2016, ഏപ്രിൽ 2, ശനിയാഴ്‌ച

വത്തിക്കാൻ: ലോകത്തിൽ കുറ്റകൃത്യനിരക്ക് ഏറ്റവും കൂടുതൽ ഉള്ള രാജ്യം!!!

വത്തിക്കാൻ: ലോകത്തിൽ കുറ്റകൃത്യനിരക്ക് ഏറ്റവും കൂടുതൽ ഉള്ള രാജ്യം!!!
****************************************************************************തലക്കെട്ട് വായിച്ച് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാൽ സത്യമതാണ്. വത്തിക്കാനാണ് ലോകത്തിൽ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതൽ ഉള്ള രാജ്യം. ശ്രദ്ധിക്കുക, കുറ്റകൃത്യം അല്ല കുറ്റകൃത്യനിരക്കാണ്. അതായത്, കണക്കിലെ ഒരു മാജിക് ആണിത്. കാരണം ജനസംഖ്യ വളരെ കുറവായതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 1 കുറ്റകൃത്യം പോലും നിരക്കിൽ ഭീമമായ വർധന ഉണ്ടാക്കുന്നു. 2012 ലെ കണക്കുകൾ പ്രകാരം 451 ആണ് വത്തിക്കാനിലെ ജനസംഖ്യ. മാർപാപ്പയും കർദിനാൾ മാരും ബിഷപ്പുമാരും മറ്റ് വൈദികരും കന്യാസ്ത്രീകളും ആണ് ഇവരിൽ ഭൂരിഭാഗവും. കൂറ്റകൃത്യത്തിന്റെ കണക്കുകൾ നോക്കി മാർപാപ്പയും മറ്റ് വൈദികരും കുറ്റകൃത്യങ്ങളിൽ ഏർപെടുന്നതായി കണക്കാക്കേണ്ട. അവയൊരൊന്നും വരുന്ന സഞ്ചാരികളുടെ പേരിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏതാണ്ട് 18 മില്യൺ ആണ് വത്തിക്കാനിലെ ഒരുവർഷത്തെ തീർത്ഥാടകരുടെ എണ്ണം. ഇവരെ ലക്ഷ്യമാക്കി അനേകം കള്ളന്മാരും വത്തിക്കാനിൽ എത്തുന്നു. കാരണം പോക്കറ്റടിയും മോഷണവുമാണ് കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും. ഇവിടുത്തെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയാറാണ് പോക്കറ്റടിക്കാരുടെ പ്രധാന താവളം. അങ്ങനെ പോക്കറ്റടിക്കാരേക്കൊണ്ട് മാത്രം കുറ്റകൃത്യനിരക്കിൽ മുകളിൽ എത്തിയ രാജ്യമാണ് വത്തിക്കാൻ സിറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ