2016, ഏപ്രിൽ 2, ശനിയാഴ്‌ച

മേരി സെലെസ്ടി: നാവികചരിത്രത്തിലെ ദുരൂഹത ഉണര്‍ത്തുന്ന അധ്യായം.

1872 ഡിസംബര്‍ 4. 

അത്ലന്റിക് സമുദ്രത്തിലെ അസോരാസ് ദ്വീപിനടുത്ത് കൂടെ നീങ്ങുകയായിരുന്നു കനേഡിയന്‍ ചരക്കുകപ്പലായ ഡി ഗാര്‍ഷ്യ. സാധാരണപോലെ വിരസമായ ഒരുദിനം . നാവികരെ സംബന്ധിച്ച് കലണ്ടറില്‍ ദിവസങ്ങള്‍ മാറുന്നത് അവര്‍ അറിയറുപോലും ഇല്ല. അതുപോലൊരു ദിവസമായിരുന്നു അന്നും. എന്നാല്‍ നാവികച്ചരിത്രത്തിലെ ഏറ്റവും ദുരൂഹത ഉണര്‍ത്തുന്ന ഒരു കാഴ്ചക്കാണ് തങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് അവര്‍ ചിന്ധിച്ചതെയില്ല. അന്ന് കപ്പലിന്റെ ചുക്കാന്‍ എറെടുത്ത അമരക്കാരന്‍ അങ്ങ് ദൂരെ ഒരു കപ്പല്‍ പോകുന്നത്ശ്രദ്ധയില്‍ പെറ്റു. കുറച്ചുകൂടി അടുതെതിയപ്പോള്‍ ആണ് ആകപ്പല്‍ നീങ്ങുന്നില്ല എന്ന് എന്ന്അയാള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ അയാള്‍ കാപ്ടനെ വിവരം അറിയിച്ചു. ക്യാപ്ടനുംകൂടി വന്നു അവര്‍ ആ കപ്പലിനെ കുറച്ചുകൂടി നിരീക്ഷിച്ചു. മേരി സെലെസ്ടി എന്ന കപ്പലായിരുന്നു അത്. ക്യാപ്ടന്റെ ഒരു സുഹൃതുകൂടിയയിരുന്നു മേരിസെലെസ്ടി യിലെ ക്യാപ്ടന്‍. നീങ്ങുകയോ നങ്കൂരം ഇടുകയോ ചെയ്യാതിരുന്ന ആ കപ്പല്‍ തിരമാലക്കൊപ്പം ആടിക്കളിച്ചുകൊണ്ടിരുന്നു. മനുഷ്യവാസം ഉള്ളതിന്റെ യാതൊരു ലക്ഷണങ്ങളും അവര്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിഞ്ഞില്ല. കാറ്റിനനുസരിച്ച് അലസമായി പായ്വഞ്ചികള്‍ ആടിക്കൊണ്ടിരുന്നു.

മേരിസെലെസ്ടി കൊള്ളക്കാരുടെ കൈകളില്‍ അകപ്പെട്ടു എന്ന നിഗമനത്തില്‍ ക്യാപ്റ്റന്‍എത്തി. അങ്ങനെയെങ്കില്‍ അവര്‍ കപ്പലില്‍ മറഞ്ഞിരിക്കുകയവണം. അതുകൊണ്ട് കപ്പലിനടുതെക്ക് ചെല്ലാന്‍ ക്യാപ്ടന്‍ ഭയപ്പെട്ടു. ഒരു കപ്പല്‍ തട്ടിയെടുത്ത കടല്കൊല്ലക്കാര്‍ മറ്റു കപ്പലുകളെ ആക്രമിക്കാനായി ഇങ്ങനെ പതുങ്ങി ഇരിക്കാറുണ്ട്. എങ്കിലും തന്റെ സുഹ്രത്ത് ക്യാപ്ടന്‍ ആയുള്ള ആ കപ്പല്‍ ഉപേക്ഷിച്ചു പോരാനും ക്യാപ്ടന് മനസ്സുവന്നില്ല. അവസാനം കപ്പല്‍ കുറച്ചുകൂടി നേരം നിരീക്ഷിക്കാന്‍ അവര്‍ തീരുമാനത്തിലെത്തി. മണിക്കൂറുകള്‍ നിരീക്ഷിച്ചിട്ടും യാതൊരുവിധ പ്രതികരണങ്ങളും മേരി സെലെസ്ടി യില്‍നിന്നും ഉണ്ടായില്ല. അവസാനം മേരി സെലെസ്ടി യില്‍ചെന്ന് പരിശോധിക്കാന്‍ ക്യാപ്ടന്‍ തീരുമാനിച്ചു. അങ്ങനെ ഒരു ചെറിയ ലൈഫ് ബോട്ടില്‍ അവര്‍ മേരി സെലെസ്ടി ലക്ഷ്യമാക്കി നീങ്ങി.

മേരി സെലെസ്ടി യില്‍ എത്തിയ അവര്‍ അത്ഭുതസ്തഭ്ധരായി നിന്നുപോയി. കാരണം അതില്‍ ഒരു മനുഷ്യന് പോലും ഉണ്ടായിരുന്നില്ല. കപ്പലിലെ ഒരു സാധനം പോലും മോഷ്ടിക്കപ്പെട്ടിരുന്നില്ല. കൂടാതെ നാവികരുടെ പേര്‍സണല്‍ വസ്തുക്കള്‍ എല്ലാം അതുപോലെ തന്നെ കാണപ്പെട്ടു. ഏതാണ്ട് 6 മാസത്തേക്കുള്ള ഭക്ഷണ പദാർഥ്തങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു. ഡെക്കില്‍ മൂന്നരയടിയോളം വെള്ളം നിറഞ്ഞുകിടന്നിരുന്നു. കപ്പലിന്റെ രേഖകളൊന്നും കാണാനുണ്ടായിരുന്നില്ല, എന്നാല്‍ ക്യാപ്ടന്റെ ലോഗ് ബുക്ക് യാഥാസ്ഥാനത്തുണ്ടായിരുന്നു. കപ്പലിന്റെ ചരക്ക്നിറക്കുന്നപ്രധാന അറ സീല്‍ ചെയ്യപെട്ടിരുന്നു. അതിനോടചേര്‍ന്നുള്ള ഉപഅറ തുറന്നും കാണപെട്ടു. എന്നാല്‍ അവരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു, കപ്പലിലെ ഏക ലൈഫ് ബോട്ട് കാണാനില്ല. കൂടാതെ ദൂരം അളക്കാനും മറ്റും ഉപയോഗിക്കുന്ന സക്സ്ടണ്ടും മറൈന്‍ ക്രോനോമീടരും നഷ്ടപെട്ടിരുന്നു.ക്ലോക്ക് നിശ്ചലമായും വടക്കുനോക്കിയന്ത്രം തകര്‍ന്നും കപ്പലില്‍അവശേഷിച്ചിരുന്നു.

തുടര്‍ന്ന് കപ്പലിന്റെ ഉള്ളറകളില്‍ നിരീക്ഷണം നടത്തിയ അവര്‍ കപ്പലിലെ ചരക്ക് അല്കഹോള്‍ ആയിരുന്നുഎന്ന് മനസിലാക്കി. ആകെ 1701 വീപ്പകലാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവയില്‍ 9 എണ്ണം ശൂന്യമായിരുന്നു. കപ്പലില്‍ ആകമാനം നിരീക്ഷണം നടത്തിയ അവര്‍ക്ക് ഒരു മല്‍പിടുത്തം നടന്നതിന്റെ യാതൊരുവിധ തെളിവുകളും ലഭിച്ചില്ല. മികവാറും സാധനങ്ങള്‍ യഥാസ്ഥാനം അവശേഷിച്ചിരുന്നു. പരിഭ്രാന്തരായ നാവികര്‍ ഉടന്‍തന്നെ മേരി സെലെസ്ടി യില്‍ നിന്നും ഡീ ഗര്ഷിയ യിലേക്ക് തിരിച്ചുപോയി.

മേരി സെലെസ്ടി.
------------------------

107 അടി നീളമുള്ള ഒരു പായ്കപ്പലായിരുന്നു മേരി സെലെസ്ടി. 1861ഇല്‍ നിര്‍മിച്ച ഇതിന്റെ ആദ്യ പേര് ആമസോണ്‍ എന്നായിരുന്നു. 1867 ഇല്‍ പുതുക്കിപണിത ഈ കപ്പലിന് 1868 ഇല്‍ ആണ് മേരിസെലെസ്ടി എന്ന് നാമകരണം നടത്തിയത്. ക്യാപ്ടന്‍ ബെഞ്ചമിന്‍ ബ്രിഗ് ആയിരുന്നു അപകടസമയതെ ക്യാപ്ടന്‍. കൂടാതെ പരിചയ സമ്പന്നരായ 7 നാവികരും അദ്ദേഹതോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്ടന്റെ ഭാര്യയും ഏകമകളും അവസാനയാത്രയില്‍ അദ്ദേഹതിനോപ്പം ഉണ്ടായിരുന്നു. 1872 നവംബര്‍ 7 നു സ്റെടന്‍ ദ്വീപില്‍ നിന്നും ഇറ്റ്‌ലി യിലെക്കയിരുന്നു കപ്പലിന്റെ ദുരൂഹത നിറഞ്ഞ ആ യാത്ര.

നിഗമനങ്ങള്‍.
------------------

1- കടല്‍കൊള്ളക്കാരുടെ ആക്രമണം.-

കപ്പല്‍ കടല്കൊള്ളക്കാരുടെ കയ്യില്‍ അകപ്പെട്ട് നാവികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ജഡം കടലില്‍ എറിഞ്ഞു. മറ്റൊരു കപ്പല്‍ കണ്ടപ്പോള്‍ കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുരക്ഷപെട്ടു.

എതിര്‍ വാദം- കപ്പലില്‍ ഒരു ബലപ്രയോഗം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. കൂടാതെ വിലപിടിപ്പുള്ള ഒന്നുംതന്നെ നഷ്ടപെട്ടിട്ടുംഇല്ല.

2- ഡീഗാര്‍ഷ്യ കപ്പലിലെ കാപ്ടനും നാവികരും കൂടി മേരി സെലെസ്ടി യിലെ നാവികരെ വകവരുത്തി. തുടര്‍ന്ന്അവര്‍ കപ്പല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു.

എതിര്‍ വാദം.- 2 കപ്പലിലെയും കാപ്ടന്മാര്‍ സുഹൃത്തുക്കളായിരുന്നു. കൂടാതെ ഒരു ബലപ്രയോഗം നടന്നതിന്റെ യാതൊരു തെളിവും കപ്പലില്‍ ഉണ്ടായിരുന്നില്ല.

3- നാവികരുടെ കലാപം -. നാവികര്‍ കാപ്ടനെതിരെ കലാപം നടത്തുകയും എല്ലാവരും കൊല്ലപെടുകയും ചെയ്തു.

എതിര്‍വാദം.- കപ്പല്‍ഈസമയം തീരത്തുനിന്നും ഏകദേശം 600 മൈല്‍ അകലെയായിരുന്നു. ആ ഒരു സാഹചര്യത്തില്‍ നാവികര്‍ ഒരു കലാപത്തിനു ശ്രമിക്കില്ല. മാത്രമല്ല നാവികരും കാപ്ടനും നല്ല ബന്ധത്തില്‍ ആയിരുന്നു.

4- മോശം കാലാവസ്ഥ- കൊടുങ്കറ്റിലോ തിരയിലോ നാവികര്‍മുഴുവന്‍ കടലിലേക്ക് എടുത്തെറിയപ്പെട്ടു.

എതിര്‍ വാദം.- ഈ ദിവസങ്ങളില്‍ ആ ഭാഗത്ത് നല്ല കാലാവസ്ഥയായിരുന്നു.

5- കടല്‍ക്ഷോഭം കണ്ട് ഭയന്ന നാവികര്‍ ലൈഫ് ബോട്ടില്‍ രക്ഷപെടാന്‍നോക്കി. എന്നാല്‍ ലൈഫ് ബോട്ട് മുങ്ങി എല്ലാവരും മരിച്ചു.

എതിര്‍വാദം.- ആസമയത്ത് ആ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടില്ല.

6- കപ്പലിന്റെ അറയിലെ അല്കഹോള്‍ വീപ്പകള്‍ ലീക്ക് ചെയ്യുകയും അതില്‍ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ക്യാപ്ടന്‍ രക്ഷപെടാനായി ലൈഫ് ബോടില്‍ നാവികരോടൊപ്പം കയറി. എന്നാല്‍നിര്‍ഭാഗ്യവശാല്‍ ബോട്ട് മുങ്ങി എല്ലാവരും കൊല്ലപെട്ടു.

എതിര്‍വാദം- ഒരു പൊട്ടിത്തെറി ഉണ്ടായിട്ടില്ല. മാത്രമല്ല വീപ്പകള്‍ ലീക്ക് ചെയ്തതായി കാണാനുമില്ല.

വാദങ്ങളും മറുവാധങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും മേരി സെലെസ്ടി എന്ന ചരക്കുകപ്പലിലെ ആ 10 നാവികര്‍ ഇന്നും നാവിക ചരിത്രത്തിലെ നിഗൂഡതയായി അവശേഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ