2015, നവംബർ 27, വെള്ളിയാഴ്‌ച

അത്യുന്നതങ്ങളില്‍ അന്ത്യ നിദ്ര കൊള്ളുന്നവര്‍.

അത്യുന്നതങ്ങളില്‍ അന്ത്യ നിദ്ര കൊള്ളുന്നവര്‍.
---------------------------------------------------------------------------

ഉയരങ്ങളെ സ്നേഹിക്കുന്ന സഹസികരെ എന്നും ആവേശം കൊള്ളിച്ചിരുന്ന പര്വതമായിരുന്നു ഏവരെസ്റ്റ്. സാഹസികരെ മാടിവിളിച്ചിരുന്ന ഏവരെസ്റ്റ് അവരില്‍ പലര്‍ക്കും തന്റെ മടിത്തട്ടില്‍ അന്ത്യവിശ്രമം ഒരുക്കി.ലോകത്തിൽ തന്നെ,  സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌.  സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. 1961-ലെ ഒരു ഉടമ്പടിപ്രകാരമാണ്‌, എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്. തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം. മുകളിലേക്ക് കൊണ്ടുപോകേണ്ട സാമഗ്രികളൊക്കെ ഷെർപ്പകൾ എന്ന ഒരു ജനവിഭാഗക്കാരാണ് കൊണ്ടെത്തിച്ചിരുന്നത്. 2011 ലെകണക്കുകള്‍ പ്രകാരം ഏതാണ്ട് 216 ഇല്‍ അധികം അറിയപ്പെടുന്ന  പര്‍വതാരോഹകര്‍ ഏവരെസ്റ്റില്‍ നിദ്രകൊള്ളുന്നു.   26000 അടിമുകളില്‍ ഡെത്ത് സോണ്‍ എന്ന് അറിയപെടുന്ന സ്ഥലത്താണ് മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കാണപെടുന്നത്. സമുദ്രനിരപ്പിലെ അന്തരീക്ഷ മര്ദ്ധതിന്റെ മൂന്നില്‍ഒന്ന് മാത്രം കാണപെടുന്ന ഇവിടെ ഓക്സിജനും മൂന്നില്‍ ഒന്നോളം മാത്രമേ ശ്വസിക്കാന്‍ ലഭ്യമായിട്ടുള്ളൂ. അതി വിദഗ്ധപര്‍വതരോഹകാര്‍ക്ക്പോലും ശ്വസനോപകരനങ്ങളുടെ സഹായമില്ലാതെ ഇവടെ അതിജീവിക്കുവാന്‍ബുദ്ധിമുട്ടാണ്.   അതുകൊണ്ട് തന്നെ ഇവിടെനിന്നും ഉള്ള ശ്വസനം പലരുടെയും അവസാന ശ്വാസം ആയി മാറി.
ഇതില്‍എടുത്ത് പറയേണ്ടസംഭവം ജോര്‍ജ്മല്ലോറി എന്ന പര്വതാരോഹകന്റെതാണ്. പ്രസിദ്ധനായ ഇന്ഗ്ലീഷ്  പര്‍വതാരോഹകനായ ഇദ്ദേഹം കൂട്ടാളിയായ ഇര്വിനോടൊപ്പം  ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന്  കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.1999ൽ മല്ലോറി ഇര്‍വിന്‍ പര്യവേഷണസംഘം മല്ലോറിയുടെ ശരീരം കണ്ടെത്തി. മല്ലോരിയെ കണ്ടെത്തുമ്പോള്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ശരീരഭാഗങ്ങള്‍ക്ക്  വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നതായി കരുതുന്നു.എവെരെസ്റ്റില്‍ നിദ്രകൊള്ളുന്ന ദമ്പതികള്‍ എന്ന നിലയിലാണ് സെര്‍ജിയും ഫ്രാന്‍സിസും ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌.  1998 മെയ്‌ മാസത്തിലെ ഒരു ദിവസം. എവെരെസ്റ്റ് കീഴടക്കനായി  പുറപ്പെട്ട 2 പര്‍വതാരോഹകര്‍ ഡെത്ത് സോനിനടുതുനിന്നും  ഒരു സ്ത്രീയുടെ നേര്‍ത്തനിലവിളികേള്‍ക്കുന്നു. നിലവിളിശബ്ധം അന്വേഷിച്ചുചെന്ന അവര്‍ കണ്ടത്, മരണതോടടുത്ത ഒരുസ്ത്രീയെയയിരുന്നു. സമയംവളരെ താമസിച്ച്പോയിരുന്നു. അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും താഴെ ബെസ്കാമ്പില്‍ ഇറങ്ങിഅവര്‍ ആ സംഭവം അറിയിച്ചു.എന്നാല്‍ എവെരെസ്ടിനു മുകളില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കന്നത് നമ്മുടെ ജീവന്‍ നഷ്ടപെടുത്താന്‍ ശ്രമിക്കുന്നതിനുതുല്യമാണ് എന്ന് അറിയാവുന്ന അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.  ഫ്രാന്‍സിസിനെ കണ്ടെത്തിയെങ്കിലും അവരുടെ ഭര്‍ത്താവിനു എന്ത് സംഭവിച്ചു എന്നതിനെ പറ്റിഒരു വിവരവും ഇല്ലായിരുന്നു. അവര്‍ 2 പേരും തണുത്തുറഞ്ഞ ആ മലനിരകളില്‍ അന്ത്യനിധ്ര കൊള്ളുന്നുണ്ടാവാം.  8 വര്‍ഷങ്ങള്‍ക്ക് ശേഷം 2 പര്‍വതാരോഹകര്‍ അവരുടെ ശരീരത്തിനടുതെത്‌കയും ഒരു അമേരിക്കന്‍ പതാക പുതപ്പിക്കുകയും ഉണ്ടായി.തുടര്‍ന്ന് വന്നിട്ടുള്ള പര്‍വതരോഹകാര്‍ക്ക് ഇതില്‍ മിക്ക ശവശരീരങ്ങളും ഇന്ന് ഒരു വഴി കാട്ടിയാണ്.തങ്ങള്‍ക്ക് സംഭവിച്ച ദുരന്തം കൊണ്ട് തങ്ങളുടെ പിന്ഗാമികള്‍ക്ക് വഴികാനിക്കുന്ന ഇവര്‍ ഇപ്പോളും തങ്ങളുടെ ചരിത്രപരമായ ദൌത്യം നിരവേറ്റികൊണ്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ