2015, ഡിസംബർ 7, തിങ്കളാഴ്‌ച

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?
---------------------------------------------------------------------



കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ്, ആക്രമണമോ അപകട മോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഒരു തരിമ്പും ഇല്ല എന്നതാണ്  സത്യം . ശാസ്ത്രജ്ഞൻമാരും പക്ഷിനിരീക്ഷകരും അടങ്ങിയ ഒരു കൂട്ടം ഗവേഷകർ , 80 വരഷ കാലയളിൽ 200000 ഒട്ടകപക്ഷികളെ നിരീക്ഷിച്ചതിൽ നിന്നും അവയിൽ ഒന്നുപോലുo തല മണലിൽ പൂഴ്ത്തുകയോ പൂഴ്ത്താൻ ശ്രമിക്കുകയോ ചെയ്യുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ അവ ചെയ്തിട്ടുണ്ടങ്കിൽ ശ്വാസതടസം അനുഭവപെട്ട് ഒട്ടകപക്ഷി ഇഹലോകവാസം വെടിഞ്ഞേനെ. എന്നിട്ടും നമ്മളൊക്ക ഈ മിത്ത് ഇപ്പോഴും വിശ്വസിക്കുകയും കുട്ടികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇതൊരു മിഥ്യാദർശം ( Optical illusion) മാത്രമാണ്. AD ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗൈയസ് പ്ളീനിയസ് സെകൻഡസ് (AD 23- AD79) എന്ന റോമൻ പണ്ഡിതൻ ആണ് ആദ്യമായി ഈ മിത്ത് അവതരിപ്പിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എൻസൈക്ലോപീഡിയ എന്ന മഹത്തായ ആശയത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന് കുറഞ്ഞത് ഒട്ടകപക്ഷിയുടെ കാര്യത്തിലെങ്കിലും തെറ്റ് പറ്റി. ഏതായാലും നാമൊക്കെ കുട്ടിക്കാലം തൊട്ടെ വിശ്വസിച്ചിരുന്ന ഈ അബദ്ധം തിരുത്താൻ തയാറെടുത്തോളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ