ചക്കാണ് തങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് അവര്‍ ചിന്ധിച്ചതെയില്ല. അന്ന് കപ്പലിന്റെ ചുക്കാന്‍ എറെടുത്ത അമരക്കാരന്‍ അങ്ങ് ദൂരെ ഒരു കപ്പല്‍ പോകുന്നത്ശ്രദ്ധയില്‍ പെറ്റു. കുറച്ചുകൂടി അടുതെതിയപ്പോള്‍ ആണ് ആകപ്പല്‍ നീങ്ങുന്നില്ല എന്ന് എന്ന്അയാള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ അയാള്‍ കാപ്ടനെ വിവരം അറിയിച്ചു. ക്യാപ്ടനുംകൂടി വന്നു അവര്‍ ആ കപ്പലിനെ കുറച്ചുകൂടി നിരീക്ഷിച്ചു. മേരി സെലെസ്ടി എന്ന കപ്പലായിരുന്നു അത്. ക്യാപ്ടന്റെ ഒരു സുഹൃതുകൂടിയയിരുന്നു മേരിസെലെസ്ടി യിലെ ക്യാപ്ടന്‍. നീങ്ങുകയോ നങ്കൂരം ഇടുകയോ ചെയ്യാതിരുന്ന ആ കപ്പല്‍ തിരമാലക്കൊപ്പം ആടിക്കളിച്ചുകൊണ്ടിരുന്നു. മനുഷ്യവാസം ഉള്ളതിന്റെ യാതൊരു ലക്ഷണങ്ങളും അവര്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിഞ്ഞില്ല. കാറ്റിനനുസരിച്ച് അലസമായി പായ്വഞ്ചികള്‍ ആടിക്കൊണ്ടിരുന്നു.

മേരിസെലെസ്ടി കൊള്ളക്കാരുടെ കൈകളില്‍ അകപ്പെട്ടു എന്ന നിഗമനത്തില്‍ ക്യാപ്റ്റന്‍എത്തി. അങ്ങനെയെങ്കില്‍ അവര്‍ കപ്പലില്‍ മറഞ്ഞിരിക്കുകയവണം. അതുകൊണ്ട് കപ്പലിനടുതെക്ക് ചെല്ലാന്‍ ക്യാപ്ടന്‍ ഭയപ്പെട്ടു. ഒരു കപ്പല്‍ തട്ടിയെടുത്ത കടല്കൊല്ലക്കാര്‍ മറ്റു കപ്പലുകളെ ആക്രമിക്കാനായി ഇങ്ങനെ പതുങ്ങി ഇരിക്കാറുണ്ട്. എങ്കിലും തന്റെ സുഹ്രത്ത് ക്യാപ്ടന്‍ ആയുള്ള ആ കപ്പല്‍ ഉപേക്ഷിച്ചു പോരാനും ക്യാപ്ടന് മനസ്സുവന്നില്ല. അവസാനം കപ്പല്‍ കുറച്ചുകൂടി നേരം നിരീക്ഷിക്കാന്‍ അവര്‍ തീരുമാനത്തിലെത്തി. മണിക്കൂറുകള്‍ നിരീക്ഷിച്ചിട്ടും യാതൊരുവിധ പ്രതികരണങ്ങളും മേരി സെലെസ്ടി യില്‍നിന്നും ഉണ്ടായില്ല. അവസാനം മേരി സെലെസ്ടി യില്‍ചെന്ന് പരിശോധിക്കാന്‍ ക്യാപ്ടന്‍ തീരുമാനിച്ചു. അങ്ങനെ ഒരു ചെറിയ ലൈഫ് ബോട്ടില്‍ അവര്‍ മേരി സെലെസ്ടി ലക്ഷ്യമാക്കി നീങ്ങി.

മേരി സെലെസ്ടി യില്‍ എത്തിയ അവര്‍ അത്ഭുതസ്തഭ്ധരായി നിന്നുപോയി. കാരണം അതില്‍ ഒരു മനുഷ്യന് പോലും ഉണ്ടായിരുന്നില്ല. കപ്പലിലെ ഒരു സാധനം പോലും മോഷ്ടിക്കപ്പെട്ടിരുന്നില്ല. കൂടാതെ നാവികരുടെ പേര്‍സണല്‍ വസ്തുക്കള്‍ എല്ലാം അതുപോലെ തന്നെ കാണപ്പെട്ടു. ഏതാണ്ട് 6 മാസത്തേക്കുള്ള ഭക്ഷണ പദാർഥ്തങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു. ഡെക്കില്‍ മൂന്നരയടിയോളം വെള്ളം നിറഞ്ഞുകിടന്നിരുന്നു. കപ്പലിന്റെ രേഖകളൊന്നും കാണാനുണ്ടായിരുന്നില്ല, എന്നാല്‍ ക്യാപ്ടന്റെ ലോഗ് ബുക്ക് യാഥാസ്ഥാനത്തുണ്ടായിരുന്നു. കപ്പലിന്റെ ചരക്ക്നിറക്കുന്നപ്രധാന അറ സീല്‍ ചെയ്യപെട്ടിരുന്നു. അതിനോടചേര്‍ന്നുള്ള ഉപഅറ തുറന്നും കാണപെട്ടു. എന്നാല്‍ അവരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു, കപ്പലിലെ ഏക ലൈഫ് ബോട്ട് കാണാനില്ല. കൂടാതെ ദൂരം അളക്കാനും മറ്റും ഉപയോഗിക്കുന്ന സക്സ്ടണ്ടും മറൈന്‍ ക്രോനോമീടരും നഷ്ടപെട്ടിരുന്നു.ക്ലോക്ക് നിശ്ചലമായും വടക്കുനോക്കിയന്ത്രം തകര്‍ന്നും കപ്പലില്‍അവശേഷിച്ചിരുന്നു.

തുടര്‍ന്ന് കപ്പലിന്റെ ഉള്ളറകളില്‍ നിരീക്ഷണം നടത്തിയ അവര്‍ കപ്പലിലെ ചരക്ക് അല്കഹോള്‍ ആയിരുന്നുഎന്ന് മനസിലാക്കി. ആകെ 1701 വീപ്പകലാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവയില്‍ 9 എണ്ണം ശൂന്യമായിരുന്നു. കപ്പലില്‍ ആകമാനം നിരീക്ഷണം നടത്തിയ അവര്‍ക്ക് ഒരു മല്‍പിടുത്തം നടന്നതിന്റെ യാതൊരുവിധ തെളിവുകളും ലഭിച്ചില്ല. മികവാറും സാധനങ്ങള്‍ യഥാസ്ഥാനം അവശേഷിച്ചിരുന്നു. പരിഭ്രാന്തരായ നാവികര്‍ ഉടന്‍തന്നെ മേരി സെലെസ്ടി യില്‍ നിന്നും ഡീ ഗര്ഷിയ യിലേക്ക് തിരിച്ചുപോയി.

മേരി സെലെസ്ടി.
------------------------

107 അടി നീളമുള്ള ഒരു പായ്കപ്പലായിരുന്നു മേരി സെലെസ്ടി. 1861ഇല്‍ നിര്‍മിച്ച ഇതിന്റെ ആദ്യ പേര് ആമസോണ്‍ എന്നായിരുന്നു. 1867 ഇല്‍ പുതുക്കിപണിത ഈ കപ്പലിന് 1868 ഇല്‍ ആണ് മേരിസെലെസ്ടി എന്ന് നാമകരണം നടത്തിയത്. ക്യാപ്ടന്‍ ബെഞ്ചമിന്‍ ബ്രിഗ് ആയിരുന്നു അപകടസമയതെ ക്യാപ്ടന്‍. കൂടാതെ പരിചയ സമ്പന്നരായ 7 നാവികരും അദ്ദേഹതോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്ടന്റെ ഭാര്യയും ഏകമകളും അവസാനയാത്രയില്‍ അദ്ദേഹതിനോപ്പം ഉണ്ടായിരുന്നു. 1872 നവംബര്‍ 7 നു സ്റെടന്‍ ദ്വീപില്‍ നിന്നും ഇറ്റ്‌ലി യിലെക്കയിരുന്നു കപ്പലിന്റെ ദുരൂഹത നിറഞ്ഞ ആ യാത്ര.

നിഗമനങ്ങള്‍.
------------------

1- കടല്‍കൊള്ളക്കാരുടെ ആക്രമണം.-

കപ്പല്‍ കടല്കൊള്ളക്കാരുടെ കയ്യില്‍ അകപ്പെട്ട് നാവികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ജഡം കടലില്‍ എറിഞ്ഞു. മറ്റൊരു കപ്പല്‍ കണ്ടപ്പോള്‍ കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുരക്ഷപെട്ടു.

എതിര്‍ വാദം- കപ്പലില്‍ ഒരു ബലപ്രയോഗം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. കൂടാതെ വിലപിടിപ്പുള്ള ഒന്നുംതന്നെ നഷ്ടപെട്ടിട്ടുംഇല്ല.

2- ഡീഗാര്‍ഷ്യ കപ്പലിലെ കാപ്ടനും നാവികരും കൂടി മേരി സെലെസ്ടി യിലെ നാവികരെ വകവരുത്തി. തുടര്‍ന്ന്അവര്‍ കപ്പല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു.

എതിര്‍ വാദം.- 2 കപ്പലിലെയും കാപ്ടന്മാര്‍ സുഹൃത്തുക്കളായിരുന്നു. കൂടാതെ ഒരു ബലപ്രയോഗം നടന്നതിന്റെ യാതൊരു തെളിവും കപ്പലില്‍ ഉണ്ടായിരുന്നില്ല.

3- നാവികരുടെ കലാപം -. നാവികര്‍ കാപ്ടനെതിരെ കലാപം നടത്തുകയും എല്ലാവരും കൊല്ലപെടുകയും ചെയ്തു.

എതിര്‍വാദം.- കപ്പല്‍ഈസമയം തീരത്തുനിന്നും ഏകദേശം 600 മൈല്‍ അകലെയായിരുന്നു. ആ ഒരു സാഹചര്യത്തില്‍ നാവികര്‍ ഒരു കലാപത്തിനു ശ്രമിക്കില്ല. മാത്രമല്ല നാവികരും കാപ്ടനും നല്ല ബന്ധത്തില്‍ ആയിരുന്നു.

4- മോശം കാലാവസ്ഥ- കൊടുങ്കറ്റിലോ തിരയിലോ നാവികര്‍മുഴുവന്‍ കടലിലേക്ക് എടുത്തെറിയപ്പെട്ടു.

എതിര്‍ വാദം.- ഈ ദിവസങ്ങളില്‍ ആ ഭാഗത്ത് നല്ല കാലാവസ്ഥയായിരുന്നു.

5- കടല്‍ക്ഷോഭം കണ്ട് ഭയന്ന നാവികര്‍ ലൈഫ് ബോട്ടില്‍ രക്ഷപെടാന്‍നോക്കി. എന്നാല്‍ ലൈഫ് ബോട്ട് മുങ്ങി എല്ലാവരും മരിച്ചു.

എതിര്‍വാദം.- ആസമയത്ത് ആ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടില്ല.

6- കപ്പലിന്റെ അറയിലെ അല്കഹോള്‍ വീപ്പകള്‍ ലീക്ക് ചെയ്യുകയും അതില്‍ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ക്യാപ്ടന്‍ രക്ഷപെടാനായി ലൈഫ് ബോടില്‍ നാവികരോടൊപ്പം കയറി. എന്നാല്‍നിര്‍ഭാഗ്യവശാല്‍ ബോട്ട് മുങ്ങി എല്ലാവരും കൊല്ലപെട്ടു.

എതിര്‍വാദം- ഒരു പൊട്ടിത്തെറി ഉണ്ടായിട്ടില്ല. മാത്രമല്ല വീപ്പകള്‍ ലീക്ക് ചെയ്തതായി കാണാനുമില്ല.

വാദങ്ങളും മറുവാധങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും മേരി സെലെസ്ടി എന്ന ചരക്കുകപ്പലിലെ ആ 10 നാവികര്‍ ഇന്നും നാവിക ചരിത്രത്തിലെ നിഗൂഡതയായി അവശേഷിക്കുന്നു.

സമുദ്രത്തിനടിയിൽ വച്ച് നെഞ്ചിൽ കത്തി കുത്തിയിറക്കി ആത്മഹത്യചെയ്ത മനുഷ്യൻ




ഗുഹയുടെ കവാടം


2002 സെപ്റ്റംബർ 10. 9.30 AM

ക്രോയേഷ്യ യുടെ പൊഗണിക്ക തീരതിനടുത്തുള്ള സമുദ്രന്തർ ഗുഹ. ചെക് റിപ്പബ്ലിക്കിൽ നിന്നും ഉള്ള 3 പേരടങ്ങിയ സ്‌ക്യൂബ ഡൈവിംഗ് സംഗം ഡൈവിങ്ങിനായുള്ള തയാറെടുപ്പിലാണ്. 15 ലിറ്റർ സിലിണ്ടറിൽ 200 ബാർ പ്രഷർ ഓക്സിജനുമായി ആദ്യത്തെ ആൾ ഡൈവ് ചെയ്തു.

ക്രൊയേഷ്യൻ തീരത്തെ കുപ്രസിദ്ധമായ ഈ ഗുഹ അനേകം അപകടങ്ങൾക്ക് വേദി ആയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 8 മീറ്റർ അടിയിലാണ് ഗുഹകവാടം. ആദ്യം കുറച്ച് ദൂരം ഏതാണ്ട് ഫണൽ ആകൃതിയിലാണ്. തുടർന്ന് പെട്ടന്ന് വിസ്താരം കൂടുന്ന ഗുഹക്ക് വീണ്ടും 2 അറകൾ കൂടി ഉണ്ട്. ഏറ്റവും കൂടിയ ആഴം 54.1 മീറ്റർ ആയിരുന്നു.

സമയം 11.00 AM

ഡൈവ് ചെയ്ത ആൾ തിരിച്ചെത്താനുള്ള സമയം പിന്നിട്ടുകൊണ്ടിരിക്കുന്നു. തിരിച് വരുന്നതയുള്ള ഒരു അടയാളവും കാണാനില്ല. കൂടെ ഉണ്ടായിരുന്ന 2 പേരും ഡൈവിങ്ങിൽ അതിവിദഗ്‌ധർ അല്ലാതിരുന്നതിനാൽ അവർ ആ ഗുഹായിലേക്ക് ഇറങ്ങാൻ ശ്രമിച്ചതുമില്ല. അവസാനം 3 മണിക്കൂറിന് ശേഷം, 12.30PM ന് അവർ പൊഗണിക്ക തീരത്തിലെ സപ്ലിട് പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു.

കൺട്രോൾ റൂമിൽ നിന്നും 2 പോലീസ് ഡൈവിങ് വിദഗ്ദ്ധർ അടങ്ങിയ സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. തുടർന്ന് 2 പോലീസ് ഡൈവർ മാരും ആ ഗുഹക്കകത്തേക്ക് ഊളിയിട്ടിറങ്ങി.

എന്നാൽ അവരെയും കാത്തിരുന്നത് ആദ്യത്തെ ആളുടെ വിധി തന്നെ ആയിരുന്നു. അതിൽ ഒരു പോലീസുകാരൻ പിന്നീടൊരിക്കലും ജീവനോടെ കയറിവന്നില്ല. 2 പോലീസുകാരും കാണാതായതോടെ ഒരു ഡൈവിംഗ് ടീമിനെ തന്നെ സപ്ലിട് പോലീസ് ഡിസാസ്റ്റർ ടീം സ്ഥലത്തെത്തിച്ചു. തുടർന്ന് അവർ ഗുഹയില്ലേക്ക് ഇറങ്ങി തിരച്ചിൽ ആരംഭിച്ചു. രണ്ടാമത്തെ അറയുടെ ആരംഭഭാഗത് നിന്നും ഒരു പോലീസ് ഡൈവരെ അബോധാവസ്ഥയിൽ കണ്ടെത്തിയ രക്ഷാപ്രവർത്തകർ വീണ്ടും മുങ്ങാംകുഴി ഇട്ടു. ഏതാണ്ട് 24 മീറ്റർ ആഴത്തിൽ ചെന്നപ്പോൾ രണ്ടാമത്തെ പോലീസുകാരന്റെ ജഢമാണ് അവർക്ക് ലഭിച്ചത്. 2 പോലീസ് ഡൈവർമാരെയും മുകളിലെത്തിച്ച ശേഷം വീണ്ടും തിരച്ചിലിനായി അവർ ആ ഗുഹയിലേക്ക് ഇറങ്ങി.

ഗുഹയിലെ 2 അറകളും ദുർഘടമായ വളവും തിരിവും മറ്റും പിന്നിട്ട് അടിയിൽ എത്തിയ രക്ഷാപ്രവർത്തകർ കണ്ടത് നെഞ്ചിൽ കുത്തേറ്റ നിലയിൽ കിടക്കുന്ന ഡൈവരെയാണ്. 54.1 മീറ്റർ ആഴത്തിൽ കിടന്നിരുന്ന ബോഡിയുടെ മുഖത്ത് നിന്നും ഡൈവിങ് മാസ്ക് മാറി കിടന്നിരുന്നു. നെഞ്ചിൽ ഡൈവിങ് നയ്ഫ് ആഴത്തിൽ ഇറങ്ങിയിരുന്നു. ഓക്സിജൻ സിലിണ്ടർ പൂർണമായും കാലി ആയ നിലയിലും ആയിരുന്നു.

ജഡം മുകളിലെത്തിച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സംഭവത്തെകുറിച് ആർക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന 2 ഡൈവർമാർ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാൽ സഹഡൈവർമാർ 2 ഉം ഇത് ശക്തമായി നിഷേധിച്ചു. തുടർന്ന് ലഭിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിഗതികൾ ഒന്നുകൂടി ദുരൂഹമാക്കുകയാണ് ചെയ്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണം, ശ്വസം ലഭിക്കാത്തതും, നെഞ്ചിലെ മുറിവിൽ കൂടി ഉള്ള രക്ത പ്രവാഹവും ആയിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാക്കി. അവസാനം 2 സഹഡൈവർമാരെയും പോളിഗ്രാഫ് ടെസ്റ്റ് ന് വിധേയമാക്കി. ടെസ്റ്റിന്റെ റിസൾട്ട് പ്രകാരം 2 പേരും പറഞ്ഞത് സത്യമായിരുന്നു.

അവസാനം പോലീസ് ഇത് ആത്മഹത്യ ആണെന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം, പുറത്തേക്കുള്ള വഴി കാണാനാകാതെ തിരയുന്നതിനിടക്ക് ഓക്സിജൻ തീർന്നു. തുടർന്ന് മരണവെപ്രാളത്തിൽ അലയുന്നതിനിടക്കു ഭയവും സംഭ്രമവും ഒക്കെ കലർന്ന ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഡൈവിങ് നയ്ഫ് കൊണ്ട് സ്വയം നെഞ്ചിൽ കുത്തിയിറക്കി എന്ന് പറയുന്നു.

അങ്ങനെ സ്‌ക്യൂബ ഡൈവിങ് ചരിത്രത്തിലേ ഡൈവിങ്ങിനിടയിലുള്ള ഏക ആത്മഹത്യ ആയി ഇത് കണക്കാക്കുന്നു.

(

ബഹിരാകാശത്തു ആദ്യം വിരിഞ്ഞ പുഷ്പം





ഈ കഴിഞ്ഞ ജനുവരി 16 കടന്നുപോയത് ചരിത്രത്തിലെ വലിയൊരു സംഭവത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടാണ്. വേറൊന്നുമല്ല, ഒരു പൂവ് വിരിഞ്ഞിരിക്കുന്നു. അതും ഭൂമിക്ക് പുറത്ത്, ബഹിരാകാശത്ത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഇൽ. ഒരു ചെറിയ zinniya പുഷ്പം. കമാണ്ടർ സ്കോട് കെല്ലി ISS ഇൽ നിന്നും ഇങ്ങനെ കുറിച്ചു. "Yes, there are another life forms in space."

2015 നവംബര് 16 ന് ആണ് ISS ഇൽ ഒരു പൂവ് വിരിയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ZINNIA ചെടിയുടെ വിത്തുകൾ പാകികൊണ്ടായിരുന്നു അത്. അങ്ങനെ കൃത്യം 2 മാസങ്ങൾകൊണ്ട് പൂവ് വിരിയിക്കാൻ അവർക്കായി. ഇത് വലിയൊരു നാഴികകല്ലയാണ് കണക്കാക്കുന്നത്. കാരണം മൈനുട് ഗ്രാവിറ്റി യിൽ ഒരു ഒരു പൂവ് വിരിയിക്കുന്നത് ഭാവിയിലെ നിരവധി പരീക്ഷണങ്ങൾക്കും ഊർജം പകരുന്നതാണ്. ചൊവ്വയിലും മറ്റും കൂടുകൂടാനൊരുങ്ങുന്ന മനുഷ്യന് ഈ കുഞ്ഞ് ZINNIA പുഷ്പം വഴി കാട്ടുമെന്ന് പ്രതീക്ഷിക്കാം.

ആറ്റം ബോംബും ഹൈഡ്രജൻ ബോംബും ഒക്കെ നിർമിക്കുന്ന ശാസ്ത്രത്തിന് ഒരു പൂവിന്റെ പോലും നിഷ്കളങ്കത നിര്മിക്കാനായില്ലെങ്കിലും ഒരു പൂവ് ഭൂമിക്ക് പുറത്ത് വിരിയിക്കാനായത്തിൽ നമുക്കൊക്കെ അഭിമാനിക്കാം.