2016, ഏപ്രിൽ 2, ശനിയാഴ്‌ച

ജീസസ് പിൻ അഥവാ ജീസസ് നട്ട്



Jesus pin

ചരിത്രത്തിൽ വളരെയേറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്ക്കുകയും വിവാദമായ അടയാളങ്ങൾക്ക് കാരണവുമായിരുന്ന ഒരു നാമമാണ് ജീസസ്. ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വേറൊരു നാമം ഉണ്ടാകാനിടയില്ല. ഏതാണ്ട് 2000 കൊല്ലമായി വിവാദ വിഷയമായ ഒരു അടയാളം കൂടിയാണ് ഈ പേര്.
എന്നാൽ വളരെ രസകരമായ വേറൊരു കാര്യത്തിലും ജീസസ് എന്ന പേരുപയോഗിക്കുന്നുണ്ട്. വേറൊന്നിനുമല്ല, ചിലയിനം ഹെലികോപ്ടറുകളിൽ. UH-1 Uroquios പോലുള്ള ചില ഹെലികോപ്ടറുകളിൽ മെയിൻ റോട്ടോറും ഹെലികോപ്ടറുമായുള്ള കണക്ഷന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട നട്ടിന്റെ പേരാണ് ജീസസ് നട്ട്. ഈ നട്ടിന് സംഭവിക്കുന്ന ഏത് തകരാറും catastophic failure നും അതുവഴി അപകടത്തിനും കാരണമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ജീസസ് നട്ടിന് എന്തെങ്കിലും പറ്റിയാൽ ജീസസ് നെ വിളിക്കുകയെ രക്ഷയുള്ളൂ എന്ന് അർഥം.
വിയറ്റ്നാം യുദ്ധം മുതലാണ് ഇതിന് ഇങ്ങനെ പേര് വിളിച്ച് തുടങ്ങിയത്. ഏതോ സരസനായ അമേരിക്കൻ എഞ്ചിനീയർ ുടെ ബുദ്ധിയിൽ തെളിഞ്ഞ ആശയം. ഈ നട്ടിന് സംഭവിച്ച പിശകുകളൊക്കെ അന്ന് അപകടങ്ങൾക്കും കാരണമായിട്ടുണ്ടായിരുന്നു. ഒരുപക്ഷെ അതീവ പ്രാധാന്യം അർഹിക്കുന്ന ഈ നട്ടിന് ജീസസ് എന്ന് പേര് നല്കുകവഴി, വരുവാൻ ചാന്സുള്ള അപകടങ്ങളിൽ നിന്നും ജീസസ് രക്ഷിക്കും എന്ന് അവർ കരുതിയിരിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ