2016, ഏപ്രിൽ 2, ശനിയാഴ്‌ച

ഹാലിയുടെ വാൽനക്ഷത്രം

ഹാലിയുടെ വാൽനക്ഷത്രം

-----------------------------------------76 വര്ഷം കൂടുമ്പോൾ ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന പ്രസിദ്ധമായ വാൽനക്ഷത്രമാണ് ഹാലിയുടെ വാൽനക്ഷത്രം. 240 BC യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഇതിനെ വാൽ നക്ഷത്രമായിമാത്രമാണ് കരുതിയിരുന്നത്. പക്ഷേ 18 ആം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലി ഇതിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നു എന്നും കണക്കാക്കിയതോടെ ഹാലിയുടെ വാൽനക്ഷത്രം എന്നു വിശേഷിപ്പിക്കുവാൻ തുടങ്ങി. 75–76 വർഷത്തെ കാലയളവിലാണ് ഈ വാൽ നക്ഷത്രം ഭൂമിയ്ക്കടുത്തെത്തുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും എന്ന സവിശേഷതയും ഇതിനുണ്ട്. ഒരു മനുഷ്യായുസ്സിനുള്ളിൽ തിരിച്ചുവരുന്ന വാൽനക്ഷത്രമാണിത് . സൗരയൂഥത്തിനുള്ളിൽ ഈ നക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ടത് 1986 ൽ ആയിരുന്നു, 2061 - ൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് കണക്കുകൂട്ടൽ.

1910 - ൽ ഭൂമിക്കടുത്തുകൂടി കടന്നുപോയ ഈ വാൽനക്ഷത്രത്തിന് ഭൂമിയെ അപേക്ഷിച്ച് 70.56 km/s ഗതിവേഗം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യനു വടക്കു ധ്രുവത്തിനു മുകളിലായി ഘടികാരദിശയിലാണ് ഇത് വലം വയ്ക്കുന്നത്. ഹാലിയുടെ വാൽനക്ഷത്രം ഒരു ഹ്രസ്വകാല ധൂമകേതു ആണ്. അതായത് 200 വർഷത്തിൽ കുറവ് ഗ്രഹപഥകാലമുള്ളവ. യഥാർത്ഥമായി ദീർഘകാല ധൂമകേതു ആയിരുന്നുവെന്നും മറ്റു ഗ്രഹങ്ങളുടെ ആകർഷണ ശക്തിയാൽ അസ്വസ്ഥമാക്കുക വഴി ഭ്രമണപഥത്തിന് കാര്യമായ മാറ്റം വന്നതാണെന്നും കരുതുന്നു.

9 ഫെബ്രുവരി 1986 - ലെ വരവോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്ത് വീക്ഷിച്ചിരുന്ന വാൽനക്ഷത്രം എന്ന ബഹുമതിയും ഹാലീസ് കോമറ്റിന് സ്വന്തമായി. വരവിന്റെ ആദ്യഭാഗങ്ങളിൽ വ്യക്തമായതോ പ്രകാശപൂരിതമായ വാൽനക്ഷത്രത്തേയോ കാണാൻ സാധിച്ചിരുന്നില്ല,1986 മാർച്ച് 4 ഓട് കൂടി സോവിയറ്റിലെ വേഗാ 1, ചിത്രങ്ങൾ എടുത്തതോടെ വ്യക്തത ഏറി വന്നു. മാർച്ച് 6 ന് ആദ്യമായി വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിന്റെ ചിത്രം വേഗാ 1 ഉം തുടർന്ന് മാർച്ച് 9 ന് വാലിന്റെ ചിത്രം വേഗാ 2 ഉം എടുത്തു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ