2016, ഏപ്രിൽ 2, ശനിയാഴ്‌ച

സമുദ്രത്തിനടിയിൽ വച്ച് നെഞ്ചിൽ കത്തി കുത്തിയിറക്കി ആത്മഹത്യചെയ്ത മനുഷ്യൻ
ഗുഹയുടെ കവാടം


2002 സെപ്റ്റംബർ 10. 9.30 AM

ക്രോയേഷ്യ യുടെ പൊഗണിക്ക തീരതിനടുത്തുള്ള സമുദ്രന്തർ ഗുഹ. ചെക് റിപ്പബ്ലിക്കിൽ നിന്നും ഉള്ള 3 പേരടങ്ങിയ സ്‌ക്യൂബ ഡൈവിംഗ് സംഗം ഡൈവിങ്ങിനായുള്ള തയാറെടുപ്പിലാണ്. 15 ലിറ്റർ സിലിണ്ടറിൽ 200 ബാർ പ്രഷർ ഓക്സിജനുമായി ആദ്യത്തെ ആൾ ഡൈവ് ചെയ്തു.

ക്രൊയേഷ്യൻ തീരത്തെ കുപ്രസിദ്ധമായ ഈ ഗുഹ അനേകം അപകടങ്ങൾക്ക് വേദി ആയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 8 മീറ്റർ അടിയിലാണ് ഗുഹകവാടം. ആദ്യം കുറച്ച് ദൂരം ഏതാണ്ട് ഫണൽ ആകൃതിയിലാണ്. തുടർന്ന് പെട്ടന്ന് വിസ്താരം കൂടുന്ന ഗുഹക്ക് വീണ്ടും 2 അറകൾ കൂടി ഉണ്ട്. ഏറ്റവും കൂടിയ ആഴം 54.1 മീറ്റർ ആയിരുന്നു.

സമയം 11.00 AM

ഡൈവ് ചെയ്ത ആൾ തിരിച്ചെത്താനുള്ള സമയം പിന്നിട്ടുകൊണ്ടിരിക്കുന്നു. തിരിച് വരുന്നതയുള്ള ഒരു അടയാളവും കാണാനില്ല. കൂടെ ഉണ്ടായിരുന്ന 2 പേരും ഡൈവിങ്ങിൽ അതിവിദഗ്‌ധർ അല്ലാതിരുന്നതിനാൽ അവർ ആ ഗുഹായിലേക്ക് ഇറങ്ങാൻ ശ്രമിച്ചതുമില്ല. അവസാനം 3 മണിക്കൂറിന് ശേഷം, 12.30PM ന് അവർ പൊഗണിക്ക തീരത്തിലെ സപ്ലിട് പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു.

കൺട്രോൾ റൂമിൽ നിന്നും 2 പോലീസ് ഡൈവിങ് വിദഗ്ദ്ധർ അടങ്ങിയ സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. തുടർന്ന് 2 പോലീസ് ഡൈവർ മാരും ആ ഗുഹക്കകത്തേക്ക് ഊളിയിട്ടിറങ്ങി.

എന്നാൽ അവരെയും കാത്തിരുന്നത് ആദ്യത്തെ ആളുടെ വിധി തന്നെ ആയിരുന്നു. അതിൽ ഒരു പോലീസുകാരൻ പിന്നീടൊരിക്കലും ജീവനോടെ കയറിവന്നില്ല. 2 പോലീസുകാരും കാണാതായതോടെ ഒരു ഡൈവിംഗ് ടീമിനെ തന്നെ സപ്ലിട് പോലീസ് ഡിസാസ്റ്റർ ടീം സ്ഥലത്തെത്തിച്ചു. തുടർന്ന് അവർ ഗുഹയില്ലേക്ക് ഇറങ്ങി തിരച്ചിൽ ആരംഭിച്ചു. രണ്ടാമത്തെ അറയുടെ ആരംഭഭാഗത് നിന്നും ഒരു പോലീസ് ഡൈവരെ അബോധാവസ്ഥയിൽ കണ്ടെത്തിയ രക്ഷാപ്രവർത്തകർ വീണ്ടും മുങ്ങാംകുഴി ഇട്ടു. ഏതാണ്ട് 24 മീറ്റർ ആഴത്തിൽ ചെന്നപ്പോൾ രണ്ടാമത്തെ പോലീസുകാരന്റെ ജഢമാണ് അവർക്ക് ലഭിച്ചത്. 2 പോലീസ് ഡൈവർമാരെയും മുകളിലെത്തിച്ച ശേഷം വീണ്ടും തിരച്ചിലിനായി അവർ ആ ഗുഹയിലേക്ക് ഇറങ്ങി.

ഗുഹയിലെ 2 അറകളും ദുർഘടമായ വളവും തിരിവും മറ്റും പിന്നിട്ട് അടിയിൽ എത്തിയ രക്ഷാപ്രവർത്തകർ കണ്ടത് നെഞ്ചിൽ കുത്തേറ്റ നിലയിൽ കിടക്കുന്ന ഡൈവരെയാണ്. 54.1 മീറ്റർ ആഴത്തിൽ കിടന്നിരുന്ന ബോഡിയുടെ മുഖത്ത് നിന്നും ഡൈവിങ് മാസ്ക് മാറി കിടന്നിരുന്നു. നെഞ്ചിൽ ഡൈവിങ് നയ്ഫ് ആഴത്തിൽ ഇറങ്ങിയിരുന്നു. ഓക്സിജൻ സിലിണ്ടർ പൂർണമായും കാലി ആയ നിലയിലും ആയിരുന്നു.

ജഡം മുകളിലെത്തിച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സംഭവത്തെകുറിച് ആർക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന 2 ഡൈവർമാർ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാൽ സഹഡൈവർമാർ 2 ഉം ഇത് ശക്തമായി നിഷേധിച്ചു. തുടർന്ന് ലഭിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിഗതികൾ ഒന്നുകൂടി ദുരൂഹമാക്കുകയാണ് ചെയ്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണം, ശ്വസം ലഭിക്കാത്തതും, നെഞ്ചിലെ മുറിവിൽ കൂടി ഉള്ള രക്ത പ്രവാഹവും ആയിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാക്കി. അവസാനം 2 സഹഡൈവർമാരെയും പോളിഗ്രാഫ് ടെസ്റ്റ് ന് വിധേയമാക്കി. ടെസ്റ്റിന്റെ റിസൾട്ട് പ്രകാരം 2 പേരും പറഞ്ഞത് സത്യമായിരുന്നു.

അവസാനം പോലീസ് ഇത് ആത്മഹത്യ ആണെന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം, പുറത്തേക്കുള്ള വഴി കാണാനാകാതെ തിരയുന്നതിനിടക്ക് ഓക്സിജൻ തീർന്നു. തുടർന്ന് മരണവെപ്രാളത്തിൽ അലയുന്നതിനിടക്കു ഭയവും സംഭ്രമവും ഒക്കെ കലർന്ന ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഡൈവിങ് നയ്ഫ് കൊണ്ട് സ്വയം നെഞ്ചിൽ കുത്തിയിറക്കി എന്ന് പറയുന്നു.

അങ്ങനെ സ്‌ക്യൂബ ഡൈവിങ് ചരിത്രത്തിലേ ഡൈവിങ്ങിനിടയിലുള്ള ഏക ആത്മഹത്യ ആയി ഇത് കണക്കാക്കുന്നു.

(

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ