2016, ഏപ്രിൽ 2, ശനിയാഴ്‌ച

സ്വന്തം ഓഫിസിൽ പുകവലി നിരോധിച്ച സിഗരറ്റ് കമ്പനി

ഇന്ന് പുകവലിക്കാരിൽ മരണത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം പുകവലി ഉപേക്ഷിക്കലാണ്. അതായത് പുകവലി ഉപേക്ഷിച്ചാൽ അമരനാവാം എന്നല്ല, ജീവിതം ചില വർഷങ്ങൾ കൂടി എങ്കിലും മുന്പോട് നീക്കാൻ സാധിക്കും. കാരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന, കൊറോണറി ആർട്ടറി ഡിസീസ് മൂലമുള്ള മരണങ്ങളിൽ 36% പുകവലി മൂലം ആണ്. അതുപോലെതന്നെ 90%ശ്വാസകോശർബുദ്ധതിന്റെയും കാരണം പുകവലി ആണെന്ന് അറിയുമ്പോളെ ഇതിന്റെ ഭീകരത നമുക്ക് മനസ്സിലാവൂ. ആവറേജ് കണക്കുകൾ നോക്കിയാൽ ഒരു ചെയിൻ സ്മോകർ തന്റെ പുകവലി ശീലം ഉപേക്ഷിച്ചാൽ ഏതാണ്ട് 10 വർഷത്തോളം ആയുസ് ധീർഘിപ്പിക്കാൻ സാധിക്കും. മനുഷ്യ ശരീരത്തിലെ എല്ല അവയവങ്ങളെയും ബാധിക്കുന്ന ഒരു വിപത്താണ് പുകവലി. അമേരിക്കയിൽ മാത്രം ഒരുവർഷം പുകവലിമൂലം 480000 ആൾക്കാർ മരണപ്പെടുന്നു. മദ്യം, മയക്കുമരുന്ന്, റോഡപകടങ്ങൾ, എയ്ഡ്സ് എന്നിവയെല്ലാം കൊണ്ടുള്ള മരണത്തിലും കൂടുതൽ പുകവലി എന്ന ഒറ്റ ദുശീലം കൊണ്ട് സംഭവിക്കുന്നു.

ഈ കണക്കുകൾ എല്ലാം തന്നെ അമേരിക്കയിലേതാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്തേക്ക് വരുമ്പോൾ ഇതിലും ഭീകരമാവനെ വഴിയുള്ളൂ. കാരണം പുകവലിയിലും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിലും ഇന്ത്യക്കാരെ ആരും ഒരിക്കലും ഒരുപാടങ് പിന്നിലാക്കില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഭൂട്ടാനല്ലാതെ ലോകത്തൊരിടത്തും പുകയിലയും പുകവലിയും നിരോദിച്ചിട്ടില്ല. മിക്ക രാജ്യങ്ങളും ചില നിയന്ത്രണങ്ങൾ എര്പെടുത്തിയതല്ലാതെ, പുകവലി നിർബാധം എല്ലായിടത്തും നടന്നുപോരുന്നു. ഈ നിയന്ത്രങ്ങൾക്ക് പകരം, പുകയില തന്നെ നിരോധിച്ചാൽ പോരെ എന്ന് നമുക്ക് തോന്നാം. എന്നാൽ അങ്ങനെ ഭൂട്ടാനല്ലാതെ മറ്റൊരു രാജ്യവും ഇതുപോലെ വിപ്ലവകരമായ തീരുമാനം എടുത്തിട്ടില്ല. (2012 ഇൽ ഭൂട്ടാനിൽ പുകയിലയുടെ വില്പനയും, വാങ്ങലും, ഉപയോഗവും നിരോധിച്ചു. ലോകത്തെ ഏക പുകയില രഹിത രാജ്യമാണ് ഭൂട്ടാന്. എങ്കിൽ പോലും അവിടെ ഇപ്പോളും പരസ്യമായും രഹസ്യമായും ചെറിയരീതിയിൽ പുകയില ഉപയോഗം തുടരുന്നു). രാഷ്ട്രീയവും, സാമ്പത്തികവും അയ പലവിധകാരണങ്ങൾ അതിന് പിറകിൽ ഉണ്ടാകാം.

എന്നാൽ ഒരു സിഗരറ്റ് കമ്പനി തന്നെ പുകവലി നിരോധിച്ചിരിക്കുന്നു. വേറെങ്ങുമല്ല, അവരുടെ ഓഫീസിൽ. അമേരിക്കയിലെ തന്നെ രണ്ടാമത്തെ വലിയ കമ്പനി അയ റെയ്നോൾഡ്സ് അമേരിക്കൻ ആണ് വിപ്ലവകരമായ ഈ തീരുമാനം കൈക്കൊണ്ടത്. പ്രസിദ്ധമായ ക്യാമെൽ ആൻഡ് പുൾ മാൾ സിഗരറ്റിന്റെ നിർമാതാക്കളാണ് അവർ. 2014 ഒക്ടോബറിൽ ആയിരുന്നു കൗതുകകരമായ ഇ തീരുമാനം. കമ്പനിയുടെ നോർത്ത് കരോലിനയിലെ ഓഫീസിൽ ആണ് ഇത് . എന്നാൽ ഓഫീസിൽ ഇലക്ട്രോണിക് സിഗരറ്റും മൊയ്‌സ്റ് സ്റ്റഫ് ഉം അനുവധിച്ചിട്ടും ഉണ്ട്. പുകവലിക്കാത്ത ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കുക ആണ് എന്നാണ് കമ്പനി യുടെ പക്ഷം. ഒരു കമ്പനി അവരുടെ തന്നെ ഉത്പന്നം സ്വന്തം ഓഫീസിൽ നിരോധിക്കുന്നതിലെ വിരോധാഭാസം ഒന്ന് ചിന്തിച്ചു നോക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ