2015, ഡിസംബർ 7, തിങ്കളാഴ്‌ച

ടിയന്സി പര്‍വതം.

ടിയന്സി പര്‍വതം.
-------------------------------



ഹോളിവുഡ് സിനിമ അവതാര്‍ കണ്ട് നാമൊക്കെ അത്ഭുതപെട്ടിടുണ്ടാകും. എന്നാല്‍ഇതുപോലൊരുസ്ഥലംഭൂമിയില്‍ ഉണ്ട്. ചൈനയിലെഹുനാന്‍ പ്രവിശ്യയിലെ സന്ഗ്ജിയാജി എന്ന സ്ഥലത്തെ ടിയന്സി പര്വതമാണ് നമ്മെഅത്ഭുതപെടുതുന്ന രൂപത്തിലും ഭാവത്തിലും നിലകൊള്ളുന്നത്. ആകാശം മുട്ടെഎന്ന് തോന്നിക്കുമാറ്‌ നിലകൊള്ളുന്ന ഈ പര്‍വതത്തില്‍ അനേകം കൂര്‍ത്ത പര്വതഷിഖരങ്ങള്‍ ഉള്‍കൊള്ളുന്നു. കാഴ്ചക്കാരെ ആശ്ചര്യത്തിന്റെ പരകോടിയിലെതിക്കുന്ന അത്ഭുത കാഴ്ചയാണ് ഈ പര്‍വതം.  40 കിലോമീടര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ഈ പര്‍വതം, ആകെ, 5400 ഹെക്ടര്‍ആണ്. ഇതിന്റെ പ്രധാന ശിഖിരത്തിന് സമുദ്രനിരപ്പില്‍നിന്നും  ഏതാണ്ട് 1260 മീടര്‍ ഉയരമുണ്ട്.



ചൈനയിലെ ഒരു പ്രധാന വിനോധസഞ്ചാര കേന്ദ്രം കൂടിയാണ് ഈപര്‍വതനിര. ഇവിടെയുള്ളകേബിള്‍ കാര്‍ സര്‍വിസ് സഞ്ചാരികളുടെ മനം നിറക്കന്പോന്നതാണ്. ഏതാണ്ട് നൂറോളം പ്രകൃതിദത്ത കാഴ്ചാ കേന്ദ്രങ്ങള്‍ ഇവിടുണ്ട്.  ഇവിടെനിന്നുംകൊണ്ട് നോക്കിയാല്‍ കാണുന്ന, കോടമഞ്ഞില്‍ കുളിച്ച്കിടക്കുന്ന പര്വതഷിഖിരങ്ങള്‍ ഒരു അപൂര്വകാഴ്ചയാണ്.  ഇവിടെനിന്നുള്ള സൂര്യാസ്തമനം കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.



ചരിത്രം.
-----------

13 അം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിന് മുന്പ്  ക്വിന്ഗ്യാന്‍ എന്നായിരുന്നു ഈ പര്‍വതത്തിന്റെ പേര്. തുജിയഗോത്രത്തലവനായ ഷിയനഗ് ടകുന്‍ 1353 ഇല്‍ഒരു സായുധ വിപ്ലവം സംഘടിപിച് ഈ പര്‍വതം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു രാജവംശം കെട്ടിപടുത്തു.  തുടര്‍ന്ന് സ്വര്‍ഘപുത്രന്‍ എന്ന അര്‍ത്ഥത്തില്‍ കിംഗ്‌-സിയന്ഗ് എന്ന്ഈ പര്‍വതത്തിനു പുനര്‍നാമകരണവും നടത്തി. പിന്നീട് 1385ഇല്‍ മിംഗ് രാജവംശത്തിലെ ആദ്യ രാജാവായ  ഴു യുവാന്‍ ഴാന്‍ഗ് ഒരു സായുധ പോരാട്ടത്തിലൂടെ ഇവിടം പിടിച്ചടക്കുകയും  പര്‍വതത്തിന്റെ ഇപ്പോളത്തെ നാമമായ ടിയന്സി എന്ന് പേരിടുകയും ചെയ്തു.



രൂപപ്പെടലും ഭൂമിശാസ്ത്രവും.
-------------------------------------------

400 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് , ഭൌമപാളികള്‍ക്ക് സംഭവിച്ച കയറ്റിറക്കങ്ങള്‍ മൂലം ഉണ്ടായ New cathaysian tectonic ചലനങ്ങള്‍ മൂലം ഏതാണ്ട് 2 മില്ല്യന്‍ വര്‍ഷങ്ങള്‍കൊണ്ട്, ഇന്ന് നാം കാണുന്ന പര്വതിന്റെ ആദിമ ഘടന രൂപപ്പെട്ടു എന്നാണ് ഭൌമ ശാസ്ത്രജ്ജന്മാര്‍ അവകാശപെടുന്നത്. ആ കാലങ്ങളില്‍ ഇത്സമുദ്രത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന്  Neo tectonic  ചലനങ്ങളുടെ ഫലമായി പര്‍വതം ഉയര്‍ന്നുവരികയും ചെയ്തു എന്ന് വിശ്വസിക്കപെടുന്നു. സിലിക്കയും ചുണ്ണാമ്പ്കല്ലും മറ്റുമാണ് പര്‍വതത്തില്‍ കൂടുതലായും അടങ്ങിയിരിക്കുന്നത്. ചിലയിടങ്ങളില്‍ മാര്‍ബിളും കാണപ്പെടുന്നു.



കാഴ്ച്ചയുടെ ഒരു പൂക്കാലം തന്നെയാണ് ടിയന്സി പര്‍വതം സഞ്ചാരികള്‍ക്ക് മുന്‍പിലേക്ക് തുറക്കുന്നത്. മടൊരു ലോകത്തെത്തിയ പ്രതീതിയാണ് ഇതുകാണുന്ന എതൊരാള്‍ക്കും അനുഭവപ്പെടുക. പ്രകൃതിയുടെ കരവേലയില്‍ അത്ഭുതപെട്ടുനില്‍ക്കാനെ ഇത് കാണുന്ന ഏതൊരാള്‍ക്കും ആകു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ