2016, ഏപ്രിൽ 2, ശനിയാഴ്‌ച

മൈക്കലാഞ്ചലോയുടെ ഡേവിഡ്


മൈക്കലാഞ്ചലോയുടെ ഡേവിഡ്

===============================ഇറ്റലിയിലെ നവോദ്ധാനകലഘട്ടത്തിൽ നിർമിക്കപ്പെട്ട്, ലോകത്തിന്റെ മുഴുവൻ ശ്രദ്ധകേന്ദ്രമായിത്തീർന്ന ഒരു അപൂർവ ശില്പമാണ് ഡേവിഡ്. മൈക്കൽ ആഞ്ചലോയാണ് ഇതിന്റെ ശില്പി. 1501 മുതൽ 1504 വരെയുള്ള തുടർച്ചയായ വർഷങ്ങളിലെ മൈക്കൽ ആഞ്ചലോ യുടെ ശ്രമഫലമാണ് ഈ വിസ്മയനീയ കലാരൂപം. ബൈബിളിലെ ദാവീദ് രാജാവ് ആയിരുന്നു ഈ ശില്പത്തിന്റെ പ്രചോദനം. 5.17 മീറ്റർ (17ഫീറ്റ്) ഉയരമുള്ള ഈശില്പം, ആരോഗ്യ ദൃഢഗാത്രനായ ഒരു നഗ്നപോരാളിയുടെ രൂപത്തിലാണ്. മധ്യകാല ഘട്ടത്തിനുശേഷം സമീപ പ്രവിശ്യകളിൽനിന്നും ഭീഷണി നേരിട്ടുകൊണ്ടിരുന്ന ഫ്ലോറൻസിന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഈ പ്രതിമ നിലകൊണ്ടു.

ഇറ്റലിയിലെ ഫ്ലോറൻസിലെ കത്രീഡലിൽ സ്ഥാപിക്കാനായാണ് യഥാർത്ഥത്തിൽ ഇതിന്റെ നിർമാണം തുടങ്ങിയത്. 1463 ഇൽ അഗസ്റ്റിനോ ഡി ദുക്‌സിയോ ആയിരുന്നു ആദ്യ ശില്പി. എന്നാൽ അറിയപ്പെടാത്ത ചില കാരണങ്ങളാൽ അഗസ്റ്റിനോ ഈ ജോലിയിൽ നിന്നും വിരമിച്ചു. തുടർന്ന് 1466 ഇൽ അന്റോണിയോ റോസ്സലിനോ ധൗത്യം ഏറ്റെടുത്തു. എന്നാൽ മാർബിളിന്റെ കാഠിന്യം മൂലം അദ്ദേഹവും ഈ ജോലി ഉപേക്ഷിച്ചു. തുടർന്ന് 25 വർഷങ്ങളോളം ഉപേക്ഷിക്കപ്പെടും ഉപയോഗശൂന്യവുമായി കിടന്നിരുന്ന ഈ മാർബിൾ ഭാഗം അവസാനം മൈക്കൽ അഞ്ചേലോ കൈകളിൽ എത്തി.

നിര്മാണശേഷം ഫ്ലോറൻസിലെ പലാസോ ഡെല്ലാ സിഗ്നോറിയ യിൽ ഇത് സ്ഥാപിക്കപ്പെട്ടു. 1873 വരെ ഇവിടെ തുടർന്ന ഈ പ്രതിമ തുടർന്ന് ഫ്ലോറൻസിലെ തന്നെ ഗല്ലെറിയ ഡെൽ അക്കാദമിയ യിലേക്ക് മാറ്റുകയുണ്ടായി. ഇപ്പോഴും ഇത് ഇവിടേതന്നെയാണ് സ്ഥിതിചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ