2015, നവംബർ 25, ബുധനാഴ്‌ച

ചന്ദ്രനിൽ പേരെഴുതിയ കുരുന്ന്

ചന്ദ്രനിൽ പേരെഴുതിയ കുരുന്ന്
---------------------------------------------------



ചന്ദ്രനിൽ ഇറങ്ങിയ അവസാന മനുഷ്യനായിരുന്നു അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആയിരുന്ന യൂജിൻ സെറിനാൻ. തന്റെ അവസാനത്തെ ചാന്ദ്ര യാത്രക്ക് തൊട്ട് മുൻപ് ഇളയ മകൾ ട്രേസി അദ്ദേഹത്തോട് ആവശ്യപെട്ടു തന്റെ പേരിന്റെ ഇനീഷ്യൽ ചന്ദ്രനിൽ എഴുതണമെന്ന് . അങ്ങനെ ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഭാഗത്ത് , ചന്ദ്രനിൽ നിന്നും തിരിച്ചു പോരേണ്ട സമയത്ത്,  ലൂണാർ റോവറിൽ ഒരു മൈലോളം സഞ്ചരിച്ചതിന് ശേഷം, തന്റെ കുഞ്ഞുമകളുടെ പേരിന്റെ ഇനിഷ്യലായTDC എന്ന് ചന്ദ്രന്റെ പരുക്കൻ മുഖത്തെ  മണലിൽ അദ്ഹേം കോറിയിട്ടു. ഒരു പക്ഷേ ഇപ്പോഴും ആ അക്ഷരങ്ങൾ അവിടെ ഉണ്ടാകാം. കാലത്തിനും മായ്ക്കാനാവാത്ത ഒരു പിതൃവാത്സല്യത്തിന്റെ സ്മരണക്ക്. യുഗങ്ങളോളം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ